ബെംഗളൂരു : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും കർണാടകയും ഈ രണ്ട് സംസ്ഥാനങ്ങളെയും ഇതിൽ സഹായിക്കുന്നത് ആ സംസ്ഥാനങ്ങളിലെ പാലുൽപ്പാദക സഹകരണ സംഘങ്ങളുടെ ബ്രാൻറുകളായ അമൂലും (ആനന്ദ് മിൽക്ക് യൂണിറ്റ് ലിമിറ്റഡ്) നന്ദിനിയുമാണ്. രണ്ടു ബ്രാൻഡുകളും തങ്ങളുടെ അതിർത്തിക്കപ്പുറവും പാലും പാലുൽപ്പന്നങ്ങളും വിൽക്കാറുണ്ട്, കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഘാൻ ദേശീയ ടീമിനെ സ്പോൺസർ ചെയ്ത് അമൂൽ നമ്മളെ ഞെട്ടിച്ചു, എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനിയും വിട്ടുകൊടുക്കാൻ ഭാവമില്ല, അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ്…
Read MoreDay: 22 April 2024
മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ് ടെക്കിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മല്‍ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റലിലേക്ക് നടന്നുവന്ന ടെക്കി ഗേറ്റ് കടന്ന് അകത്തു കടക്കുന്നതിനിടെ വാതിലിന് മുന്നിലുണ്ടായിരുന്ന മൂടിയില്ലാത്ത വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടപാടെ അവിടെയുണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനം നടത്തിയെലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷയില്‍ വീഴ്ച വരുത്തിയ ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ…
Read Moreമദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 കാരൻ വെട്ടിക്കൊന്നു
ചെന്നൈ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.
Read Moreമംഗളൂരു – കോട്ടയം ട്രെയിൻ സർവീസ് ആരംഭിച്ചു
ബെംഗളൂരു: മംഗളൂരു റൂട്ടില്‍ ആഴ്ചാവസാനം അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ മംഗളൂരു- കോട്ടയം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഏഴ് സര്‍വീസാണ് ആകെയുള്ളത്. ട്രെയിന്‍ നമ്പര്‍ 06075 മംഗളൂരു സെന്‍ട്രല്‍- കോട്ടയം ട്രെയിന്‍ സര്‍വീസ് മംഗളൂരുവില്‍ നിന്ന് ശനിയാഴ്ച രാവിലെ 10.30ന് തുടങ്ങും. രാത്രി 7.30ന് കോട്ടയത്ത് എത്തും. ഇനി ഏപ്രില്‍ 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. മടക്ക ട്രെയിനായ 06076 കോട്ടയം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ രാത്രി 9.45ന് കോട്ടയത്ത് നിന്ന് തിരിക്കും. പിറ്റേന്ന്…
Read Moreബംഗളൂരുവിലെ ഹോട്ടലിന് ബോംബ് ഭീഷണി; വരാനിരിക്കുന്ന സ്ഫോടനം നഗരത്തെ മുഴുവൻ കുലുക്കുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: കദംബ ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ബോംബ് ഭീഷണി കത്ത് ബെംഗളൂരു ജാലഹള്ളി പൊലീസിന് ലഭിച്ചു. സംഭവത്തെ തുടർന്ന് പോലീസ് ഹോട്ടൽ പരിസരത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. മാർച്ചിൽ ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും രണ്ട് കാബിനറ്റ് മന്ത്രിമാർക്കും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഇമെയിൽ ലഭിച്ചിരുന്നു . വരാനിരിക്കുന്ന സ്ഫോടനം നഗരത്തെ മുഴുവൻ കുലുക്കുമെന്ന് ഇമെയിൽ മുന്നറിയിപ്പ് നൽകിയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാഹിദ് ഖാൻ എന്ന…
Read Moreഭാര്യ മോഡേൺ ജീവിതം നയിക്കുന്നു; ജീവനാംശം നൽകാൻ ആവില്ലെന്ന് ഭർത്താവ്
ഭോപ്പാല്‍: ഭാര്യ മോഡേണ്‍ ജീവിതം നയിക്കുന്നുവെന്നത് ഭര്‍ത്താവിന്റെ കണ്ണില്‍ അധാര്‍മികമായ പ്രവൃത്തിയാണെന്ന് തോന്നിയാല്‍ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ജീവനാംശത്തിന് കോടതിയെ സമീപിച്ചത്. മോഡേണ്‍ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നല്‍കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോപാല്‍ സിങ് അലുവാലിയയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാഥാസ്ഥിതിക ജീവിതമായാലും മോഡേണ്‍ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഭാര്യയുടെ സോഷ്യല്‍…
Read Moreവേർപിരിയൽ വാർത്തക്കിടെ വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യവും അഭിഷേകും
ബോളിവുഡില്‍ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും. ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ വളരെ സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും ധാരാളം ലൈക്കുകള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ 17ാമത് വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. മകള്‍ ആരാധ്യയോടൊപ്പമുള്ള ചിത്രമാണ് താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്. ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജിയോടൊപ്പമാണ് അഭിഷേകും ഐശ്വര്യയും കുടുംബച്ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് റിതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍, സോനു സൂദ് അടക്കമുള്ള സെലിബ്രിറ്റികള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്. അഭിഷേകും ഐശ്വര്യയും 2000-ല്‍ ധായ് അക്ഷര് പ്രേം കേ എന്ന ചിത്രത്തിലാണ്…
Read Moreനേഹയുടെ കൊലപാതകം; പൊട്ടി കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ
ബെംഗളൂരു: ഹുബ്ബള്ളി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമഠിന്റെ മകളുടെ കൊലപാതകത്തിൽ പൊട്ടി കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ. നേഹ ഹിരേമഠിനെ മുന്‍ സുഹൃത്തായ ഫയാസ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഫയാസിന്റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ അടക്കം കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് ഹുബ്ബള്ളിയില്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസില്‍ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം.…
Read Moreസിദ്ധരാമയ്യയെ തോക്ക് ധാരിയായ ആൾ ഹാരാർപ്പണം നടത്തി; പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റോഡ് ഷോയ്ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോക്ക് ധാരിയായ ആൾ ഹാരാർപ്പണം നടത്തിയ സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സംഭവസ്ഥലത്ത് സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാർക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഒരു സബ് ഇൻസ്പെക്ടർ, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ മാസം എട്ടിന് ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയുടെ പ്രചാരണത്തിനിടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ റിയാസ് അഹമ്മദാണ് അരയിൽ പിസ്റ്റൾ തിരുകി എത്തിയത്. റോഡ് ഷോയ്ക്കിടെ…
Read Moreസമയപരിധി അവസാനിക്കുന്നു; നഗരത്തിലെ അഞ്ചുലക്ഷം ടാപ്പുകളിൽ എയ്‌റേറ്ററുകൾ സ്ഥാപിച്ചു; നിങ്ങളോ ?
ബെംഗളൂരു : ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ പൊതുസ്ഥലങ്ങളിലുള്ള അഞ്ചുലക്ഷത്തോളം വെള്ള ടാപ്പുകളിൽ എയ്‌റേറ്റർ സ്ഥാപിച്ച് ജല അതോറിറ്റി. സർക്കാർ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലുമുള്ള ടാപ്പുകളിലാണ് എയ്‌റേറ്ററുകൾ സ്ഥാപിച്ചത്. നഗരത്തിലെ ടാപ്പുകളിൽ എയ്‌റേറ്റർ സ്ഥാപിക്കാൻ ഈ മാസം 30 വരെയാണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) സമയം നൽകിയിരിക്കുന്നത്.
Read More