കനത്ത വേനലിലും പ്രചാരണംവീര്യം ചോരാതെ സിദ്ധരാമയ്യ; പ്രവർത്തകരിലും ആവേശംനിറച്ച് റോഡ് ഷോയുമായി മുന്നോട്ട്

ബെംഗളൂരു : പ്രവർത്തകരിൽ ആവേശംപകർന്ന് ബെംഗളൂരു നഗരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രചാരണം.

റോഡ് ഷോയും ബി.ജെ.പി.ക്കും കേന്ദ്രസർക്കാരിനുമെതിരേ കടന്നാക്രമണംനടത്തുന്ന പ്രസംഗവുമായാണ് സിദ്ധരാമയ്യ പ്രവർത്തകരെ കൈയിലെടുക്കുന്നത്.

നഗരത്തിൽ രണ്ടാം ദിവസത്തെ പ്രചാരണമായിരുന്നു തിങ്കളാഴ്ചത്തേത്.

ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ സ്ഥാനാർഥി സൗമ്യാ റെഡ്ഡിക്കുവേണ്ടിയായിരുന്നു സിദ്ധരാമയ്യുടെ പ്രചാരണം.

ബി.ടി.എം.ലേ ഔട്ടിൽനടന്ന റോഡ് ഷോ ആവേശം പകരുന്നതായി. റോഡ് ഷോയെ ഒട്ടേറെ പ്രവർത്തകർ അനുഗമിച്ചു.

സൗമ്യാ റെഡ്ഡി വിജയിച്ചാലേ ബെംഗളൂരുവിൽ കുടിവെള്ളമെത്തിക്കാനുള്ള മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്ക് അനുമതി നേടിയെടുക്കാനാകൂവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

നിലവിൽ മണ്ഡലത്തിന്റെ പ്രതിനിധിയായ യുവമോർച്ച അഖിലേന്ത്യാ അധ്യക്ഷൻ തേജസ്വി സൂര്യ സംസ്ഥാനത്തിനുവേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തിയിട്ടില്ലെന്ന് ആരോപിച്ചു.

തേജസ്വി സൂര്യക്ക് ജനങ്ങളോട് വോട്ടുചോദിക്കാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

സൗമ്യറെഡ്ഡിയുടെ പിതാവുമായുമായ രാമലിംഗറെഡ്ഡിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച ബെംഗളൂരു നോർത്ത് മണ്ഡലത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രചാരണം.

സ്ഥാനാർഥി രാജീവ് ഗൗഡക്കുവേണ്ടി വോട്ടഭ്യർഥിച്ച് റോഡ് ഷോ നടത്തി. മൈസൂരു, ചാമരാജനഗർ മണ്ഡലങ്ങളിലാണ് സിദ്ധരാമയ്യ ഇത്തവണ പ്രചാരണത്തിന് തുടക്കമിട്ടത്.

തന്റെ തട്ടകമായ മൈസൂരുവിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രചാരണം നടത്തി.

തുടർന്ന് കോലാറിലെ പ്രചാരണവും കഴിഞ്ഞാണ് നഗരത്തിലെ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us