സംസ്ഥാനത്ത് സൂര്യതാപമേറ്റ് ഒരുമാസത്തിനിടെ മരിച്ചത് രണ്ട പേർ; മുൻകരുതൽ നിർദേശവുമായി സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ ഒരുമാസത്തിനിടെ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ബാഗൽകോട്ട്, കലബുറഗി ജില്ലകളിലുള്ളവരാണ് മരിച്ചത്. നിലവിൽ ചിക്കബെല്ലാപുര, ബാഗൽകോട്ട്, ചിത്രദുർഗ, മാണ്ഡ്യ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം രൂക്ഷം.

ചിക്കബെല്ലാപുരയിൽ 102 പേർക്ക് സൂര്യതാപമേറ്റു. ബാഗൽകോട്ടിൽ 69 പേർക്ക്, ചിത്രദുർഗയിൽ 56 പേർക്ക്, മാണ്ഡ്യയിൽ 54 പേർക്ക് എന്നിങ്ങനെയും സൂര്യതാപമേറ്റു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതിയ നിർദേശങ്ങൾ ഇറക്കി.

ചൂടുകൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ട് മൂന്നിനും ഇടയിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്.

ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ചൂടിൽനിന്ന് രക്ഷനേടാൻ, സൺഗ്ലാസ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.

കലബുറഗി ജില്ലയിൽ പരമാവധി 42 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടു.

സംസ്ഥാനത്തെ 75 ശതമാനം സ്ഥലങ്ങളിലും 36 ഡിഗ്രിക്കും 42 ഡിഗ്രിക്കും ഇടയിലാണ് താപനില അനുഭവപ്പെടുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts