തീവണ്ടിയാണ് പക്ഷെ, പറക്കും; ലിങ്ക് ആന്‍ഡ് ഫ്‌ളൈ ഉടന്‍…

ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ചില അവിശ്വസനീയമായ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥ?

എന്നാല്‍, അധികം വൈകാതെ അങ്ങനെ ഒന്ന് സംഭവിക്കും. അത്തരം ചില സംഭവങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ്‌ ഫ്രാന്‍സിലെ അക്ക ടെക്‌നോളജീസ് എന്ന കമ്പനി.

ഒരേ സമയം ട്രെയിനും വിമാനവുമായി മാറാന്‍ കഴിയുന്ന ഒരു വാഹനത്തിന്‍റെ നിര്‍മ്മാണമാണ് കമ്പനി ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

ട്രെയിനില്‍ എന്നതുപോലെ സ്റ്റേഷനില്‍ നിന്ന് കയറി പിന്നീട് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാം. വിമാനത്താവളത്തില്‍ എത്തിയശേഷം തീവണ്ടിക്ക് ചിറക് ഘടിപ്പിക്കുകയും പറന്നുയരുകയും ചെയ്യുന്ന തരത്തിലുള്ള അക്ക ലിങ്ക് ആന്‍ഡ് ഫ്ളൈയുടെ രൂപകല്‍പ്പനയാണ് നടത്തുന്നത്.

കാറുകള്‍ ഇലക്ട്രിക്കും ഓട്ടോണമസും ആയി മാറുന്നതിനു പിന്നാലെ വരുന്ന അടുത്ത മുന്നേറ്റം വിമാനത്തിലായിരിക്കുമെന്ന് അക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുറാസ് റിസി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി
[masterslider id="10"]

Related posts

Click Here to Follow Us