അന്നഭാഗ്യ പദ്ധതിക്കു കീഴിലുള്ള സൗജന്യ അരിവിഹിതം വെട്ടിക്കുറച്ച ബജറ്റ് നടപടി പിൻവലിച്ചു.

ബെംഗളൂരു: അന്നഭാഗ്യ പദ്ധതിക്കു കീഴിലുള്ള സൗജന്യ അരിവിഹിതം വെട്ടിക്കുറച്ച ബജറ്റ് നടപടി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ അഭ്യർഥനയെ തുടർന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പിൻവലിച്ചു. അന്നഭാഗ്യ അരിവിഹിതം കുടുംബത്തിൽ ആളൊന്നിന് ഏഴു കിലോഗ്രാം എന്നത് അഞ്ചായി കുറയ്ക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി അരി സമാഹരിക്കുന്നതിലെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ഇത്തരത്തിൽ 600-700 കോടി രൂപ ലാഭിക്കാമെന്നായിരുന്നു ബജറ്റ് അവതരിപ്പിച്ചു കുമാരസ്വാമി നൽകിയ വിശദീകരണം.  34000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുന്നതുമൂലം സംസ്ഥാനത്തിനുമേൽ അധികബാധ്യത അടിച്ചേൽപിക്കുമെന്നതിനാലാണ് ഇത്തരം ചില നടപടികളിലേക്കു നീങ്ങാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.  എന്നാൽ അന്നഭാഗ്യയുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ കത്തെഴുതിയതിനെ തുടർന്നാണു കുമാരസ്വാമി പിന്നോട്ടുപോയത്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തേതുപോലെ പദ്ധതി തുടരുമാമെന്നു കുമാരസ്വാമി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts