ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി എന്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് മൊബൈല്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സായ് നാഥിനെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമേശ്വരം കഫേ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പ് നിരവധി വീടുകളിലും കടകളിലും എന്‍ഐഎ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎയുടെ നടപടി. സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതോടെ സ്‌ഫോടനത്തിലെ ബിജെപി…
Read MoreDay: 5 April 2024
കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ഗോ ബാക്ക് പോസ്റ്റർ
ബെംഗളൂരു : ചാമരാജനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസിനെതിരേ ഗോ ബാക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ചാമരാജനഗർ ടൗണിലെ ഭുവനേശ്വരീ സർക്കിൾ, കൊല്ലെഗൽ റോഡ്, നഞ്ചങ്കോട് റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ കണ്ടത്. പോസ്റ്ററുകൾ പോലീസ് നീക്കംചെയ്തു. മണൽമാഫിയയുടെ ആളാണ് സുനിൽ ബോസെന്ന് പോസ്റ്ററിൽ ആരോപിച്ചു. പിന്നിൽ ബി.ജെ.പി. പ്രവർത്തകരാണെന്ന് സുനിൽ ബോസ് പ്രതികരിച്ചു.
Read Moreദേ വീണ്ടും; വൃന്ദാവനത്തിൽ ഗോപി സുന്ദറിന് ഒപ്പമെത്തി പുതിയ സുന്ദരി; ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ എത്തിത്തുടങ്ങി
ഗായിക അമൃത സുരേഷും, പ്രിയ മയോനിയുമായി വന്ന കഥകളും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴി വച്ച സംഭവങ്ങളും ആയിരുന്നു. ഇപ്പോൾ ചർച്ച ആകുന്നത് ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നതാണ്. പാപ്പരസികൾ വിടാതെ പിന്തുടരുമ്പോൾ പോലും കരിയറിൽ ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന് ഒപ്പം എത്തിയ സുന്ദരി ആരാണ് എന്നായിരുന്നു കുറച്ചു ദിവസമായി സോഷ്യൽ മീഡിയ ഉറ്റുനോക്കിയത്. ഡാൻസറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ റീൽസ് വീഡിയോസിനും ആരാധകർ ഏറെയുണ്ട്. മാത്രവുമല്ല യാത്രകളെ…
Read Moreവരാനിരിക്കുന്നത് കോവിഡിനേക്കാൾ ഭീകര പകർച്ചവ്യാധിയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കോവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്5എൻ1 വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാല്‍ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച്…
Read Moreകുഴൽ കിണറുകൾ പരിശോധിക്കാൻ മന്ത്രിയുടെ നിർദേശം
ബെംഗളൂരു : വിജയപുരയിൽ രണ്ടുവയസ്സുകാരൻ കുഴൽക്കിണറിൽ വീണതിനുപിന്നാലെ ജില്ലകളിലെ മുഴുവൻ കുഴൽക്കിണറുകളും പരിശോധിക്കാൻ മന്ത്രി എം.ബി. പാട്ടീൽ. സുരക്ഷിതമല്ലാത്ത കുഴൽക്കിണറുകൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. പഞ്ചായത്ത് അധികൃതരാണ് വാർഡുതലത്തിൽ പരിശോധന നടത്തേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി നടപടിസ്വീകരിക്കണം. കുഴൽക്കിണറിൽ വീണ സാത്വികിനെ സുരക്ഷിതമായി പുറത്തെടുത്ത മുഴുവൻ രക്ഷാപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Read Moreകുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ ആസ്തി; സ്വന്തമായി കാറില്ല
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ കൂടിയായ അനിതയ്ക്ക്. മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്. കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിഎസ്‌സി ബിരുദധാരിയായ അദ്ദേഹത്തിന് സ്വന്തമായി കാറില്ല. എന്നാല്‍ 12.55 ലക്ഷം രൂപയുടെ ട്രാക്ടര്‍ ഉണ്ട്.…
Read Moreസുമലത ബിജെപിയിൽ ചേർന്നു;
ബെംഗളൂരു: മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുമലത അംബരീഷ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെള്ളിയാഴ്ച ബിജെപിയിൽ ചേർന്നു. തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി കമൽ പാളയത്തിലെത്തിയ സുമലതയെ മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര, നിയമസഭാ പതിപക്ഷ നേതാവ് ആർ.അശോക് തുടങ്ങി നിരവധി ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു. “ഇന്ന് എൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അഞ്ച് വർഷം മുമ്പ് മണ്ഡ്യ മണ്ഡലത്തിൽ ചരിത്ര വിജയം നേടിയിരുന്നു. ആ തിരഞ്ഞെടുപ്പ്, ആ സന്ദർഭം ഒരിക്കലും മറക്കാനാവില്ല.…
Read Moreമാമ്പഴം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും; പുതിയ പദ്ധതിയുമായി തപാൽവകുപ്പ്; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിൽ മാമ്പഴം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി തപാൽവകുപ്പ്. കർഷകരിൽനിന്ന് നേരിട്ട് സ്വീകരിക്കുന്ന മാമ്പഴമാണ് തപാൽവകുപ്പ് വീടുകളിലെത്തിക്കുന്നത്. കർണാടക സ്റ്റേറ്റ് മാംഗോ ഡിവലപ്മെന്റ് ആൻഡ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡുമായും (കെ.എസ്.എം.ഡി.എം.സി.എൽ.) മാമ്പഴക്കർഷകരുമായും സഹകരിച്ചാണ് തപാൽവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യക്കാർക്ക് ഓൺലൈനായി ഓർഡർചെയ്യാം. മാമ്പഴം മൂന്നു കിലോഗ്രാംവീതമുള്ള പെട്ടികളിലാക്കി പോസ്റ്റ്മാൻ വഴി വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഓർഡർചെയ്യുന്ന അതേദിവസമോ അല്ലെങ്കിൽ പിറ്റേദിവസമോ മാമ്പഴം വീട്ടിലെത്തും. ആദ്യഘട്ടത്തിൽ ബെംഗളൂരു നഗരപരിധിയിലാകും ഈ സൗകര്യമുണ്ടാവുക. കഴിഞ്ഞവർഷം മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ 16,060 മാമ്പഴ പാഴ്‌സൽ വിറ്റതായി തപാൽ വകുപ്പ്…
Read Moreമരം വെട്ടുന്നതിനിടെ ദിവസക്കൂലിക്കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ബെംഗളൂരു: ദിവസക്കൂലിക്കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തുമകൂരിലെ ക്യാദഗൊണ്ടനഹള്ളിയിലാണ് അപകടം. നരേന്ദ്രകുമാർ (25) ആണ് മരിച്ചത്. തുംകൂരിലെ മധുഗിരി താലൂക്കിലെ ദൊഡ്ഡയാൽകൂർ ഗ്രാമവാസിയാണ് നരേന്ദ്രകുമാർ. വൈദ്യുതി ലൈനിൽ തടസ്സമായി നിന്നിരുന്ന മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മധുഗിരി സർക്കാർ ആശുപത്രിക്ക് മുന്നിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. മിഡിഗെഷി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreഉച്ചഭക്ഷണം കഴിച്ച ഉടനെ, ഛർദ്ദി, തലവേദന; 35 ഓളം സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു : ഉച്ചഭക്ഷണം കഴിച്ച് മുപ്പതിലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ സംഗപൂർ ഗ്രാമത്തിലാണ് സംഭവം. അസുഖം ബാധിച്ച കുട്ടികളെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച 1 മുതൽ 5 വരെ ക്ലാസിലെ 32 കുട്ടികൾക്കാണ് ഛർദ്ദിയും തലവേദനയും ഉണ്ടായത് , ഒന്നിനു പുറകെ ഒന്നായി രോഗം പിടിപെട്ട് എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ഡിഎച്ച്ഒ ഡോ. ലിംഗരാജ, സബ് ഡിവിഷണൽ ഓഫീസർ ക്യാപ്റ്റൻ മഹേഷ് മാലഗിത്തി, തഹസിൽദാർ നാഗരാജ എന്നിവർ സന്ദർശിച്ച് കുട്ടികളുടെ ആരോഗ്യവിവരങ്ങൾ…
Read More