മാമ്പഴം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും; പുതിയ പദ്ധതിയുമായി തപാൽവകുപ്പ്; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ മാമ്പഴം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി തപാൽവകുപ്പ്.

കർഷകരിൽനിന്ന് നേരിട്ട് സ്വീകരിക്കുന്ന മാമ്പഴമാണ് തപാൽവകുപ്പ് വീടുകളിലെത്തിക്കുന്നത്. കർണാടക സ്റ്റേറ്റ് മാംഗോ ഡിവലപ്മെന്റ് ആൻഡ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡുമായും (കെ.എസ്.എം.ഡി.എം.സി.എൽ.) മാമ്പഴക്കർഷകരുമായും സഹകരിച്ചാണ് തപാൽവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

ആവശ്യക്കാർക്ക് ഓൺലൈനായി ഓർഡർചെയ്യാം. മാമ്പഴം മൂന്നു കിലോഗ്രാംവീതമുള്ള പെട്ടികളിലാക്കി പോസ്റ്റ്മാൻ വഴി വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഓർഡർചെയ്യുന്ന അതേദിവസമോ അല്ലെങ്കിൽ പിറ്റേദിവസമോ മാമ്പഴം വീട്ടിലെത്തും.

ആദ്യഘട്ടത്തിൽ ബെംഗളൂരു നഗരപരിധിയിലാകും ഈ സൗകര്യമുണ്ടാവുക.

കഴിഞ്ഞവർഷം മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ 16,060 മാമ്പഴ പാഴ്‌സൽ വിറ്റതായി തപാൽ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts