പാക് അനുകൂല മുദ്രാവാക്യം: ഒരാൾ അറസ്റ്റിൽ;

ബെംഗളൂരു : രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയാഘോഷത്തിനിടെ വിധാൻസൗധയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിൽ ഹാവേരിയിൽ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബയദഗിയിലെ മുളക് വ്യാപാരിയാണ് മുഹമ്മദ്‌ ഷാഫി നാഷിപുഡിയെയാണ്‌ ബയദഗി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ കേസ് അന്വേഷിക്കുന്ന വിധാൻസൗധ പോലിസിന് പ്രതിയെ കൈ മാറി. മുദ്രാവാക്യം വിളിച്ചതെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളുടെ ശബ്ദരേഖ പോലീസ് ശേഖരിച്ചെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ജി. പരമേശ്വര പറഞ്ഞു. ഹാവേരി ബിജെപി ഘടകം…

Read More

കപ്പടിക്കണം കാലിപ്പടക്കണം; കേരളാബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്.സി. മത്സരം ഇന്ന്; ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മാത്രം നിരക്ക് കുത്തനെ ഉയർത്തിയതിൽ പ്രതിഷേധം

ബെംഗളൂരു : ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ശനിയാഴ്ച ബെംഗളൂരു എഫ്.സി. ക്കെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരം നടക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തെ മഞ്ഞപ്പട്ടുടുപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണ്. മുൻ സീസണുകളിലേതു പോലെ ഇത്തവണയും സ്‌റ്റേഡിയത്തെ മഞ്ഞ പുതപ്പിക്കുമെന്നു ആരാധകരുടെ സംഗമം കോ-ഓർഡിനേറ്റ് ചെയ്യുന്ന ഡോ. നയീം പറഞ്ഞു. കളിക്കാർക്ക് ആവേശം പകരാൻ മഞ്ഞപ്പട ബെംഗളൂരു വിങ് കൂറ്റൻ റ്റിഫൊ ഒരുക്കുന്നുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ടീമിന് മഞ്ഞപ്പട സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം അമ്പാടിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി. പ്രശസ്ത…

Read More

ബെംഗളൂരുവിൽ പൾസ് പോളിയോ യജ്ഞം നാളെ; മറക്കാതെ കുരുന്നുകൾക്ക് പോളിയോ നൽകു; കേന്ദ്രങ്ങൾ അറിയാൻ വായിക്കാം

ബംഗളൂരു: ദേശീയ പൾസ് പോളിയോ പരിപാടി നാളെ (മാർച്ച്‌ 3) നടത്തപെടുമെന്ന്  ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുള്ള എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്നും അഭ്യർത്ഥിച്ചു. പൗരസമിതിയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള 11.12 ലക്ഷം കുട്ടികളാണ് നഗരത്തിലുള്ളത്. 145 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 228 നമ്മ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ പരിപാടി നടത്തും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, സ്വകാര്യ നഴ്സിംഗ് ഹോമുകൾ,…

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ നിറഞ്ഞ സദസ്സിൽ ആദ്യദിനത്തിൽ കൈയടി നേടി പാരഡൈസ്

ബെംഗളൂരു : രണ്ടുവർഷം മുമ്പ് ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയൊരുക്കിയ ‘പാരഡൈസ്’ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യദിനത്തിൽ കൈയടി നേടി. മലയാളി ദമ്പതിമാർ വിവാഹ വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിലെ പത്താം നമ്പർ സ്‌ക്രീനിൽ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ മലയാളി താരങ്ങളായ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയെടുത്ത ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ശ്രീലങ്കൻ താരങ്ങളായ മഹേന്ദ്ര പെരേര,…

Read More

രാമേശ്വരം കഫേയിൽ യഥാർത്ഥത്തിൽ സംഭവിച്ചത്? സ്‌ഫോടനത്തിൻ്റെ എക്‌സ്‌ക്ലൂസീവ് സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കാണാം

ബംഗളൂരു: ബംഗളൂരു വൈൽഡ്ഫീൽഡിന് സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വര കഫേയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇവിടെ നടന്ന സ്‌ഫോടനത്തിൻ്റെ തീവ്രത വളരെ വലുതാണ്, ഇവിടെ വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്. ഒറ്റയടിക്ക് പുക മൂടിയിരിക്കുന്നു. ആളുകൾ ഭയന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഉച്ചയ്ക്ക് 12.55ഓടെയാണ് സംഭവം. സ്‌ഫോടനസമയത്ത് എട്ടോളം പേർക്ക് പരിക്കേറ്റിരുന്നു. ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനം നടന്ന സ്ഥലത്ത് ബാറ്ററി കണ്ടെത്തി, അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബോംബ് ടൈമറിൽ ഘടിപ്പിച്ചതാകാൻ സാധ്യതയുണ്ടെന്നും സംശയം ഉയരുന്നു. സ്‌ഫോടനത്തിന് ശേഷം…

Read More

ലിവിംഗ് പങ്കാളിയെ 32 കാരിയായ യുവതി കത്തി കൊണ്ട് കുത്തികൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊലപാകത്തിന് ശേഷം യുവതി പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെയാണ് സൻഹതി പോൾ എന്ന യുവതി കൊലപ്പെടുത്തിയത്. സൻഹതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്നു സാർത്ഥക് ദാസ്. ഒന്നര വർഷമായി സൻഹതി പോളുമായി ലിവിംഗ് റിലേഷനിലായിരുന്നു. സൻഹതി ഒരു പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാവിലെ യുവതി…

Read More

ഇരട്ടക്കൊലപാതകക്കേസിലെ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ

ബെംഗളൂരു : 13 വർഷമായി ഒളിവിലായിരുന്ന കൊലപാതകക്കേസിലെ പ്രതിയായ 48കാരനെ മുധോൾ പോലീസ് അറസ്റ്റ് ചെയ്തു. 2011 ഏപ്രിൽ 13 ന് നടന്ന ഇരട്ടക്കൊലപാതക കേസിൽ കലബുറഗി ജില്ലയിലെ സെഡം താലൂക്കിലെ രാജോല വില്ലേജിൽ താമസിക്കുന്ന ശരണപ്പ മൊഗലപ്പ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മൊഗലപ്പയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോലീസ് പറയുന്നതനുസരിച്ച്, രാജോള വില്ലേജിലെ താമസക്കാരായ ലക്ഷ്മപ്പ ചിന്നയ്യ (52), നരസപ്പ ചിന്നയ്യ (55) എന്നിവരെ 2011 ൽ രാഷ്ട്രീയ വൈരാഗ്യം കാരണം കൊലചെയ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരട്ടക്കൊലപാതകവുമായി…

Read More

ബെംഗളൂരു സ്‌ഫോടനം; പ്രതിയുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം 

ബെംഗളൂരു: സ്‌ഫോടനം നടന്ന രാമേശ്വരം കഫേയില്‍ ബാഗ് കൊണ്ടുവെച്ചത് ഏകദേശം 28-30 വയസ്സ് പ്രായമുള്ള ആളെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ. ഇവിടെ എത്തി ഇയാള്‍ കഴിക്കാനായി റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തു. കൂപ്പണ്‍ എടുത്ത് ഇഡ്‌ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ടുവെച്ചിടത്തു നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. സ്‌ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

ഹോട്ടലിൽ ബോംബ് വെച്ച പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞു; പ്രതികൾക്കായി എട്ട് പ്രത്യേക സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലെ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വരയും പ്രതികളെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു. പ്രതിയെ ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായത് . ഒരു ആൺകുട്ടി ബസിൽ നിന്ന് ഇറങ്ങി, കഫേയിൽ പ്രഭാതഭക്ഷണം കഴിച്ച് ബാഗ് ഉപേക്ഷിച്ചു. സംഭവസ്ഥലം വിട്ട് ഒരു മണിക്കൂറിന് ശേഷമാണ് സ്‌ഫോടനം നടന്നത്. #WATCH | On Bengaluru cafe blast, Karnataka Dy…

Read More

ഗൂഗിള്‍ പേയിൽ പുതിയ അപ്‌ഡേറ്റുകൾ!!!അറിയാം വിശദാംശങ്ങൾ 

ഗൂഗിള്‍ പേ ഇന്ത്യയില്‍ പുത്തന്‍ അപ്‌ഡേറ്റുകളുമായി എത്തുന്നു. ഗൂഗിള്‍പേ സൗണ്ട്‌പോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത് അവതരിപ്പിച്ചതെങ്കിലും കൂടുതല്‍ വലിയ അപ്‌ഡേറ്റുമായി എത്തുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഇന്ത്യയിലാണ് ഈ സര്‍വീസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം നിരവധി വ്യാപാരികളില്‍ നിന്ന് ഈ ഫീച്ചറിനെ കുറിച്ച്‌ പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. സൗണ്ട്പൗഡ് ഉപയോഗിക്കുന്നതിലൂടെ ചെക്കൗട്ട് സമയം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ പേമെന്റ് രീതി കൂടിയാണ് ഗൂഗിള്‍ പേ ഇതിലൂടെ ആസൂത്രണം ചെയ്യുന്നത്. സൗണ്ട്‌പോഡ് എന്ന്…

Read More
Click Here to Follow Us