ലിവിംഗ് പങ്കാളിയെ 32 കാരിയായ യുവതി കത്തി കൊണ്ട് കുത്തികൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊലപാകത്തിന് ശേഷം യുവതി പോലീസിൽ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെയാണ് സൻഹതി പോൾ എന്ന യുവതി കൊലപ്പെടുത്തിയത്. സൻഹതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്നു സാർത്ഥക് ദാസ്. ഒന്നര വർഷമായി സൻഹതി പോളുമായി ലിവിംഗ് റിലേഷനിലായിരുന്നു.

  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി

സൻഹതി ഒരു പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ യുവതി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ദാസിനെ പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. കൊലപാതകക്കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
[masterslider id="10"]

Related posts

Click Here to Follow Us