മെട്രോ തൂണിൽ ലോറി ഇടിച്ച് തകർന്നു; ലോറി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു

ബെംഗളൂരു: ഞായറാഴ്ച രാത്രി ബെല്ലാരി റോഡിൽ വരികയായിരുന്ന ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി. ഡ്രൈവറുടെ നിയന്ത്രണം വിട്ട് തൂണിൽ ഇടിച്ചതിനെ തുടർന്ന് ലോറിയുടെ മുൻഭാഗം തകർന്നു. അപകടത്തിൽ ലോറി ഡ്രൈവർ സാഹിദ് ഖാൻ (44) സംഭവസ്ഥലത്തുതന്നെ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഹിദ് ഖാൻ രാത്രി ഒമ്പത് മണിയോടെ ലോറിയിൽ വരുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നുവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ചിക്കജല ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിത വേഗതയിലായിരുന്നതിനാൽ ലോറി നിർമാണത്തിലിരുന്ന…

Read More

ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : കമ്മനഹള്ളിയിലെ ലോഡ്ജിൽ ഗുണ്ടാനേതാവിനെ മറ്റൊരു ഗുണ്ടാസംഘം വെട്ടിക്കൊന്നു. പ്രദേശവാസിയായ ദിനേശ്കുമാർ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 12 പേർ അറസ്റ്റിലായതായി ബാനസവാടി പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കമ്മനഹള്ളിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കാനെത്തിയതായിരുന്നു ദിനേശ്കുമാറും സുഹൃത്തുക്കളും. ഇതിനിടെ ലോഡ്ജിൽ നൽകാനുള്ള പണമെടുക്കാൻ സുഹൃത്തുക്കൾ സമീപത്തെ എ.ടി.എമ്മിലേക്ക് പോയി. ഈ സമയത്ത് വടിവാളുകളുമായെത്തിയ മറ്റൊരു ഗുണ്ടാസംഘം ലോഡ്ജിനുള്ളിലിരിക്കുകയായിരുന്ന ദിനേശ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഭവനഭേദനം ഉൾപ്പെടെ ഒട്ടേറെക്കേസുകളിൽ പ്രതിയാണ് ദിനേശ് കുമാർ. ലോഡ്ജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന്…

Read More

ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; വ്യത്യസ്ത സംഭവങ്ങളിൽ ഒറ്റദിവസം കൊണ്ട് മുങ്ങിമരിച്ചവരുടെ എണ്ണം 13 ആയി

ബെംഗളൂരു : ഭദ്രാവതി താലൂക്കിലെ സുന്നദഹള്ളിയിൽ കാൽ വഴുതി തോട്ടിൽ വീണ യുവതി മരിച്ചു, മറ്റൊരു യുവതിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിലായി 12 പേർ മുങ്ങിമരിക്കുകയും മറ്റൊരു യുവതി തോട്ടിൽ വീണ് മരിക്കുകയും ചെയ്തു. ഇതോടെ ഒറ്റദിവസം വെള്ളക്കെട്ടിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഉജ്ജനിപൂർ ഗ്രാമത്തിലെ രണ്ട് യുവതികൾ ഭദ്രാവതി താലൂക്കിലെ സുന്ദഹള്ളി ഗ്രാമത്തിലെ ആഞ്ജനേയ സ്വാമി മേളയ്ക്ക് പോയിരുന്നു. തോട്ടിൽ കാൽ കഴുകാൻ പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. രണ്ട് സ്ത്രീകളിൽ ഒരാൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും…

Read More

ബൈക്ക് ഓടിക്കുന്നതിനിടെ ലാപ്‌ടോപ്പിൽ വീഡിയോ കോൾ: ബെംഗളൂരു റൈഡറുടെ സാഹസം വൈറലാകുന്നു

ബെംഗളൂരു : ഐടി സ്റ്റാർട്ടപ്പ് ഗുണനിലവാരത്തിന് പേരുകേട്ട ബെംഗളൂരു, ട്രാഫിക് പ്രശ്‌നത്തിനും കുപ്രസിദ്ധമാണ്. ഇവ രണ്ടും ചേരുമ്പോൾ എന്ത് സംഭവിക്കും? ഇത്തരമൊരു വൈറൽ വീഡിയോ ഇറങ്ങും. ഈ വീഡിയോയിൽ, ഒരു ടെക്കിയെപ്പോലെ തോന്നിക്കുന്ന ഒരാൾ ബെംഗളൂരുവിലെ റോഡിൽ സ്കൂട്ടർ ഓടിക്കുന്നു. അദ്ദേഹത്തിന്റെ മടിയിൽ ലാപ്ടോപ്പ് തുറന്ന് വീഡിയോ കോൺഫറൻസ് നടക്കുന്നുണ്ട്. ഇതിൽ അദ്ദേഹവും പങ്കുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ബംഗളുരുവിലെ തിരക്കേറിയ റോഡിൽ സ്കൂട്ടർ ട്രാഫിക്കും ഓഫീസ് ജോലിയും സമതുലിതമാക്കുന്ന ഇയാളുടെ മിടുക്ക് കണ്ടവരിൽ അമ്പരപ്പും കൗതുകവും ഉളവാക്കിയിട്ടുണ്ട്. എക്‌സ് ഹാൻഡിൽ പീക്ക് ബെംഗളുരുവിലാണ് ഈ…

Read More

50000 കടന്ന് സ്വർണ വില; കേരളത്തിൽ സ്വര്‍ണവില അരലക്ഷം കടക്കുന്നത് ആദ്യമായി

കൊച്ചി: കേരളത്തിൽ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Read More

ജലക്ഷാമം: 3 ദിവസത്തിനുള്ളിൽ നിങ്ങളുടെ വീട്ടിലെ ടാപ്പുകളിൽ ഈ ഉപകരണം സ്ഥാപിച്ചില്ലെങ്കിൽ 5000 രൂപ പിഴ!

ബെംഗളൂരു: തലസ്ഥാനമായ നഗരത്തിലെ പലയിടത്തും വെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു (ജല പ്രതിസന്ധി). നിലം വറ്റി, കുഴൽക്കിണറുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ദൈനംദിന ഉപയോഗം മുതൽ കുടിവെള്ളം വരെ ഒരു തുള്ളി വെള്ളത്തിന് പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ബെംഗളൂരു നഗരത്തിൽ മഴയില്ലാത്തതിനാൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇതുമൂലം നിരവധി കുഴൽക്കിണറുകൾ വറ്റിവരണ്ടു. ഈ പശ്ചാത്തലത്തിൽ, ടാപ്പുകളിൽ ഫ്ലോ റെസ്‌ട്രിക്‌റ്റർ/എയറേറ്റർ എന്ന ഉപകരണം നിർബന്ധമായും സ്ഥാപിക്കണമെന്ന് വാട്ടർ ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ഉത്തരവിട്ടു. സിറ്റി മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, അപ്പാർട്ട്‌മെൻ്റുകൾ, സർക്കാർ കെട്ടിടങ്ങൾ, ആഡംബര ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെ…

Read More

ശമ്പളം നിഷേധിച്ചു: മദ്യപിച്ച് പ്രമുഖ റസ്‌റ്റോറൻ്റിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു : ഇന്നലെ രാത്രി വൈകി നഗരത്തിലെ ഒരു പ്രമുഖ റസ്‌റ്റോറൻ്റിന് ബോംബ് ഭീഷണി ലഭിച്ചു. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജ കോളാണെന്ന് കണ്ടെത്തി. മഹാദേവ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള പാസ്ത സ്ട്രീറ്റ് റസ്റ്റോറൻ്റിന് രാത്രിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഉടൻ പൊട്ടിത്തെറിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് അറിഞ്ഞു ഞെട്ടിയ റസ്റ്റോറൻ്റ് അധികൃതർ പോലീസിനെ വിളിച്ചു. പോലീസ് രാത്രി മുഴുവൻ റെസ്റ്റോറൻ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ…

Read More

നഗരം ചുട്ടുപൊള്ളുന്നു; നാരങ്ങാവിലയും കുതിച്ചുയരുന്നു

ബെംഗളൂരു : വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കുതിച്ചുയരുകയാണ്. ചില്ലറവിപണിയിൽ ഒരെണ്ണത്തിന് 8 മുതൽ 10 രൂപ വരെയാണ് വില. വലിയ നാരങ്ങയ്ക്ക് 12 രൂപ വരെ വിലയുണ്ട്. വിജയപുരം , അനന്തപുർ എന്നിവിടങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായി മൊത്തവിപണിയിലേക്ക് എത്തുന്നത്

Read More

നാളെ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന തരത്തിൽ തനിക്ക് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ച റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. നാളെ ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ സ്‌ഫോടനമുണ്ടാകുമെന്ന് മെയിൽ അയച്ച ഷാഹിദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയത്. റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ അല്ലെങ്കിൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ പൊതു പരിപാടികളിലും തിരക്കേറിയ…

Read More

രാമേശ്വരം കഫേ സ്‌ഫോടനം; ആസൂത്രകരിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്. കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന…

Read More
Click Here to Follow Us