മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍

പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടില്‍. ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായ ഇവര്‍ 2007 മുതല്‍ 2012വരെ സേവനം അനുഷ്ഠിച്ചു. അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 1991 മുതല്‍ 1996 വരെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004 മുതല്‍ 2007…

Read More

സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ഇന്നാണ് പാർലമെന്റില്‍ നടന്ന ചടങ്ങില്‍ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, വൈസ് പ്രസിഡന്റ് ജഗ്ദീപ് എന്നിവർ സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായി. സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. രാഷ്‌ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ…

Read More

വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 37 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീനയെയാണ് ബെംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയില്‍ നാലു ദിവസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോറില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘമെത്തി മുറി…

Read More

ബെംഗളൂരു-ധർമ്മപുരി-ഹൊസൂർ: 2,500 കോടി രൂപയുടെ റെയിൽവേ ലൈൻ ഉടൻ സ്ഥാപിക്കും

ബെംഗളൂരു: ദക്ഷിണ റെയിൽവേയുടെ ധർമപുരി-ഹൊസൂർ-ബെംഗളൂരു സെക്ഷനിൽ 2500 കോടി രൂപ ചെലവിൽ പുതിയ പാത സ്ഥാപിക്കും. ആർഎൻ സിംഗ് നൽകിയ വിവരമനുസരിച്ച്, വിശദമായ പദ്ധതി റെയിൽവേ ബോർഡിന് അയച്ചതായി ജനറൽ മാനേജർ (സതേൺ റെയിൽവേ) അറിയിച്ചു. മറ്റ് നിരവധി റെയിൽ പദ്ധതികളും ഉദ്ഘാടനത്തിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആർഎൻ സിംഗ് നൽകിയ വിവരമനുസരിച്ച്, ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

Read More

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യു എന്ന പേരിൽ വിലയിരുത്തൽ വേണ്ട- അമിക്കസ് ക്യൂറി

കൊച്ചി: റിവ്യു ബോംബിങ് തടയാൻ കർശന മാർ​ഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി നിയോ​ഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യു എന്ന പേരിൽ വിലയിരുത്തലുകൾ നടത്തുന്നത് വ്ലോ​ഗർമാർ ഒഴിവാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ റിവ്യു നടത്തുന്നത്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെ​ഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാൽ നിലവിൽ ഇതിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ…

Read More

പിറ്റ് ബുള്‍, റോട്ട് വീലര്‍, ബുള്‍ ഡോഗ്; രാജ്യത്ത് ഇനി കടിയൻ നായകൾക്ക് വിലക്ക്! ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും വിലക്കി കേന്ദ്രസര്‍ക്കാര്‍; പൂർണ പട്ടികയറിയാൻ വായിക്കാം

ഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്‌വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധിച്ച ലിസ്റ്റിലുള്‍പ്പെട്ട നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കരുത് എന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി. മനുഷ്യ ജീവന് ഇവ അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇരുപതിലധികം നായകളും അവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും ഇവയെ വളര്‍ത്തുന്നതിന്…

Read More

വിദേശ വനിതയെ നഗരത്തിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്

ബെംഗളൂരു:  ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള യുവതിയെ ബുധനാഴ്ച ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് അഞ്ചിന് ബംഗളൂരുവിൽ എത്തിയ സറീൻ (37) നഗരത്തിലെ ശേഷാദ്രിപുരം പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു താമസം. വൈകിട്ട് നാലരയോടെ ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്ന ജീവനക്കാർ സറീനിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ ശ്വാസം മുട്ടിച്ചതാകാമെന്നും ബെംഗളൂരു സെൻട്രൽ ഡിസിപി ശേഖർ എച്ച്ടി പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി…

Read More

മലയാളത്തിലെ ‘യെസ്മ’ ഉൾപ്പടെ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം; വിശദാംശങ്ങൾ

ഡൽഹി : മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 19 വെബ്‌സൈറ്റുകളെയും 10 ആപ്ലിക്കേഷനുകളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. അശ്ലീലം പ്രചരിപ്പിക്കാതിരിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ക്രിയേറ്റീവായ ആവിഷ്കാരത്തിൻ്റെ മറവിൽ അശ്ലീലം പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്തതായി താക്കൂർ…

Read More

ബിടെക് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ഗീതം യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ നാല് മാസത്തിനിടെ മരിച്ചത് മൂന്ന് വിദ്യാർത്ഥികൾ

ബെംഗളൂരു: ഗീതം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥി ചൊവ്വാഴ്ച രാത്രി ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശി ദാസരി ബ്രഹ്മ സായ് റെഡ്ഡിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം സായി റെഡ്ഡി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുവെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ നാല് മാസത്തിനിടെ ഗീതം സർവകലാശാലയിലെ മൂന്ന് വിദ്യാർത്ഥികളാണ്…

Read More

കാമുകിയെ യാത്രയാക്കാൻ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കടന്ന യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: കാമുകിയെ എയർപോർട്ട് ടെർമിനലിൽ ഇറക്കാൻ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കടന്ന നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ പ്രകാർ 25 ആണ് എയർപോർട്ട് ടെർമിനലിൽ പ്രവേശിച്ച് സുരക്ഷാ ലംഘനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോയ കാമുകിയായ സംകൃതിയെ യാത്രയാക്കാൻ വേണ്ടിയാണ് പ്രകാർ ഈ അര്ഗിക്രമം നടത്തിയത്. പ്രകാർ എയർപോർട്ടിൽ പ്രവേശിക്കാൻ കാമുകിയുടെ വിമാനടിക്കറ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവതി വിമാനത്തിൽ കയറിയ ശേഷം,…

Read More
Click Here to Follow Us