ബിടെക് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ഗീതം യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ നാല് മാസത്തിനിടെ മരിച്ചത് മൂന്ന് വിദ്യാർത്ഥികൾ

ബെംഗളൂരു: ഗീതം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥി ചൊവ്വാഴ്ച രാത്രി ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.

ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശി ദാസരി ബ്രഹ്മ സായ് റെഡ്ഡിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം സായി റെഡ്ഡി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുവെന്നാണ് പോലീസ് പറയുന്നത്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ നാല് മാസത്തിനിടെ ഗീതം സർവകലാശാലയിലെ മൂന്ന് വിദ്യാർത്ഥികളാണ് മരിത്.

ബിടെക് വിദ്യാർത്ഥിയായ കാരേ മണിദീപ് എന്ന വിദ്യാർത്ഥി ഫെബ്രുവരിയിൽ ട്രെയിനിടിച്ച് മരിച്ചു. 2023 നവംബറിൽ കെനിയൻ സ്വദേശിയായ മേഴ്‌സി അൻയാംഗോ ഒഡെറോ എന്ന മറ്റൊരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts