സംസ്ഥാനം വരൾച്ചയിൽ വലയുന്നു; ദുരിതാശ്വാസമനുവദിക്കാത്ത കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് കർണാടകം

ബെംഗളൂരു : വരൾച്ചാ ദുരിതാശ്വാസം അനുവദിക്കാൻ കേന്ദ്ര സർക്കാർ നടപടിവൈകുന്നതിനെ ചോദ്യംചെയ്ത് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് റിട്ട് ഹർജിനൽകിയത്. സംസ്ഥാനത്ത് വരൾച്ച ബാധിച്ചപ്രദേശങ്ങൾ വിഗഗ്ധസമിതി സന്ദർശിച്ച് റിപ്പോർട്ട് നൽകി അഞ്ചുമാസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ സഹായധനം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 20-നാണ് വരൾച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. നിയമപ്രകാരം ഒരു മാസത്തിനുള്ളിൽ സഹായം അനുവദിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വരൾച്ചനേരിട്ട കർഷകരെ സഹായിക്കുകയെന്നത് കേന്ദ്ര…

Read More

ആടുജീവിതം ഇറങ്ങാൻ ദിവസങ്ങൾ മാത്രം; നജീബിനെ വിടാതെ ദുരിതം

ആലപ്പുഴ: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്‍റെ മകള്‍ സഫ മറിയമാണ് (ഒന്നേകാല്‍ വയസ്) മരിച്ചത്. ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച നാലരയോടെ മരിക്കുകയായിരുന്നു. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ്. മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ. സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന…

Read More

കോൺഗ്രസ് എം.എൽ.എ.മാർ രാജിക്ക് സമ്മതിച്ചാൽ ബി.ജെ.പിയുടെ വാക്ക്ദാനം 50 കോടി; പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി. 50 കോടി രൂപവീതം വാഗ്ദാനംചെയ്തെന്ന ആരോപണമുയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവെക്കുന്നവർക്ക് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കാൻ വേറെയും പണം വാഗ്ദാനംചെയ്തെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ഓപ്പറേഷൻ താമരയ്ക്ക് ബി.ജെ.പി. തുടക്കമിട്ടിരിക്കുകയാണ്. ഈ പണം ബി.ജെ.പി.ക്ക് എവിടെനിന്ന് കിട്ടിയതാണെന്നും ‘ബ്ലാക്ക് മണി’യല്ലേയെന്നും അദ്ദേഹം ചോദിച്ചു. 2019-ൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിൽനിന്ന് 17 എം.എൽ.എ.മാരെ ബി.ജെ.പി. അടർത്തിയെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഓപ്പറേഷൻ താമരയുടെ ഫലമായാണ് അന്ന് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.…

Read More

നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും അത്യപൂർവ സൂര്യഗ്രഹണം എത്തുന്നു; ഇത്തവണ മിസ് ആക്കിയാൽ വീണ്ടും കാണണമെങ്കിൽ 126 വർഷം കാത്തിരിക്കണം വിശദാംശങ്ങൾ

അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം നടക്കുക. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും ഈ പ്രതിഭാസം. 126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്പൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ…

Read More

കത്തിനശിച്ച കാറിനൽകളിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആറുപേർ പിടിയിൽ

ബെംഗളൂരു : തുമകൂരുവിലെ കുഞ്ചാഗിയിൽ മൂന്നുപേരെ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേർ പിടിയിൽ. തുമകൂരു സ്വദേശിയായ സ്വാമി, ഇയാളുടെ അഞ്ചുകൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വർണം തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കുഞ്ചാഗിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിയകാറിനുള്ളിൽ മൂന്നുമൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്നുനടന്ന പരിശോധനയിൽ ദക്ഷിണ കന്നഡ ബെൽത്തങ്ങാടി സ്വദേശി ഇംത്യാസ് (34), മാദഡ്ക്ക സ്വദേശി ഇസാക് (56), നാഡ സ്വദേശി സാഹുൽ (45)…

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: സംസ്ഥാന അതിർത്തികളിൽ പ്രത്യേക ചെക്ക്‌ പോസ്റ്റുകൾ സംസ്ഥാനത്ത് പിടിച്ചെടുത്തത് 9.64 കോടി

ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന മാർച്ച് 16 മുതൽ ഇതുവരെ കർണാടകത്തിൽനിന്ന് കണക്കിൽപ്പെടാത്ത 9.64 കോടി രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പണംകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 7.2 ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തു. 22.85 കോടി രൂപ വിലമതിക്കുന്നതാണിത്. 36 കോടി രൂപ വിലയുള്ള സ്വർണവുംവെള്ളിയും 53 ലക്ഷംവിലയുള്ള ലഹരിവസ്തുക്കളും പിടികൂടിയവയിൽ ഉൾപ്പെടും. ഇതുവരെ 402 കേസുകൾ രജിസ്റ്റർ ചെയ്തതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ചെക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനകൾ തുടങ്ങിയിട്ടുണ്ട്.…

Read More

ബെംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഭവനനിർമ്മാണ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കേരള സമാജം അൾസൂർ സോൺ, ആർബി ഫൗണ്ടേഷൻ, എൻ. എ.എൽ കൈരളി കലാവാണി, ഗർഷോം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട 3 വീടുകളുടെ താക്കോൽദാന ചടങ്ങ് നാളെ രാവിലെ 10.30 ന് കൈരളീ നിലയം സ്കൂൾ (വിമാനപുര ,എച് .എ .എൽ) അങ്കണത്തിൽ വച്ച് കേരള സമാജം അൾസൂർ സോണിന്റെ കുടുംബസംഗമത്തോടൊപ്പം നടക്കും. രംഗപൂജയോടുകൂടി ആരംഭിക്കുന്ന ചടങ്ങിൽ കേരളസമാജം അൾസൂർ സോണിലെ അംഗങ്ങളുടെ കലാപരിപാടികളും, മാസ്റ്റർ പ്രകാശ് ലാൽ & ടീം കലാഭാരതി, കോഴിക്കോട് അവതരിപ്പിക്കുന്ന കേരളത്തിന്റെ പരമ്പരാഗത നൃത്തവും…

Read More

യാത്രക്കിടെ 24 കാരി പ്രസവിച്ചു; കുഞ്ഞിന് ട്രെയിനിന്റെ പേര് ഇട്ടു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി 24കാരി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ വാരാണസി കാമായനി എക്‌സ്പ്രസിലാണ് സംഭവം. യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തുടർന്ന് കുടുംബാംഗങ്ങള്‍ കുഞ്ഞിന് ട്രെയിനിന്റെ പേര് നല്‍കിയെന്നാണ് റിപ്പോർട്ട്. ‘കാമായനി’ എന്നാണ് കുഞ്ഞിന് പേരിട്ടത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മദ്ധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു 24കാരി. എന്നാല്‍ ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ വച്ച്‌ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചതെന്ന് ആർപിഎഫ്…

Read More

വ്യാജ മന്ത്രവാദിയുടെ ഭീഷണി; യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: ബി കോം വിദ്യാർത്ഥിയായ മന്ത്രവാദിയുടെ ഭീഷണിയെത്തുടർന്ന് മരമില്ലുടമ ജീവനൊടുക്കി. സംഭവത്തില്‍ 22 കാരനായ വിദ്യാർഥി അറസ്റ്റില്‍. രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തില്‍ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച്‌ വൻതോതില്‍ വാർത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി…

Read More

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞതായി എൻഐഎ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. തീര്‍ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശി ഹുസൈന്‍ ഷാസിബ് ആണ് പ്രതിയെന്നും എന്‍ഐഎ പറഞ്ഞു. ഇതിനായി ആയിരത്തിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ ധരിച്ച തൊപ്പിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തൊപ്പി ചെന്നൈയിലെ ഒരു മാളില്‍ നിന്ന് വാങ്ങിയതാണെന്നും ഒരു മാസത്തിലേറെയായി ഇയാള്‍ അവിടെ താമസിച്ചിരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷാസിബിന്റെ കൂട്ടാളി തീര്‍ഥഹളളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹയാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പോലീസ് ഇന്‍സ്പക്ടറെ കൊന്ന കേസിലെ പ്രതിയാണ്…

Read More
Click Here to Follow Us