കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥി;

ഡൽഹി: അഞ്ചാം ഘട്ട പട്ടികയിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. നടി കങ്കണാ റണാവത്ത് ഹിമാചൽ പ്രദേശിൽ നിന്ന് സ്ഥാനാർത്ഥിയാകും. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുക. തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എക്സിൽ പോസ്റ്റ് ചെയ്ത് കങ്കണ രംഗത്തെത്തി. എൻ്റെ പ്രിയപ്പെട്ട ഭാരതത്തിൻ്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എന്നും എൻ്റെ പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം ഇന്ന് എന്നെ എൻ്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ (മണ്ഡലം) ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ്…

Read More

പോലീസ് സ്റ്റേഷൻ പരിധിയിലെ ജീർണിച്ച ബസിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : നഗരത്തിലെ ക്യാമ്പ് ഏരിയയിലെ മൊബൈൽ പോലീസ് സ്റ്റേഷൻ വളപ്പിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. കണ്ടുകെട്ടിയ ബസിൻ്റെ പിൻസീറ്റിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഇത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള ഒരാളുടേതാണെന്നാണ് റിപ്പോർട്ടുകൾ. 15 ദിവസം മുമ്പ് മരിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ക്യാമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നാണ് അന്വേഷണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെലഗാവി ബീംസ് ആശുപത്രിയിലേക്ക് അയച്ചു. പോലീസ് സ്റ്റേഷൻ വളപ്പിൽ മൃതദേഹം കണ്ടെത്തിയത് ഏറെ ദുരൂഹതകൾക്കിടയാക്കിയിട്ടുണ്ട്. ക്യാമ്പ് പോലീസ് സ്റ്റേഷനിൽ കേസ്…

Read More

സംസ്ഥാനത്ത് ഇന്ന് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഇന്ന് തുടക്കം; ഇത്തവണ പരീക്ഷയെഴുതുന്നത് 8.7 ലക്ഷം വിദ്യാർഥികൾ

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് തുടങ്ങും. 8.7 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർചെയ്തവരിൽ 4.4 ലക്ഷം ആൺകുട്ടികളും 4.3 ലക്ഷം പെൺകുട്ടികളുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഇംഗ്ലീഷ്‌, കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, ഉറുദു, മറാഠി എന്നീ ഭാഷാ പരീക്ഷകളാണ് നടക്കുക. ഏപ്രിൽ ആറിനാണ് പരീക്ഷ അവസാനിക്കുന്നത്. കൂടാതെ അഞ്ച്, എട്ട്, ഒമ്പത് ക്ലാസുകളിലെ ബോർഡ് പരീക്ഷയും ഇന്ന് മുതൽ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ…

Read More

രാഹുലിനെതിരെ വയനാട്ടില്‍ കെ സുരേന്ദ്രന്‍ മത്സരിക്കും

ഡല്‍ഹി: സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി. കേരളത്തില്‍ നാല് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുണ്ടായിരുന്നത്. ബിജെപി യോഗത്തിലാണ് തീരുമാനം. വയനാട്ടില്‍ കെ സുരേന്ദ്രന്‍, എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടിഎന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണ കുമാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

Read More

കൈക്കൂലി കേസിൽ ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ അറസ്റ്റിൽ 

ബെംഗളൂരു: 25 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ മൻസൂർ അലി ഖാനെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കമീഷണർക്ക് വേണ്ടി തുക കൈപ്പറ്റിയ ബ്രോക്കർ മുഹമ്മദ് സലീമും അറസ്റ്റിലായി. മംഗളൂരു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നല്‍കിയ പരാതിയെത്തുടർന്ന് ലോകായുക്ത ഒരുക്കിയ കെണിയില്‍ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു. തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത പോലീസ് കൈയോടെ പിടികൂടി. നേരിട്ട് പണം കൈപ്പറ്റാത്തതിനാല്‍…

Read More

തെരുവ് നായകൾക്ക് തീറ്റ നൽകി; ദളിത്‌ വനിതയ്ക്ക് മർദ്ദനം

ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് ആഹാരം നല്‍കിയ ദലിത് വനിതയെ അസഭ്യം പറയുകയും മരക്കഷണം ഉപയോഗിച്ച്‌ തലക്കടിച്ച്‌ പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. ബുധനാർ കുഞ്ഞിബെട്ടുവിലെ എ. ബേബിയാണ്(50)ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഇന്ദ്രാലി ഹയഗ്രീവ നഗറിലെ ചന്ദ്രകാന്ത് ഭട്ടിനെ(50) മണിപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ വീടിന് മുന്നിലൂടെ പോവുന്ന പാതയില്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതാണ് ഭട്ടിനെ പ്രകോപിപ്പിച്ചത്. തെറി വിളിച്ച്‌ തടയാൻ ശ്രമിച്ചത് അവഗണിച്ച്‌ ആഹാരം നല്‍കുന്നത് തുടർന്നു. ഇതോടെ ഭട്ട് ആക്രമിക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഉഡുപ്പി ബി.ജെ.പി എം.എല്‍.എ ഇടപെട്ട് ഭട്ടിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ വീരപ്പന്റെ മകളും 

ചെന്നൈ: ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകളും. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ജനവിധി തേടുക. വീരപ്പൻ – മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി. നാലുവർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന വിദ്യാറാണി, ദിവസങ്ങൾക്കു മുമ്പ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്‍റെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്. കൃഷ്ണഗിരിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമായ സാമൂഹിക പ്രവർത്തകകൂടിയാണ് വിദ്യാറാണി. 2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിദ്യാറാണി ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്‍റായിരുന്നു. പുതുച്ചേരി ഉൾപ്പെടെ…

Read More

കുപ്പിയിൽ പെട്രോൾ നൽകിയില്ല; യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പില്‍ ഷാനവാസ് സ്കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച്‌ തീ…

Read More

റെയിൽവേ സ്റ്റേഷനുകളിൽ 2700 ക്യാമറകൾകൂടി സ്ഥാപിക്കും 

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ. യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇതിന്റെ ടെൻഡർനടപടികൾ ആരംഭിച്ചു. നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്. അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read More

സുരക്ഷാ വർധിപ്പിക്കുന്നു; 2700 ക്യാമറകൾ കൂടി റെയിൽവേ സ്‌റ്റേഷനുകളിൽ സ്ഥാപിക്കും

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ. നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്. യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇതിന്റെ ടെൻഡർനടപടികൾ തുടങ്ങി. അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read More