ഹോട്ടൽ മുറിയിൽ വിദേശ യുവതിയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ശേഷാദ്രിപുരത്തെ ഹോട്ടലിൽ ഉസ്‌ബെക്കിസ്താൻ യുവതി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

ഹോട്ടലിലെ ജീവനക്കാരും അസം സ്വദേശികളുമായ അമൃത്, റോബർട്ട് എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ പണവും മൊബൈൽഫോണും മോഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ടൂറിസ്റ്റ് വിസയിലെത്തിയ സറീൻ (37) ആണ് കൊല്ലപ്പെട്ടത്.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

ബുധനാഴ്ച ഉച്ചയോടെ മുറി വൃത്തിയാക്കാനാണ് അമൃതും റോബർട്ടും എത്തിയത്.

വൃത്തിയാക്കുന്നതിനിടെ യുവതിയുടെ കൈവശം പണവും വിലകൂടിയ മൊബൈലുമുള്ളത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് തലയണയുപയോഗിച്ച് ഇരുവരും ചേർന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഇരുവരും മുറിപൂട്ടി ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടു.

സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

രണ്ടുപേരെയും വിശദമായി ചോദ്യംചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts