നല്ല ആൺകുഞ്ഞുണ്ടാകാൻ ഏത് രീതിയിൽ സെക്സ് ചെയ്യണം? ഭർതൃപിതാവ് കുറിപ്പ് നൽകി; പരാതിയുമായി യുവതി 

കൊച്ചി: ഭർത്താവിനും കുടുംബത്തിനുമെതിരെ വിചിത്ര ഹർജിയുമായി യുവതി ഹൈക്കോടതിയില്‍.

നല്ല ആണ്‍കുഞ്ഞുണ്ടാകാൻ ഏത് രീതിയിലും സമയത്തും ലൈംഗികബന്ധത്തിലേർപ്പെടണമെന്ന കുറിപ്പ് വിവാഹദിനത്തില്‍ നല്‍കിയതാണ് പരാതിക്ക് അടിസ്ഥാനം.

ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയം വിലക്കുന്ന നിയമപ്രകാരം പരാതി നല്‍കിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് മുപ്പത്തിയൊൻപതുകാരി ഹൈക്കോടതിയെ സമീപിച്ചത്.

  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!

മൂവാറ്റുപുഴ സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. 2012ലായിരുന്നു ഇവരുടെ വിവാഹം.

ഇംഗ്ലീഷില്‍ വന്ന ഒരു കുറിപ്പ് ഭർതൃപിതാവ് മലയാളത്തിലേക്ക് തർജ്ജമ ചെയ്‌തെന്നും, ഭർത്താവ് ഇത് തനിക്ക് കൈമാറിയെന്നുമാണ് യുവതിയുടെ ആരോപണം.

ഭർതൃപിതാവാണ് കുറിപ്പ് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us