ബെംഗളൂരു: മാരകമായ അർബുദം ബാധിച്ച രോഗിയുടെ ജീവൻ വിജയകരമായ ശസ്ത്രക്രിയയിലൂടെ തിരിച്ചു പിടിച്ച് കെആർ ആശുപത്രിയിലെ ഡോക്ടർമാർ.
അപൂർവ അർബുദമായ റിട്രോപെറിറ്റോണിയൽ ലിപോസർകോമ ബാധിച്ച 65കാരനെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാൻസർ രോഗികളിൽ 1% പേരിൽ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും വളരെ വേഗത്തിൽ ശരീരാവയവങ്ങളിലേക്കു പടർന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കുന്നതാണെന്നും പരിശോധനയിൽ കണ്ടെത്തി.
ആശുപത്രിയിലെ സർജറി വിഭാഗം പ്രൊഫസർ ഡോ.ബി.എൻ. ആനന്ദ രവിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആർ.ഡി. മഞ്ജുനാഥ്, ഡോ. ദീപ, ആരവശാഖ വിദഗ്ധ ഡോ. ശ്രീനിവാസ്, ഡോ. മാലിനിയുൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം രോഗിക്ക് ശസ്ത്രക്രിയ നടത്തി 7.5 കിലോയോളം ഭാരമുള്ള ക്യാൻസർ ട്യൂമർ വിജയകരമായി നീക്കം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.