വിദ്യാർത്ഥി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ബെംഗളൂരു: ചിക്കബെല്ലാപൂർ ചിന്താമണിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുരുഗമല്ല ഹോബ്ലിയിലെ ചാലംകോട്ട് വില്ലേജിലെ മോഹന എംഎൻ (22) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ ഐടിഐക്ക് പഠിക്കുകയായിരുന്നു മോഹനന. ചൊവ്വാഴ്ച രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് വിളിച്ച് , ഇന്ന് എന്റെ സുഹൃത്തിന്റെ ജന്മദിനമാണെന്നും കുറച്ചു വൈകുമെന്നും പറഞ്ഞു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച രാവിലെ ബംഗാരപേട്ട് റെയിൽവേ പോലീസാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കളെ…

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവ ഡോക്ടർ മരിച്ചു

ബെംഗളൂരു: ബെലഗാവി ബി.എസിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവഡോക്ടർ മരിച്ചു. അപകടത്തിൽ രണ്ട് എം.ബി.എ ബിരുദധാരികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി യെദ്യൂരപ്പ മാർഗിലാണ് സംഭവം. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിൽ സൗരഭ് കാംബ്ലെ (25) ആണ് മരിച്ചത്. യുവ ഡോക്ടറാണ് മരിച്ച സൗരഭ്. ജാംഖണ്ഡിയിലെ ഗിരീശ കരേമ്മ (25), ചേതൻ ധരി ഗൗഡ (25) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്ന് പരിക്കേറ്റ രണ്ട് യുവാക്കളെ ഉടൻ തന്നെ ബെൽഗാമിലെ കെഎൽഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ…

Read More

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്‌

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ഥ ട്രസ്റ്റ് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി…

Read More

സീരിയൽ നടൻ രാഹുൽ രവിക്ക് മുൻ‌കൂർ ജാമ്യം

ന്യൂഡൽഹി: സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുൻകൂര്‍ ജാമ്യം നല്‍കി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി ടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് രാഹുലിനായി പോലീസ് രണ്ട് മാസമായി തെരച്ചിലിലായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയി. കേരളമടക്കം നാല് സംസ്ഥാനങ്ങളായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്‍കിയെങ്കിലും സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍…

Read More

വിജയകരമായ ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗിയുടെ ജീവിതം തിരിച്ചുപിടിച്ച് ഡോക്ടർമാർ

ബെംഗളൂരു: മാരകമായ അർബുദം ബാധിച്ച രോഗിയുടെ ജീവൻ വിജയകരമായ ശസ്ത്രക്രിയയിലൂടെ തിരിച്ചു പിടിച്ച് കെആർ ആശുപത്രിയിലെ ഡോക്ടർമാർ. അപൂർവ അർബുദമായ റിട്രോപെറിറ്റോണിയൽ ലിപോസർകോമ ബാധിച്ച 65കാരനെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാൻസർ രോഗികളിൽ 1% പേരിൽ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും വളരെ വേഗത്തിൽ ശരീരാവയവങ്ങളിലേക്കു പടർന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കുന്നതാണെന്നും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിലെ സർജറി വിഭാഗം പ്രൊഫസർ ഡോ.ബി.എൻ. ആനന്ദ രവിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആർ.ഡി. മഞ്ജുനാഥ്, ഡോ. ദീപ, ആരവശാഖ വിദഗ്ധ ഡോ. ശ്രീനിവാസ്, ഡോ. മാലിനിയുൾപ്പെടെയുള്ള വിദഗ്ധ…

Read More

യുവതി കുളിക്കുന്ന വീഡിയോ പകർത്തി; യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു 

ബെംഗളൂരു: യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹുബ്ബാലി ജില്ലയിലാണ് സംഭവം. യുവതി വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നത് യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. യുവാവിനെ ആള്‍ക്കുട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ വളയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. ലാദ് സാഹബ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു യുവാവ്. യുവതി കുളിക്കുന്നത്…

Read More

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല 

ബെംഗളൂരു: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു. ഇത്തവണ കര്‍ണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. കഴിഞ്ഞ വര്‍ഷം ബിജെപി സര്‍ക്കാര്‍ നല്‍കിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കര്‍ണാടകയ്ക്ക്…

Read More

സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7359 സാംപിളുകൾ പരിശോധിച്ചതിലാണിത്. 3.42 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. രണ്ടുപേർകൂടി മരിച്ചു. മൈസൂരുവിലും ബല്ലാരിയിലുമാണ് മരണമുണ്ടായത്. 1031 പേരാണ് ചികിത്സയിലുള്ളത്. 69 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 172 പേർക്കും ഹാസനിൽ 20 പേർക്കും മൈസൂരുവിൽ എട്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

ബെംഗളൂരുവിൽ നിന്നും 9ാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

ബെംഗളൂരു: നഗരത്തിൽ നിന്നും 9 ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായി. ജീവൻ ഭീമ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്ന് (10 ജനുവരി 2024) രാവിലെ 6:00 മണി മുതലാണ് വിദ്യാർത്ഥിയെ കാണാതായിട്ടുള്ളത്. പെൺകുട്ടിക്ക് 5.3 അടി ഉയരവും, വെളുത്ത നിറവും, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനുള്ള കഴിവുമുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ +91 94483 13178

Read More

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന് ആരോപണം; യുവാവിന്റെ വീടിന് മുന്നിൽ ധർണ നടത്തി യുവതി

ബെംഗളൂരു : വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം. തുടർന്ന് ജാതി പറഞ്ഞ് വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതോടെ നീതിക്കായി യുവാവിന്റെ വീടിന് മുന്നിൽ യുവതി കുത്തിയിരിപ്പ് സമരം നടത്തി. മണ്ഡ്യ ജില്ലയിലെ മാളവള്ളി താലൂക്കിലെ ബല്ലാഗെരെ ഗ്രാമത്തിലായാണ് സംഭവം നടന്നത് . നഞ്ചൻകോട് സ്വദേശിനിയാണ് തട്ടിപ്പിനിരയായ യുവതി. എംഎ, ബിഇഡി പാസായ യുവതി സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു. അമ്മൂമ്മയുടെ നാടാണ് ബല്ലാഗെരെ, വർഷങ്ങളായി അമ്മൂമ്മയുടെ വീട്ടിലാണ് യുവതിയുടെ താമസം. കോളേജിൽ പോകുന്നതിനിടെയാണ് അതേ ഗ്രാമത്തിലെ…

Read More
Click Here to Follow Us