ബെംഗളൂരു : വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം.
തുടർന്ന് ജാതി പറഞ്ഞ് വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതോടെ നീതിക്കായി യുവാവിന്റെ വീടിന് മുന്നിൽ യുവതി കുത്തിയിരിപ്പ് സമരം നടത്തി.
മണ്ഡ്യ ജില്ലയിലെ മാളവള്ളി താലൂക്കിലെ ബല്ലാഗെരെ ഗ്രാമത്തിലായാണ് സംഭവം നടന്നത് .
നഞ്ചൻകോട് സ്വദേശിനിയാണ് തട്ടിപ്പിനിരയായ യുവതി. എംഎ, ബിഇഡി പാസായ യുവതി സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.
അമ്മൂമ്മയുടെ നാടാണ് ബല്ലാഗെരെ, വർഷങ്ങളായി അമ്മൂമ്മയുടെ വീട്ടിലാണ് യുവതിയുടെ താമസം. കോളേജിൽ പോകുന്നതിനിടെയാണ് അതേ ഗ്രാമത്തിലെ യുവാവിനെ കണ്ടുമുട്ടിയത്.
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി, ഇരുവരും പരസ്പരം പ്രണയത്തിലാവുകയും ശാരീരികമായി ഒന്നിക്കുകയും ചെയ്തു.
എങ്കിലും പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഇല്ലാതിരുന്ന ജാതി വിവാഹത്തിന്റെ കാര്യത്തിൽ തടസ്സമായി.
വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചപ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു.
സ്വജാതിയിൽ പെട്ട ആളെ ആദ്യം വിവാഹം കഴിക്കണമെന്നും പിന്നെ വേറെ ജാതിയിൽ പെട്ട തന്നെ വിവാഹം കഴിക്കാമെന്നും പറഞ്ഞതായി യുവതി പറഞ്ഞു.
ബംഗളുരുവിലെ ഒരു സ്വകാര്യ ഗാരേജിൽ ജോലി ചെയ്യാൻ തുടങ്ങിയ യുവാവ് അവിടെ തന്നെ താമസിച്ചു.
എന്നാൽ യുവാവിനോടുള്ള പ്രണയം കാരണം യുവതി ബെംഗളുരുവിലേക്ക് താമസം മാറി. എന്നാൽ യുവാവ് വിവാഹം കഴിക്കാൻ സമ്മതിച്ചില്ല.
തുടർന്നു ബെംഗളൂരുവിൽ നിന്നും യുവാവ് ഒരു ദിവസം അപ്രത്യക്ഷമാവുകയും ചെയ്തു.
യുവാവ് ബല്ലാഗെരെ പട്ടണത്തിലാണെന്നറിഞ്ഞ് യുവതി അയാളുടെ വീടിന് മുന്നിൽ കുത്തിയിരുന്നു.
ഇതോടെ യുവതിയെ മർദിക്കുകയും ബലം പ്രയോഗിച്ച് അവിടെ നിന്ന് പറഞ്ഞയക്കുകയും ചെയ്തു.
യുവാവ് ദ്രോഹിച്ച മകൾക്ക് നീതി ലഭിക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
യുവാവിന്റെ ബന്ധുക്കളുടെ മർദ്ദനമേറ്റ യുവതി മണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.