ബെംഗളൂരു: കാസർകോട് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സംബന്ധമായ മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം എന്നാണ് ലഭിച്ച വിവരം. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read MoreDay: 6 January 2024
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്തുമസ് ന്യൂഇയർ കുടുംബസംഗമം നാളെ നടക്കും
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്തുമസ് ന്യൂഇയർ കുടുംബസംഗമം നാളെ വൈകിട്ട് 07.01.2024 3 മണിമുതൽ കെങ്കേരി-ദുബാസിപ്പാളയ ഡി എസ് എ ഭവനിൽ വെച്ചു നടത്തും. ചടങ്ങിൽ കെങ്കേരി ഡീപോൾ ഇൻസ്റ്റിട്യൂട്ടിലെ റെക്ടർ ഫാ.ജോർജ് അറക്കൽ ക്രിസ്തുമസ് ന്യൂഇയർ സന്ദേശം നൽകും. ഡാൻസറും നടിയും മോഡലും മൊട്ടിവേഴ്സണൽ സ്പീക്കറുമായ ഗായത്രി ദേവി മുഖ്യ അഥിതിയായിരിക്കും. സമാജം കുടുംബങ്ങളുടെ കലാപരിപാടികൾ കാർണിവൽ ഗെയിംസ്, ക്രിസ്തുമസ് കരോൾ, കരോക്കെ ഓർക്കസ്ട്ര, ലക്കിടിപ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
Read Moreപുലിയുടെ ആക്രമണത്തിൽ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം
ഗൂഡല്ലൂർ: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി ആക്രമിച്ച മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പന്തല്ലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കരച്ചിൽകേട്ട് തൊഴിലാളികൾ അടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയാണ് പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്. ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തല്ലൂർ…
Read Moreഅവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു
ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അരെഗുജ്ജനഹള്ളി ഗ്രാമത്തിലാണ് സംഭവം. ഗർഭിണിയായ 25 വയസുകാരി രാത്രിയിൽ പ്രസവ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രാമത്തിന് പുറത്ത് വന്ന് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തെ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രാവിലെ ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശിശുസംരക്ഷണ യൂണിറ്റും ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുതരമായി രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നവജാത ശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ ഉഷ…
Read Moreവിവാഹ അഭ്യര്‍ത്ഥന നിരസിച്ച 25 കാരിയെ കുത്തി പരിക്കേൽപ്പിച്ചു
ലക്നൗ: ബന്ധുവായ യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ത ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അമ്മാവന്റെ മകനായ ഗ്യാന്‍ പ്രകാശ് എന്ന 26 വയസുകാരനാണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കോട്‍വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡി.എം കോളനിയിലെ അമ്മാവന്റെ വീട്ടിലായിരുന്നു യുവതിയും താമസിച്ചിരുന്നത്. അമ്മാവന്റെ മകന്‍ ഗ്യാന്‍ പ്രകാശും യുവതിയും ഒരേ കോളേജില്‍ നിയമ വിദ്യാര്‍ത്ഥികളുമാണെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട്…
Read Moreബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു
ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്. കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ. ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു. സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreശ്വാസതടസ്സവും പനിയും ഉള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം
ബെംഗളൂരു: ശ്വാസതടസ്സ അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലും തോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും…
Read Moreസംസ്ഥാനത്ത് പുതുതായി 328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.
Read Moreബെംഗളൂരുവിലെ പ്രമുഖ ഹോട്ടൽ നിന്നുള്ള ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി; പരാതിപെട്ട അഭിഭാഷകയ്ക്ക് നേരെ മർദ്ദനം
ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നിന്നുള്ള ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷക പോലീസിൽ പരാതി നൽകി. പാറ്റയെ കണ്ടതിനെ ചോദ്യംചെയ്ത അഭിഭാഷകയെ ഹോട്ടൽ ജീവനക്കാർ മർദിച്ചതായി പരാതി. പന്നീർ ഗ്രേവിയിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്ന അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിധാന സൗധ പൊലീസ് കേസെടുത്തട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിലെ രാജ്ഭവൻ റോഡിലെ ഒരു പ്രമുഖ ഹോട്ടലിലാണ് അഭിഭാഷക പോയത്. കഴിക്കാൻ റൊട്ടിയും പനീർ ഗ്രേവിയും ഓർഡർ ചെയ്തു. ഈ സാഹചര്യത്തിൽ, പനീർ ഗ്രേവിയിൽ നിന്നും അറിയാതെ കടിച്ച സാധനം എന്താണെന്ന് നോക്കിയപ്പോൾ ചത്ത…
Read Moreബെംഗളൂരുവിലെ ടിസി പാളയ ജംഗ്ഷനിലെ തിരക്ക് കുറയുന്നു; നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കണ്ടതായി ട്രാഫിക് പൊലീസ്
ബെംഗളൂരു∙ കെആർ പുരം ടിൻ ഫാക്ടറിക്കു പുറമേ ടിസിപാളയ ജംക്‌ഷനിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വിജയം കാണുന്നതായി ട്രാഫിക് പൊലീസ്. നഗരത്തിലെ തിരക്കേറിയ ജംക്‌ഷനുകളിലെ കയ്യേറ്റം ഒഴിപ്പിക്കൽ, അനധികൃത പാർക്കിങ്, യു ടേണുകൾ നിയന്ത്രിക്കൽ, വൺവേ പാലിക്കൽ, ബസുകൾ സ്റ്റോപ്പിൽ നിർത്തുക എന്നിവ നടപ്പിലാക്കിയാണ് ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കുന്നത്. ട്രാഫിക് പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം സെപ്റ്റംബർ 1 മുതൽ ഡിസംബർ 19 വരെ ജംഗ്ഷനിലെ ശരാശരി തിരക്ക് 400 മുതൽ 950 മീറ്ററിൽ കൂടുതലായിരുന്നു. വൈകുന്നേരം…
Read More