ബെംഗളൂരുവിലെ ടിസി പാളയ ജംഗ്ഷനിലെ തിരക്ക് കുറയുന്നു; നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കണ്ടതായി ട്രാഫിക് പൊലീസ്

ബെംഗളൂരു∙ കെആർ പുരം ടിൻ ഫാക്ടറിക്കു പുറമേ ടിസിപാളയ ജംക്‌ഷനിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വിജയം കാണുന്നതായി ട്രാഫിക് പൊലീസ്.

നഗരത്തിലെ തിരക്കേറിയ ജംക്‌ഷനുകളിലെ കയ്യേറ്റം ഒഴിപ്പിക്കൽ, അനധികൃത പാർക്കിങ്, യു ടേണുകൾ നിയന്ത്രിക്കൽ, വൺവേ പാലിക്കൽ, ബസുകൾ സ്റ്റോപ്പിൽ നിർത്തുക എന്നിവ നടപ്പിലാക്കിയാണ് ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കുന്നത്.

ട്രാഫിക് പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം സെപ്റ്റംബർ 1 മുതൽ ഡിസംബർ 19 വരെ ജംഗ്ഷനിലെ ശരാശരി തിരക്ക് 400 മുതൽ 950 മീറ്ററിൽ കൂടുതലായിരുന്നു.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

വൈകുന്നേരം 6 മണിക്കുള്ള കാലയളവിൽ തിരക്ക് ഉയർന്നിരുന്നു, പോലീസ് ഇടപെടുന്നതിന് മുമ്പ് ഈ കാലയളവിൽ അർദ്ധരാത്രിയിൽ പോലും ശരാശരി 700 മീറ്റർ വരെ ഉയർന്നിരുന്നു.

ടി.സി പാളയ ജംക്‌ഷനിൽ നിന്ന് ഹൊസ്കോട്ടെ ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്കയ്യഹന തടാകത്തിന് സമീപത്തെ വീതികുറഞ്ഞ റോഡിലേക്ക് പ്രവേശിക്കുന്നയിടത്താണ് കുരുക്ക് മുറുകുന്നത്.

ഇത് പരിഹരിക്കാൻ റോഡിന് നടുവിൽ മീഡിയനുകൾ സ്ഥാപിച്ചു. ഗതാഗതക്കുരുക്കിന് പേരുകേട്ട ടിൻഫാക്ടറി ജംക്‌ഷനിൽ ബെന്നിഗനഹള്ളി മെട്രോ സ്റ്റേഷൻ കൂടി വന്നതോടെയാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർശന നിബന്ധനകളുമായി ട്രാഫിക് പൊലീസ് നേരിട്ടിറങ്ങിയത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബസ് ബേ ഉൾപ്പെടെ മാറ്റി സ്ഥാപിച്ചതും ഫലം കണ്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts