കെട്ടിട നിർമാണത്തിനെടുത്ത പില്ലർ കുഴിയിൽ തലകീഴായി മറിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇടുക്കി:കെട്ടിട നിർമാണത്തിനെടുത്ത പില്ലർ കുഴിക്കുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം തൂക്കുപാലത്ത് വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സാംവം വെളിയിൽ അറിഞ്ഞത്. തൂക്കുപാലം ബസ് സ്റ്റാൻഡിന് പുറകിൽ സ്വകാര്യ വ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് പില്ലറിനായെടുത്ത കുഴിയിൽ തലകീഴായി മറിഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള പുരുഷനാണ് മരിച്ചത് എന്നാൽ ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചതിനുശേഷം നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൂക്കുപാലം ബസ് സ്റ്റാൻഡിലെയും പരിസരപ്രദേശങ്ങളിലെയും ബെവ്കോ ഔട്ട്ലെറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റുമോർട്ടത്തിനായി…

Read More

ബെംഗളൂരുവിൽ അതിമാരക ലഹരിമരുന്നുകളുമായി 10 പേർ പിടിയിൽ

ബെംഗളൂരു : 5.5 കോടി രൂപയുടെ അതിമാരക ലഹരിമരുന്നുകളുമായി 8 വിദേശികൾ ഉൾപ്പെടെ 10 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്ററ് ചെയ്തു . സോലദേവനഹള്ളി , കാടുഗൊഡി , എച്ച് എസ് ആർ ലേഔട്ട് , വൈറ്റ്ഫീൽഡ് , ബാനസവാടി പോലീസ്‌സ്റ്റേഷൻ പരിധികൾക്കുള്ളിലാണ് പരിശോധന നടത്തിയത് . എംടിഎംഎ , കൊക്കൈൻ , എൽഎസ്ഡി , കഞ്ചാവ് എന്നിവയാണ് പിടികൂടിയത്

Read More

20 കോടി നൽകിയില്ലെങ്കിൽ കൊല്ലും; മുകേഷ് അംബാനിക്ക് നേരെ വധഭീഷണി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നേരെ വധഭീഷണി. റിലയന്‍സ് കമ്പനിയുടെ ഈ മെയിലിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഈ മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും മുകേഷ് അംബാനിക്ക് പലതവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അംബാനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ…

Read More

ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് കർണാടകയിലുടനീളമുള്ള ക്ഷേത്രങ്ങൾ അടച്ചു; ബെംഗളൂരുവിൽ ചന്ദ്രഗ്രഹണം എവിടെ, എങ്ങനെ കാണണം

ബെംഗളൂരു: ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്ന ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന് രാത്രി സംഭവിക്കും. ഗ്രഹണം രാത്രി 11:31 ന് ആരംഭിച്ച് പുലർച്ചെ 3:36 ന് അവസാനിക്കും. ഗ്രഹണം രാജ്യത്തുടനീളം ദൃശ്യമാകും, കൂടാതെ ഇത് ഒരു ഉപകരണവുമില്ലാതെയായിരിക്കും. പുലർച്ചെ 1:06 നും 2:23 നും ഇടയിൽ ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ കടന്നുപോകും. മെയ് 5 ന് സംഭവിച്ചതിന് ശേഷം ഈ വർഷം ദൃശ്യമാകുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ചന്ദ്രഗ്രഹണം എങ്ങനെ സംഭവിക്കുന്നു? സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ; അവധി ദിനങ്ങളിൽ വിലക്ക്… അറിയാം വിശദാംശങ്ങൾ

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ല ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ച്‌ ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അവധി ദിവസങ്ങളില്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാരമേറിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് അവധി ദിനങ്ങളില്‍ വൈകിട്ട്…

Read More

സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കില്ലെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു : സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് സദാശിവനഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മണ്ഡ്യ എം‌എൽ‌എ രവി ഗനിഗയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു, ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾക്കറിയാം. അതിനു പിന്നിൽ വലിയ നേതാക്കളുണ്ട്. എന്നാൽ, ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ

ബെംഗളൂരു: ഹലസൂർ ശ്രീ അയ്യപ്പ ട്രസ്റിന്റെയും സപ്താഹ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പതിനാറാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബർ 29 നാളെ മുതൽ യഞ്ജാചാര്യൻ കണ്ട മംഗല പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കുന്ന യഞ്ജത്തിൽ വിവിധ പൂജകളും വഴിപാടുകളും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9972750004 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

കണ്ണൂര്‍ സ്‍ക്വാഡ് ഒടിടി യിലേക്ക്

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേക്ക് . വലിയ രീതിയിൽ ഉള്ള ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തിൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ നേടി. അഞ്ചാമത്തെ ആഴ്ച്ചയിലും കുതിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ട്‌ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറാണ് മമ്മൂട്ടി ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് നേടിയിരിക്കുന്നത് എന്നും നവംബറിൽ പ്രദർശനം ഉണ്ടാകുമെന്നും ഒടിടി പ്ലാറ്റ്ഫോമുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കണ്ണൂർ സ്‌ക്വാഡ് ആഗോളതലത്തിൽ ആകെ നേടിയത് 82.95 കോടി എന്നാണ് നിലവിലെ റിപ്പോർട്ട്‌.

Read More

‘ഒരു മകളെപോലെയാണ് കണ്ടത് ഒരച്ഛനെപ്പോലെ മാപ്പുപറയുന്നു’; നടൻ സുരേഷ് ഗോപി 

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. ഒരു മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പല തവണ ഫോണില്‍ വിളിച്ച് മാപ്പുപറാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘അത് ആ പെണ്‍കുട്ടിക്ക് മോശമായിട്ട് തോന്നിയാല്‍ ക്ഷമപറയേണ്ടത് തന്നെയാണ്. പലതവണ സോറി പറയാന്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാ. ‘ഒരച്ഛന്‍ എന്ന നിലയില്‍ മാപ്പുപറയും. അങ്ങനെയുളള പെണ്‍കുട്ടികളെ മകളെപ്പോലെയാണ് കാണുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ…

Read More

യെലഹങ്കയിൽ മദ്യപിച്ച് വാഹനമോടിച്ച ഫാഷൻ സ്റ്റൈലിസ്റ്റ് പ്രസാദ് ബിഡപയുടെ മകൻ പോലീസുകാരനെ അധിക്ഷേപിച്ചു

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും വാഹനമോടിക്കുന്നവരെ ഭീഷണിപ്പെടുത്തിയതിനും പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റും കൊറിയോഗ്രാഫറുമായ പ്രസാദ് ബിഡപയുടെ മകൻ ആദം ബിഡപയ്‌ക്കെതിരെ കേസെടുത്തു. ആദാമിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു, പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. ഹെബ്ബാളിന് സമീപം കാറിൽ സഞ്ചരിക്കുമ്പോൾ ആദം സിഗ്-സാഗ് ആയാണ് വാഹനം ഓടിച്ചതെന്ന് പരാതിക്കാരനായ രാഹുൽ പറയുന്നു. പിറകിൽ വന്ന രാഹുലിന് പോകാൻ സാധിക്കാതെ വന്നതോടെ ഹോൺ മുഴക്കിയപ്പോൾ ബിഡപ തന്റെ വാഹനം തടഞ്ഞുനിർത്തി മോശമായി പെരുമാറിയാതയും പരാതിയിൽ കൂട്ടിച്ചേർത്തു. രാത്രി 11 മണിയോടെ കൺട്രോൾ റൂമിൽ…

Read More
Click Here to Follow Us