ഇഷ്ട റൂട്ട് അനുവദിക്കാൻ സിഗററ്റും പലഹാരവും ദക്ഷിണ; ട്രാഫിക് കോൺട്രോളർക്ക് സസ്പെൻഷൻ

ബെംഗളൂരു: കണ്ടക്ടർമാർക്ക്കും ഡ്രൈവർക്കും ഇഷ്ടമുള്ള റൂട്ട് അനുവദിച്ചു നൽകാൻ ട്രാഫിക് കോൺട്രോളർക്ക് സിഗററ്റും പലഹാരങ്ങളും വാങ്ങി നൽകണം.

ഇതിന് വിസമ്മതിക്കുന്നവർ കുറച്ചു വെള്ളം കുടിക്കേണ്ടി വരുമെന്നത് തീർച്ച. പരാതി ഉയർന്നതോടെ ബി.എം.ടി.സി പൂർണപ്രജ്ഞ ലേഔട്ട് യൂണിറ്റിലെ ട്രാഫിക് കോൺട്രള്ളേർ ഗുരുമൂർത്തിയെ ഇ.ഡി ജി സത്യവതി സസ്‌പെൻഡ് ചെയ്തു.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഗുരുമൂർത്തി തന്നെയാണ് കീഴ്ജീവനക്കാരുടെ അവധികളും ഓവർ ടൈമുകളും കൈകാര്യം ചെയ്തിരുന്നത്.

ബി.എം.ടി.സി അഴിമതി ആരോപണങ്ങൾ വ്യാപകമായതോടെ വിജിലൻസ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എം.ഡിയുടെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts