ബെംഗളൂരു : അക്കൗണ്ടുകളും കുറിപ്പുകളും നീക്കം ചെയ്യാൻ എക്സിന് നൽകിയ ഉത്തരവ് നൽകുമെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് നൽകിയ സമയത്തുള്ള സാഹചര്യത്തിൽ മാറ്റംവന്നിട്ടില്ലെന്നും അറിയിച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 69 എ. വകുപ്പുപ്രകാരമായിരുന്നു കേന്ദ്ര നടപടി. രാഷ്ട്രീയപ്പാർട്ടികളുടെയും കർഷക സമരാനുകൂലികളുടെയും മറ്റ് കുറിപ്പുകൾ നീക്കംചെയ്യാനും പണം തടയാനും ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി. 2021 ഫെബ്രുവരി രണ്ടുമുതൽ 2022 ഫെബ്രുവരി 28 വരെ ഉത്തരവുകൾ നൽകിയത് തടയണമെന്നായിരുന്നു എക്സിന്റെ ആവശ്യം. എന്നാൽ കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾക്കെതിരെ എക്സ് നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ…
Read MoreDay: 5 October 2023
മൊബൈൽ ആപ്ലിക്കേഷൻ എത്തുന്നു; കേരളത്തിൽ ഇനി 108ൽ വിളിക്കാതെ ആംബുലൻസ് എത്തും
തിരുവനന്തപുരം: ഇനി 108-ൽ വിളിക്കാതെ ആംബുലൻസ് എത്തും. ഈ മൊബൈൽ ആപ്പ് അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രിവീണ ജോർജ് വ്യക്തമാക്കി. കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും. ഈ മാസം മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ…
Read Moreവീഡിയോകള്‍ക്ക് റിപ്ലേ ഇനി ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ നല്‍കാം; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്
ഡൽഹി: സ്വന്തമാക്കാനുള്ള സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ്. ഇക്കൂട്ടത്തിൽ വാട്‌സ്ആപ്പ് ചാറ്റിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ മറുപടി നൽകുന്ന രീതിയിലുള്ള ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് റിപ്ലേ ബാർ ഫീച്ചർ. മീഡിയ വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ പ്രതികരിക്കാൻ കഴിയുന്നവിധമാണ് ക്രമീകരണം. അതായത് ചാറ്റിൽ നിന്ന് തന്നെ റിപ്ലേ സംഭവിക്കാം. വാട്‌സ്ആപ്പിന്റെ 2.23.20.20 വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ലഭിക്കും. തിരഞ്ഞെടുത്തവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്. ചാറ്റിലെ മീഡിയ സ്‌ക്രീനിൽ ചിത്രങ്ങളും…
Read Moreലഹരി കച്ചവടം; മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യൻ അറസ്റ്റിൽ. പുതിയങ്ങാടി കൊരണി വയൽ അനഗേഷിനെയാണ് (24) ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്ന് ഡി.സി.പി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്. 2020 നവംബറിൽ ചേവായൂർ പോലീസും ഡൻസാഫും ചേർന്ന് 16 കിലോ കഞ്ചാവ് പാറോപ്പടിയിലെ മുറിയിൽ നിന്ന് പിടികൂടിയിരുന്നു. ഈ മുറി അനഗേഷ് വാടകക്കെടുത്തതായിരുന്നു. കേസിൽ നാലുപേർ അറസ്റ്റിലായെങ്കിലും അന്ന് അനഗേഷ് പോലീസിനെ വെട്ടിച്ച് മുങ്ങി.…
Read Moreനടി അനുപമ പരമേശ്വരൻ പ്രണയത്തിൽ?
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ നടിയുടെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ന് മലയാളത്തെക്കാളും തെലുങ്കിലാണ് നടി സജീവം. അനുപമയും തെലുങ്ക് താരം റാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അനുപമയും റാം പൊത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുടെ മുന്നിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. എന്നാൽ വാർത്തകളിൽ സത്യമില്ലെന്ന് അറിയിച്ച് താരത്തിന്റെ…
Read Moreപൊറോട്ടയും ബീഫും കടം നൽകിയില്ല; ഭക്ഷണത്തിൽ മണ്ണു വാരിയെറിഞ്ഞ് യുവാവ്
കൊല്ലം: പൊറോട്ടയും ബീഫും കടം നൽകാതിരുന്നതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെ കൊല്ലം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്‌തു. മാറനാട് സ്വദേശികളായ രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാൽ മുൻപ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും…
Read Moreഅഗ്നിക്ക് ചുറ്റും വലംവെക്കലും മറ്റ് ആചാരങ്ങളും ഇല്ലങ്കിൽ ഹിന്ദു വിവാഹം അസാധു; ഹൈക്കോടതി
‘സപ്തപദി’ ചടങ്ങും (അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) മറ്റ് ആചാരങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2017ലായിരുന്നു സ്മൃതി സിംഗും സത്യ സിംഗും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് സ്മൃതി ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജീവനാംശത്തിനായി സമര്‍പ്പിച്ച…
Read Moreബിഗ് ബോസ് താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ,റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കാല ജാമ്യം അനുവദിച്ചു. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ…
Read Moreവ്യാജ ഒപ്പിട്ട് കരാർ നൽകി; ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു : വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് കരാർ നൽകിയ സംഭവത്തിൽ ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാണിജ്യവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീറാം മുൽക്കാവാനയെയാണ് ബി.എം.ടി.സി.യുടെ പരാതിയെത്തുടർന്ന് വിത്സൻഗാർഡൻ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കെടുത്തതായി കണ്ടെത്തിയ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ ബി.എം.ടി.സി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗെഡ്ഡി പറഞ്ഞു. 2022 മാർച്ച് മുതൽ സംഘം തട്ടിപ്പ് നടത്തിവന്നതായാണ് കണ്ടെത്തൽ. ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി.എം.ടി.സി. ഓഫീസുകളിലേക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും വിവിധ കമ്പനികൾക്ക്…
Read Moreമണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് സംഘർഷമുണ്ടായത്. അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു. പോലീസ് നിരവധി തവണ വെടിവെച്ചതായാണ് റിപ്പോർട്ട്. രാവിലെ 10 മണിയോടെ കെയ്തെലാൻബി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്. സുരക്ഷാസേനയും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഘർഷത്തെ തുടർന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി. അധിക സേനയെ വിന്യസിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിൽ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന്…
Read More