അഗ്നിക്ക് ചുറ്റും വലംവെക്കലും മറ്റ് ആചാരങ്ങളും ഇല്ലങ്കിൽ ഹിന്ദു വിവാഹം അസാധു; ഹൈക്കോടതി

‘സപ്തപദി’ ചടങ്ങും (അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) മറ്റ് ആചാരങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2017ലായിരുന്നു സ്മൃതി സിംഗും സത്യ സിംഗും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് സ്മൃതി ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജീവനാംശത്തിനായി സമര്‍പ്പിച്ച അപേക്ഷ പ്രകാരം മിർസാപൂർ കുടുംബ കോടതി 2021 ജനുവരി 11 ന് സ്മൃതി പുനർവിവാഹം ചെയ്യുന്നതുവരെ പ്രതിമാസം 4,000 രൂപ ജീവനാംശമായി നൽകണമെന്ന് ഭർത്താവിനോട് നിർദേശിച്ചു. ഭാര്യ രണ്ടാം വിവാഹം കഴിച്ചുവെന്ന് കാണിച്ച് 2021 സെപ്തംബര്‍ 20ന് സത്യം സിംഗ് മറ്റൊരു പരാതി നല്‍കി. ഈ കേസിലാണ് വിധി

“വിവാഹം എന്ന വാക്കിൻറെ അർത്ഥം വിവാഹവുമായി ബന്ധപ്പെട്ട്, ശരിയായ ചടങ്ങുകളോടെയും യഥാവിധി രീതിയിലും വിവാഹം നടത്തുക എന്നാണ്. അല്ലാതെ നടത്തുന്ന വിവാഹത്തെ വിവാഹം പറയാനാകില്ല. ആ വിവാഹം സാധുവായ വിവാഹമല്ല. നിയമത്തിന്റെ കണ്ണിൽ അത് വിവാഹമല്ല. ഹിന്ദു നിയമപ്രകാരമുള്ള ‘സപ്തപദി’ ചടങ്ങ് സാധുതയുള്ള ഒരു വിവാഹത്തിന് ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ്” ഹര്ജി പരിഗണിച്ചു. സഞ്ജയ് കുമാർ പറഞ്ഞു.പരാതിയിലും കോടതിയുടെ മുമ്പാകെയുള്ള മൊഴികളിലും സപ്തപതിയുമായി ബന്ധപ്പെട്ട് ഒരു പരാമർശവുമില്ല.ഭാര്യയ്ക്കെതിരെ മിർസാപൂർ കോടതിയിൽ പരാതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us