ലഹരി കച്ചവടം; മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു : ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യൻ അ​റ​സ്റ്റി​ൽ.

പു​തി​യ​ങ്ങാ​ടി കൊ​ര​ണി വ​യ​ൽ അ​ന​ഗേ​ഷി​നെ​യാ​ണ് (24) ബെം​ഗ​ളൂ​രു​വി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ഡി.​സി.​പി കെ.​ഇ. ബൈ​ജു​വി​ന്റെ കീ​ഴി​ലെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​മി​ൻ കെ. ​ദി​വാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പോലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

2020 ന​വം​ബ​റി​ൽ ചേ​വാ​യൂ​ർ പോ​ലീ​സും ഡ​ൻ​സാ​ഫും ചേ​ർ​ന്ന് 16 കി​ലോ ക​ഞ്ചാ​വ് പാ​റോ​പ്പ​ടി​യി​ലെ മു​റി​യി​ൽ​ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

ഈ ​മു​റി അ​ന​ഗേ​ഷ് വാ​ട​ക​ക്കെ​ടു​ത്ത​താ​യി​രു​ന്നു. കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും അ​ന്ന് അ​ന​ഗേ​ഷ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി.

പി​ന്നീ​ട് ഇ​യാ​ളു​ടെ ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഉ​ട​മാ​വ​കാ​ശം സ​ഹോ​ദ​ര​ന്റെ പേ​രി​ലേ​ക്ക് മാ​റ്റി ബൈ​ക്ക് സ്റ്റേ​ഷ​നി​ൽ ​നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി.

പി​ന്നീ​ടൊ​രി​ക്ക​ൽ പി​ടി​കൂ​ടാ​ൻ ചെ​ന്ന​പ്പോ​ൾ പോലീ​സി​നു​നേ​രെ നാ​യെ അ​ഴി​ച്ചു​വി​ട്ടും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് ബെം​ഗ​ളൂ​രു​വി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​നെ ക​ണ്ട് ഇ​യാ​ൾ കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു.

അ​തി​നു​ശേ​ഷം സ്ഥി​ര​മാ​യി ഒ​രു​സ്ഥ​ല​ത്ത് ത​ങ്ങാ​തെ പ​ല​യി​ട​ങ്ങ​ളി​ൽ സം​ഘാം​ഗ​ങ്ങ​ളു​ടെ കൂ​ടെ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​നു​പ​യോ​ഗി​ച്ച കാ​ർ പി​ന്നീ​ട് കാ​മു​കി​യു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും നാ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പോ​ലീ​സ് സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലും ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ നി​ര​വ​ധി യു​വാ​ക്ക​ളെ ഇ​യാ​ൾ നി​യമിച്ചിരുന്നു.

നേ​ര​ത്തേ പോ​ലീ​സി​ന്റെ ക​ണ്ണു​​വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ തി​രു​പ്പ​തി, മും​ബൈ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​റി​മാ​റി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ​പെ​ട്ട ചി​ല​ർ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി വി​പ​ണ​നം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്.

കൂ​ടാ​തെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ ക​ണ്ട പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us