ബെംഗളൂരും: 320 എസി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. 150 കോടി രൂപ ഇതിനായി അനുവദിച്ചു. ബിഎ ടിസി ആദ്യമായാണ് എസി ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. നിലവിൽ നോൺ എസി ഇലക്ട്രിക് ബസുകളാണു ബിഎടിസിക്കുള്ളത്. നേരത്തേ ഡബിൾ ഡെക്കർ എസി ബസുകൾ വാങ്ങാൻ ഗതാഗതവകുപ്പ് കരാർ ക്ഷണിച്ചിരുന്നു. ബംഗളൂരുവിൽ നിന്നും സമീപ ജില്ലകളിലേക്കു കർണാടക ആർടി നോൺ എസി ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്. മൈസൂരു ഉൾപ്പെടെയുള്ള റൂട്ടുകളിൽ യാത്രക്കാരിൽ നിന്നു മ കച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതിന്…
Read MoreMonth: September 2023
ബസ് ടിക്കറ്റിനെ ചൊല്ലി വഴക്ക്; പോലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയി ഡ്രൈവർ
ബെംഗളൂരു: കഴിഞ്ഞ ദിവസം രാത്രി ഹൂബ്ലിയിലെ പുതിയ ബസ് സ്‌റ്റേഷനു സമീപം യാത്രക്കാരും ബസുടമയും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ പ്രശ്‌നം പരിഹരിക്കാൻ ഡ്രൈവർ ബസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ടിക്കറ്റിനെ ചൊല്ലി വനിതാ കണ്ടക്ടറും യാത്രക്കാരിയും തമ്മിലാണ് തർക്കമുണ്ടായത്. ഈ വഴക്ക് രൂക്ഷമായതോടെ ബസ് ഡ്രൈവർ പ്രശ്‌നം പരിഹരിക്കാൻ ബസ് ഗോകുൽ റോഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാൽ യാത്രക്കാരുടെയും കണ്ടക്ടറുടെയും പ്രശ്‌നം കേട്ട് പോലീസ് ഇരുവരെയും സമാധാനിപ്പിച്ച് പറഞ്ഞയച്ചു. ഇതുകാരണം ബസിലുണ്ടായിരുന്ന സഹയാത്രികർ കുറച്ചുനേരം ബുദ്ധിമുട്ടി. എന്നാൽ ബസ് ഡ്രൈവറുടെയും പോലീസിന്റെയും പെരുമാറ്റത്തിൽ ബസിലെ യാത്രക്കാർ…
Read Moreഅരവിന്ദ് സ്വാമി തന്റെ മകനെന്ന വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍
പഴയ കാല റൊമന്റിക് ഹീറോയും പുതിയ കലാതിയെ വില്ലൻ കഥാപ്രതങ്ങളെയും അഭിനയ മികവ് കൊണ്ട് ത്രസിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകള്‍ റിലീസായ കാലത്ത് നിരവധി സ്ത്രീ ആരാധകർ ഉണ്ടായിരുന്ന നടൻ കൂടിയാണ് അരവിന്ദ് സ്വാമി. എന്നാൽ ഇടക്കൊന്നു അഭിനയത്തിൽനിന്നും ഇടവേളയെടുത്തെങ്കിലും മികച്ച വില്ലൻ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മടങ്ങിയെത്തിയത്. എന്നാലിപ്പോൾ അരവിന്ദ് സ്വാമിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍. മെട്ടിഒലി എന്ന സീരിയലിലൂടെ…
Read Moreഈജിപ്പുര മേൽപ്പാല നിർമാണം വീണ്ടും ആരംഭിച്ചു; ഇക്കൊല്ലമെങ്കിലും പാലം കടക്കുമോ “നാരായണ” എന്ന് ജനങ്ങൾ
ബെംഗളൂരു: കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് 2018ൽ പാതിവഴിയിൽ നിലച്ച ഈജിപ്പുര പാലത്തിന്റെ നിർമാണം പുതിയ കരാറുകാരനെ ഏൽപിച്ച തോടെ വീണ്ടും സജീവമാകുന്നു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് കരാർ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്. 104 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. കോറമംഗല 100 ഫീറ്റ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഈജിപ്പുര ശ്രീനിവാഗിലും ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ ദൂരം വരുന്ന മേൽപാലത്തിന്റെ നിർമാണം 2017ൽ ആരംഭിച്ചത്. കൊൽക്കത്ത…
Read Moreബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റ് മലയാളികളുടെ ഓണാഘോഷപരിപാടികൾ 17ന്
ബെംഗളൂരു: മലയാളികളുടെ മനസ്സില്‍ സന്തോഷവും, സൗഹൃദവും , സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്ന ആഘോഷമാണ് ഓണം. അത്തച്ചമയവും, പുലി കളിയും , വള്ളം കളിയും ഓണാഘോഷത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഓണപ്പൊട്ടന്റെ വരവും എല്ലാം കെങ്കേമമായി നാട്ടില്‍ നടന്നിരുന്നു. പൂക്കളമിടലും കൈക്കൊട്ടിക്കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും, ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് മലയാളികൾ ഓണം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡ് കണ്ണമംഗലയിലെ സുമദുര അസ്പയർ ഓറം അപ്പാർട്ട്മെന്റിലെ മലയാളികൾ ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 17 ന് പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള…
Read Moreഓണാഘോഷങ്ങൾക്ക് തിരികൊളുത്താൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം
ബെംഗളൂരു: ഓണാഘോഷം കെങ്കേമമാക്കാൻ ഒരുങ്ങി നന്മ ബെംഗളൂരു കേരള സമാജം. ഒക്റ്റോബർ 8 ഞായറാഴ്ച്ച കനകപുരറോഡ് കോണൻകുണ്ടേ ക്രോസിലുള്ള ലക്ഷിമിവല്ലഭ കല്ല്യാണമണ്ടപത്തിലും വെച്ചാണ് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. പായസമത്സരം ചെണ്ടമേളം കൾച്ചറൽ പ്രോഗ്രാം വടംവലി ഉറിയടി നാടൻകലാപരിപാടികൾ ഓണസദ്യ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ നടത്തും. പ്രിസിഡന്റ് ഹരിദാസന്റെ അദ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഓണാഘോഷം തകൃതിയാക്കാൻ തീരുമാനിച്ചത്. സെക്രട്ടറി വാസുദേവൻ ട്രഷറർ ശിവൻകുട്ടി ജോയന്റ് സെക്രട്ടറി ജലീൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ, മനോഹരൻ, സുരേഷ്ബാബു, എന്നിവർ ചടങ്ങിൽ സംസാരിച്ചു
Read Moreചെന്നൈ-ബെംഗളൂരു നാഷണൽ ഹൈവേ ജനുവരിയിൽ തുറക്കും; ഇനി ചെന്നൈയിൽ നിന്നും ബെംഗളൂരുരിലേക്ക് 2.30 മണിക്കൂർ
ചെന്നൈ: തമിഴ്‌നാട് കർണാടക സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ പാത യാഥാർഥ്യമാകുന്നതോടെ, ദക്ഷിണേന്ത്യയിലെ യാത്ര മാർഗങ്ങൾ പുതിയ തലത്തിലേക്ക്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂർ, റാണിപെട്ട് നഗരങ്ങളും ആന്ധ്രയിലെ ചിറ്റൂർ, പലമനാർ എന്നിവിടങ്ങളും കർണാടകയിൽ കോലാർ, ബംഗാരപെട്ട് നഗരങ്ങളും വഴി കടന്നു പോകുന്ന എക്സ്പ്രസ് ഹൈവേ , ഇരു തലസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 5 മണിക്കുറിൽ നിന്ന് രണ്ടര മണിക്കൂറാക്കി കുറയ്ക്കും. എക്സ്പ്രസ് നാഷനൽ പാത 7 എന്ന് പേരിട്ടിരിക്കുന്ന പുതിയ പാത ജനുവരിയിൽ ഗതാഗത സജ്ജമാകുമെന്നാണ് അധിക്യതരുടെ വിശദീകരണം. ഭാരത് മാല പരിയോജന പദ്ധതിയിൽപ്പെടുത്തി ദക്ഷിണേന്ത്യയിൽ…
Read Moreആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ!
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ എൻ.ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ഇന്ന് രാവിലെ 6 മണിയോടെയാണ് നന്ത്യാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടി.ഡി.പി.യുടെ യൂട്യൂബ് ചാനലിൻ്റെ സംപ്രേക്ഷണവും തടഞ്ഞിട്ടുണ്ട്. അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപന സൂചന മുൻകൂട്ടി അറിയാൻ ആപ്പ് പുറത്തിറക്കി ആരോഗ്യ മന്ത്രി
ബെംഗളുരു: ഡെങ്കിപ്പനി ഫല പ്രദമായി നിരീക്ഷിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനുമായി ബിബിഎംപി പുറത്തിറക്കിയ മൊബൈൽ ആപ്പും സോഫ്റ്റ്‌വെയറും ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു. എഐ ആൻഡ് റോബട്ടിക് ടെക്നോളജി പാർക്കുമായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് വകുപ്പും സഹകരിച്ചാണ് രോഗവ്യാപനം മുൻകൂട്ടി അറിയാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. നിർമിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് നാലാഴ്ച മുൻപേ ഇതേക്കുറിച്ചുള്ള സൂചനകൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കാനാകും. ആശാ പ്രവർത്തകർ, മെഡിക്കൽ ഓഫിസർമാർ, ബിബിഎംപിയുടെ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് ആപ്പ് ഉപയോഗിക്കുന്നത്. പനിബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ, വീടുവീടാന്തര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങളും…
Read Moreകർണാടകയിലെ പുതിയ വാഹന റജിസ്ട്രേഷന് ഇനി 5% സെസ്
ബെംഗളൂരു: സംസ്ഥാനത്തെ 45 ലക്ഷത്തിലധികം വരുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനു പണം കണ്ടെത്താൻ പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് 5% സെസ് ചുമത്താൻ ഒരുങ്ങി സിദ്ധരാമയ്യ സർക്കാർ. ഓൺലൈൻ ടാക്സ് ഉൾപ്പെടെ സ്വകാര്യ ഗതാഗത മേഖലയിൽ ജോലി ചെയുന്ന ഡ്രൈവർമാർ കണ്ടക്ടർമാർ, ക്ലീനർമാർ, മെക്കാനിക്കുകൾ തുടങ്ങിയവർ ക്ക് തൊഴിൽ സുരക്ഷയില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം തൊഴിലാളികളുടെ ആരോഗ്യം, വിദ്യാഭ്യാസം ഇൻഷുറൻസ് തുടങ്ങിയവയ്ക്ക് പണം കണ്ടെത്താനാണിതെന്ന് തൊഴിൽ മന്ത്രി സന്തേഷ് ലാഡ് പറഞ്ഞു.
Read More