സ്വര്‍ണമാല കവരുകയും മോഷണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് ചെന്ന കുട്ടിയെ വധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വര്‍ണമാല കവരുകയും മോഷണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് ചെന്ന കുട്ടിയെ വധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുകയും12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 25കാരന്‍ അറസ്റ്റിലായത്.

അമ്മയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന കുട്ടിയെയാണ് 25കാരന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. രാജു എന്ന കുട്ടിയാണ് മരിച്ചത്. മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അമ്മ ഹനുമന്തമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മകനെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഗജലിംഗപ്പയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. ഹനുമന്തയമ്മയും ഗജലിംഗപ്പയും അയല്‍വാസികളാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്.

ഹനുമന്തയമ്മയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിക്കാന്‍ ഗജലിംഗപ്പ അവരെ ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ടാണ് ആക്രമിച്ചത്. ആക്രമണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് കിടന്നുറങ്ങുകയായിരുന്ന 12കാരന്‍ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു.

അതിനിടെ കുട്ടിക്ക് നേരെ തിരിഞ്ഞ യുവാവ്, കുട്ടിയെ കൊന്ന ശേഷം മാലയുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ കുട്ടി മരിച്ചിരുന്നതായി പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയുടെ നില തൃപ്തികരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts