ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫീസ് വർധിപ്പിക്കുന്നതിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.
There is no govt's control over private education institutions. Schools are forcing parents to pay complete school fee and threatening to stop online classes if it is not paid.
But the govt is silent on the issue.@CMofKarnataka@nimmasuresh
— Siddaramaiah (@siddaramaiah) December 20, 2020
ബി.ജെ.പി. സർക്കാർ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Schools are charging even extra curricular fees on top of teaching fees. This is an additional burden on parents.@BJP4Karnataka is hand in gloves with the institutions.
— Siddaramaiah (@siddaramaiah) December 20, 2020
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ്. സുരേഷ് കുമാറും അമിത ഫീസിടാക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കാൻ മടിക്കുകയാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൊള്ളയ്ക്ക് അറുതിയുണ്ടാക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റിൽ ആവശ്യപ്പെട്ടു.
അമിതഫീസ് ഈടാക്കുന്നതിനിനെതിരേ വിവിധ രക്ഷാകർത്തൃസംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെയാണ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.