ബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപന സൂചന മുൻകൂട്ടി അറിയാൻ ആപ്പ് പുറത്തിറക്കി ആരോഗ്യ മന്ത്രി

ബെംഗളുരു: ഡെങ്കിപ്പനി ഫല പ്രദമായി നിരീക്ഷിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനുമായി ബിബിഎംപി പുറത്തിറക്കിയ മൊബൈൽ ആപ്പും സോഫ്റ്റ്‌വെയറും ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു.

എഐ ആൻഡ് റോബട്ടിക് ടെക്നോളജി പാർക്കുമായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് വകുപ്പും സഹകരിച്ചാണ് രോഗവ്യാപനം മുൻകൂട്ടി അറിയാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

നിർമിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് നാലാഴ്ച മുൻപേ ഇതേക്കുറിച്ചുള്ള സൂചനകൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കാനാകും.

  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

ആശാ പ്രവർത്തകർ, മെഡിക്കൽ ഓഫിസർമാർ, ബിബിഎംപിയുടെ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് ആപ്പ് ഉപയോഗിക്കുന്നത്.

പനിബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ, വീടുവീടാന്തര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങളും വിവിധ സർവേകളുമാണ് ആപ്പിൽ ലഭ്യമാകുന്നത്.

ഈ വിവരങ്ങൾ ഉപയോഗിച്ച് ഡെങ്കി നിവാരണത്തിനുള്ള പരിശീലന പരിപാടികളും സംഘടിപിക്കും.

2 മാസത്തിനിടെ ബെംഗളുരു നഗരത്തിൽ 3200 ഡെങ്കിപ്പനി ബാധിതരാണു ചികിത്സ തേടിയത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

മിക്കയിടങ്ങളിലും മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതാണു രോഗവ്യാപനത്തിനു പിന്നിൽ എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts