ബെംഗളൂരു: മലയാളി വെൽഫയർ അസോസിയേഷന്റെ ഓണാഘോഷം”നമ്മ ഓണം ( സീസൺ 2) 2023, സെപ്റ്റംബർ 10 ന് നടന്നു. പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഓസ്റ്റിൻ ഈപെൻ ഐപിഎസ് (റിട്ടേഡ്)ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അത്തപ്പൂക്കള മത്സരവും,വിവിധ കലാപരിപാടികളും,കായിക മത്സരവും നടത്തി. ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ ഗാനമേളയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു. എസ്എസ്എൽസിക്കും പ്ലസ് 2 വിനും ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു ബെന്നി യോഹന്നാൻ നന്ദി പ്രമേയം അവതരിപ്പിച്ചു. മത്സര വിജയികൾക്ക്…
Read MoreDay: 13 September 2023
ഗോമതി ഐറിസ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: ബൊമ്മസാന്ദ്ര ആർകെ ടൗൺഷിപ്പ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആരവം 2023 സംഘടിപ്പിച്ചു. ക്ലബ് ഹൗസിൽ നടന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബിനു ദിവാകരൻ, വിആർ ബിനു, സതീഷ് റെഡ്ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷങ്ങളിൽ ഘോഷയാത്ര, താലപ്പൊലി, അത്തപ്പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരി പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങി നിരവധി നാടൻ മത്സരങ്ങൾ, ഓണസദ്യയും ഉണ്ടായിരുന്നു. ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന്…
Read Moreഓട്ടോ ഡ്രൈവറുടെ കള്ളത്തരം കയ്യോടെ പിടികൂടി വിദേശി വ്ലോഗർ
ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വിദേശി വ്ലോഗര്‍മാര്‍ കൈയോടെ പിടികൂടി. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്. നഗരം ചുറ്റി കാണാനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്‍റെ പെണ്‍ സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്ലോഗര്‍മാര്‍ സാമൂഹിക മാധ്യമമായ ‘എക്‌സില്‍’ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്. ‘എംഡി ഫിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്‍, നടന്ന സംഭവങ്ങളെക്കുറിച്ച് വീഡിയോയില്‍ വിശദീകരിക്കുന്നത്.…
Read Moreനടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണി
ചെന്നൈ: നടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണിയുള്ളതായി പരാതി. പരാതിയില്‍ ചെന്നൈ സെൻട്രല്‍ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവര്‍ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയര്‍ന്നത്. അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും…
Read Moreരണ്ട് ദിവസത്തെ പണിമുടക്ക്, എല്ലാ പെട്രോൾ പമ്പുകളും അടച്ചിടും!!! വിശദാംശങ്ങൾ
രാജസ്ഥാനിലെ പെട്രോൾ പമ്പ് ഓപ്പറേറ്റർമാർ ബുധനാഴ്ച മുതൽ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തും. ഈ സമയത്ത് സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കും. മറ്റ് സംസ്ഥാനങ്ങളിൽ വാറ്റ് കുറവായതിനാൽ രാജസ്ഥാനിൽ ഡീസൽ വില കൂടുതലായതിനാൽ വിൽപനയിൽ വ്യത്യാസമുണ്ടെന്ന് പെട്രോൾ പമ്പ് നടത്തിപ്പുകാർ പറയുന്നത്. രണ്ട് ദിവസത്തെ പണിമുടക്ക് ബുധനാഴ്ച ആരംഭിക്കുമെങ്കിലും, ചൊവ്വാഴ്ച വൈകുന്നേരം മുതൽ പെട്രോൾ പമ്പുകൾ അടച്ചതോടെ ഉദയ്പൂരിൽ അതിന്റെ ഫലം നേരത്തെ കാണാനാകും. രണ്ട് ദിവസത്തെ പണിമുടക്കിന് മുന്നോടിയായാണ് ജനങ്ങൾ തങ്ങളുടെ വാഹനങ്ങൾക്ക് ഇന്ധനം നിറച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡീസൽ…
Read Moreമദ്യം വാങ്ങാൻ അമ്മ പണം നൽകിയില്ല;മകൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു
ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ബിദാർ ജില്ലയിലാണ് സംഭവം. ശകുന്തള രാജകുമാര ഷിന്ദെ(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ദീപക് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച വഴക്കിനിടെ ഇയാൾ അമ്മയെ കോടാലികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ശകുന്തളയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഹുമ്നാബാദ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച
ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാർ കവർച്ചയ്ക്കിരയാകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു. മാലയും വളയും കമ്മലുമുൾപ്പെടെ 28 ഗ്രാം സ്വർണാഭരണങ്ങൾ ഇവരിൽനിന്ന് കവർന്നു. നഗരത്തിൽ നിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്. പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാർ തടയുകയായിരുന്നു. കാർ വേഗം കുറച്ചുപോകുന്നത് ചോദ്യംചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ദമ്പതിമാർ ശ്രീരംഗപട്ടണ പോലീസിൽ പരാതി നൽകി.
Read More12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതി പിടിയിൽ
ബെംഗളൂരു : 12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതിയെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടി. 1.02 കിലോഗ്രാം കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. അജെങ് ഒ. കരോളിൻ അഗോളയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കൊക്കൈയ്ൻ കടത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെത്തിയ എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നത്. സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിടികൂടിയ കൊക്കെയ്ൻ നർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറി. ഇവരുമായി ഇടപാടുള്ള ആളുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Read Moreവാറന്റിയും, ഗ്യാരന്റിയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം
നാം നിത്യജീവിതത്തിൽ പല ഉപകരണങ്ങളും വാങ്ങിക്കുമ്പോൾ കേൾക്കുന്നതാണ് വാറന്റിയും ഗ്യാരന്റിയും. ഇവ തമ്മിൽ ഉള്ള വ്യത്യാസം പലർക്കും ഇന്നും അറിയില്ല എന്നതാണ് യാഥാർഥ്യം. ഗ്യാരന്റി എന്നാൽ… ഉദാഹരണം വെച്ച് പറയാം. ഒരാൾ ഒരു സാധനം വാങ്ങുകയും അതിന് 2 കൊല്ലത്തെ ഗ്യാരന്റി കമ്പനി വാഗ്‌ദാനം ചെയ്യുന്നുമുണ്ടെങ്കിൽ, ആ 2 വർഷത്തിൽ ആ സാധനത്തിന് എന്തെങ്കിലും പ്രശ്നം സ്വമേധയാ വരുകയോ, ഉപയോഗിക്കാൻ പറ്റാത്ത വിധം ആവുകയോ ചെയ്‌താൽ, കമ്പനി അതിന്റെ കേടുപാടുകൾ മാറ്റി ഉപയോഗയോഗ്യമാക്കി തരുകയോ അതിന് പകരം പുതിയത് തരുകയോ ചെയ്യും എന്നാണ് അർഥം.…
Read Moreനഗരത്തിൽ തമിഴ്നാട് ബസുകൾക്ക് നേരെ കല്ലേറ്
ബെംഗളൂരു : നഗരത്തിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സാറ്റലൈറ്റ് ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ബസുകൾക്കുനേരെ കല്ലേറുണ്ടായത്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതല്ലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച സ്വകാര്യ ട്രാൻസ്പോർട്ട് ബന്ദായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ചാമരാജ്‌പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read More