മുൻവിധികളെ എല്ലാം മാറ്റിമറിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ…
Read MoreDay: 12 September 2023
വിവാഹം നിശ്ചയിച്ചു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി
ബെംഗളുരു: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി.യാദ്ഗിറിലാണ് സംഭവം. മുദ്നാല് തണ്ഡ സ്വദേശിനി സവിത റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സച്ചിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് കെച്ചഗറഹള്ളി ക്രോസിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു യുവതി. പിന്നീട് മാറിലും തലയിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ കലബുറഗിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തിലേ അനാഥയായ യുവതി ഭിന്നശേഷിക്കാരനായ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
Read Moreഒരു മാസക്കാലം നീണ്ടു നിന്ന നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിനും ഓണാഘോഷത്തിനും ഗംഭീര പരിസമാപ്തി.
ബെംഗളൂരു: വിവിധ ജാതി-മത-വർണ-ദേശങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഒന്നിച്ചധിവസിക്കുന്ന ദക്ഷിണ ബെംഗളൂരുവിലെ ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിൽ ഒന്നായ അനേക്കലിലെ വി ബി എച്ച് സി അപ്പാർട്ട്മെൻറിലെ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസമായി തുടരുന്ന ഓണാഘോഷത്തിനും പത്താം വാർഷികാഘോഷവും അപ്പാർട്ട്മെൻ്റ് അങ്കണത്തിലെ വലിയ വേദിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (10/Sep/2023) ഗംഭീര പരിസമാപ്തി. ആഗസ്റ്റ് ആദ്യ വാരത്തിൽ കാരംസ്, ചെസ് തുടങ്ങിയ കായിക മത്സരങ്ങളിലൂടെയാണ് പരിപാടികൾ ആരംഭിച്ചത്, തുടർന്നുള്ള വാരങ്ങളിൽ ക്രിക്കറ്റ്, ഇൻഡോർ ബാഡ്മിൻറൻ തുടങ്ങിയ മൽസരങ്ങളും 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത…
Read Moreഇനി പെട്രോൾ അടിച്ചാൽ പൈസ കാർ തന്നെ കൊടുക്കും; പുതിയ സംവിധാനം അവതരിപ്പിച്ച് ടോൺ ടാഗ്
ന്യൂഡല്‍ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാഗ്. പേയ്മെന്റ് പ്രോസസിംഗ് സേവനം നല്കുന്ന പ്രമുഖ കമ്പനിയായ മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടോണ്‍ ടാഗ്. പേ ബൈ കാര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സാധാരണയായി പെട്രോള്‍ പമ്പില്‍ പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഇതില്‍…
Read Moreകോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടു പേർക്കാണ് നിപ്പ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നിരിക്കുന്നത്. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിസൾട്ടിലാണ് നിപ്പ സ്ഥിരീകരണം വന്നിരിക്കുന്നത് . ഇനി നാല് പേരുടെ കൂടി പരിശോധന ഫലം വരാനുണ്ട്. രണ്ട് പണിമരങ്ങളിലാണ് അസ്വാഭാവികത സംശയിച്ചത്. . പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാൾ…
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ 7000 നു മുകളിൽ
ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്. ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ തന്നെ ഉള്ളവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം. രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദ്ദേശിച്ചു. ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വീടും പരിസരവും വൃത്തിയായി…
Read Moreതാമര ചിഹ്നമുള്ള ഷർട്ട്, കാക്കി പാന്റ്; പാർലിമെന്റ് മന്ദിരത്തിൽ ജീവനക്കാർക്ക് പുതിയ യൂണിഫോം
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കെ ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്സഭ സ്റ്റാഫുകൾക്ക് ഒരേ യൂനിഫോമായിരിക്കും. പാർലമെന്റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂനിഫോം നൽകിയിട്ടുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ…
Read Moreദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് എംപി അടക്കമുള്ളവർ
ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…
Read Moreനിപ സംശയം; സമ്പർക്കപ്പട്ടികയിൽ 75 പേർ ,കൺട്രോൾ റൂം തുറക്കും
കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരിൽ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ വ്യക്തികളുടെ പട്ടിക തയാറാക്കി. പ്രാഥമിക സമ്പർക്കത്തിലുള്ള 75 പേരുടെ പട്ടികയാണ് തയാറാക്കിയത്. അതേസമയം, പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് വൈകീട്ടോടെ സാംപിൾ പരിശോധന ഫലം വന്നാൽ മാത്രമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. സാഹചര്യം വിശകലനം ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോഴിക്കോട് കലക്ടറേറ്റിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവിൽ പനി…
Read Moreവീണ്ടും തൈര് ചോദിച്ചതിന് യുവാവിനെ തല്ലിക്കൊന്ന് റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും
വീണ്ടും തൈര് ചോദിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു. ചന്ദ്രയാൻഗുട്ടയിലെ ഹഷ്മതാബാദ് സ്വദേശി മുഹമ്മദ് ലിയാഖത്ത് (31) ആണ് ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെ പഞ്ചാബ് ഗുട്ടയിലെ മെറിഡിയൻ എന്ന റസ്റ്റാറന്റിലാണ് സംഭവം കോല നടന്നത്. മുഹമ്മദും സുഹൃത്തുമാണ് അത്താഴം കഴിക്കാൻ റസ്റ്റാറന്റില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മുഹമ്മദ് വീണ്ടും തൈര് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മുഹമ്മദിന്റെ ആവശ്യം ജീവനക്കാര്‍ അവഗണിച്ചതാണ് തര്‍ക്കത്തിന് പിന്നിലെ കാരണം. തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്റ് മാനേജറും മറ്റ് ജീവനക്കാരും…
Read More