വീണ്ടും തൈര് ചോദിച്ചതിന് യുവാവിനെ തല്ലിക്കൊന്ന് റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും

വീണ്ടും തൈര് ചോദിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്‍റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു.

ചന്ദ്രയാൻഗുട്ടയിലെ ഹഷ്മതാബാദ് സ്വദേശി മുഹമ്മദ് ലിയാഖത്ത് (31) ആണ് ആക്രമണത്തില്‍ മരിച്ചത്.

ഞായറാഴ്ച രാത്രി 11ഓടെ പഞ്ചാബ് ഗുട്ടയിലെ മെറിഡിയൻ എന്ന റസ്റ്റാറന്‍റിലാണ് സംഭവം കോല നടന്നത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

മുഹമ്മദും സുഹൃത്തുമാണ് അത്താഴം കഴിക്കാൻ റസ്റ്റാറന്‍റില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മുഹമ്മദ് വീണ്ടും തൈര് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

മുഹമ്മദിന്റെ ആവശ്യം ജീവനക്കാര്‍ അവഗണിച്ചതാണ് തര്‍ക്കത്തിന് പിന്നിലെ കാരണം. തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്‍റ് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് മുഹമ്മദിനെ മര്‍ദിക്കുകയായിരുന്നു.

തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടുതൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts