സംസ്ഥനത്ത് അപകടത്തിൽപ്പെട്ടവരിൽ 60 ശതമാനവും ബൈക്ക് യാത്രക്കാർ; ഹെൽമറ്റ് ധരിക്കുന്നത് മൂന്നിൽ രണ്ട് പേർ മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് ഇരുചക്രവാഹന അപകടങ്ങളിൽ മരിച്ചവരിൽ മൂന്നിൽ രണ്ട് പേർ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പങ്കിട്ട ഡാറ്റ വെളിപ്പെടുത്തി. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ പറയുന്നതനുസരിച്ച്, അപകടത്തിൽപ്പെട്ടവരിൽ 60 ശതമാനവും ബൈക്ക് യാത്രക്കാരാണ്. Safety concerns regarding two wheeler users can’t be overemphasised 60% of Fatal accident victims are two wheeler users Only 2/3 of such victims use helmets…

Read More

ഇന്ന് നഗരത്തിലെ പല പ്രധാന പ്രദേശങ്ങളും വൈദ്യുതി മുടങ്ങും; മുഴുവൻ ലിസ്റ്റ് പരിശോധിക്കുക

power cut

ബെംഗളൂരു: നഗരം ഇന്ന് വൈദ്യുതി മുടക്കം നേരിടേണ്ടിവരുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്കോം) വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഡാറ്റ അറിയിച്ചു. ബെസ്കോമും കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) നടത്തുന്ന നിരവധി അറ്റകുറ്റപ്പണികൾക്കിടയിലാണ് ഈ പവർ കട്ടുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 19, ശനിയാഴ്ച ദുർഗാംബിക ക്ഷേത്രം, നിടുവള്ളി, രാഷ്ട്രോത്ഥാന സ്കൂൾ, മണികണ്ഠ സർക്കിൾ, ശ്രീരാം ബദവനെ, കരിയമ്മ ക്ഷേത്രം, ജയനഗര എ & ബി ബ്ലോക്ക്, ഭഗീരഥ സർക്കിൾ, ജയനഗര ചർച്ച്, എസ്പിഎസ് നഗര, ബിഎൻ ലേഔട്ട് ഫസ്റ്റ്, ബാഷ…

Read More

പുതിയ ബിപിഎൽ, എപിഎൽ കാർഡുകൾക്കുള്ള അപേക്ഷകൾ സംസ്ഥാന സർക്കാർ സ്വീകരിക്കില്ല

ബെംഗളൂരു: സംസ്ഥാന സർക്കാർ ഇപ്പോൾ പുതിയ ബിപിഎൽ അല്ലെങ്കിൽ എപിഎൽ കാർഡുകൾ നൽകില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞു. എന്നാൽ അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ചു. പുതിയ റേഷൻ കാർഡുകൾ അനുവദിച്ചാൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ. റേഷൻ കാർഡുകൾക്കായി സർക്കാരിന്റെ പക്കൽ 2.95 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി മുനിയപ്പ പറഞ്ഞു. തീർപ്പുകൽപ്പിക്കാത്ത അപേക്ഷകളിൽ 1.50 ലക്ഷം ബിപിഎൽ വിഭാഗത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. “ഇതിനകം…

Read More

മലയാളികളെ ഓണത്തിന് നാട്ടിലെത്തിക്കാൻ 50 ഓളം സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ.ടി.സി; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു: സ്വകാര്യ ബസുകളുടെ കഴുത്തറപ്പർ ടിക്കറ്റ് നിരക്കിൽ നിന്ന് മോചനം, റെയിൽവേയുടെ അവഗണയിൽ നിന്ന് ആശ്വാസം, ഓണത്തിന് നാട്ടിലെത്താൻ 49 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി തയ്യാറായിക്കഴിഞ്ഞു. ദക്ഷിണ കേരളത്തിലേക്കും മലബാറിലേക്കും സർവീസുകൾ ഉണ്ട്. സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 23 മുതൽ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള 25 വെള്ളിയാഴ്ച മാത്രം 30 ൽ അധികം സർവീസുകൾ ഉണ്ട്. റൂട്ടും സമയവും താഴെ കൊടുത്തിരിക്കുന്നു. https://www.ksrtc.in ലൂടെ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Read More

25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: മൈസൂരുവിൽ നിന്നും 25 കോടിരൂപ വില വരുന്ന ബിയര്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ കിങ് ഫിഷര്‍ ബിയറാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്‌ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത്…

Read More

വിദ്യാർത്ഥികളിൽ സാഹിത്യ-കവിത അവബോധം സൃഷ്ടിക്കുന്നതിനായി സെമിനാർ സംഘടിപ്പിച്ചു 

ന്യൂഡൽഹി: ഡൽഹി കന്റോണ്മെന്റിലെ മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ സാഹിത്യ-കവിത അവബോധം സൃഷ്ടിക്കുന്നതിനായി അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. അഞ്ഞൂറിലധികം ഹൈസ്കൂൾ, സീനിയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ശക്തമായ പങ്കാളിത്തത്തോടെ നടന്ന സെമിനാർ ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സിന്റെ മീഡിയ കോർഡിനേറ്ററും ലോജിസ്റ്റിക്സ് മേധാവിയുമായ എഴുത്തുകാരി ശ്രീകല പി വിജയൻ നിർവഹിച്ചു. എഴുത്തുകാരി ശ്രീകല ബെംഗളൂരുവിലെ ബ്യൂട്ടി സെൻട്രൽ സ്കൂളിലെ അക്കാദമിക് ഇൻചാർജ് കൂടിയാണ്. പ്രാരംഭ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ സാഹിത്യ താൽപ്പര്യം ഉണർത്തുന്നതിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിക്കുകയും മോട്ടിവേഷണൽ…

Read More

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റോഫീസ് നഗരത്തിൽ 

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ‘ത്രീഡി പ്രിന്റഡ്’ പോസ്റ്റോഫീസ് ബെംഗളൂരുവിൽ തുറന്നു. നഗരത്തിലെ കേംബ്രിജ് ലേ ഓട്ടിൽ 1021 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ച കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐ.ഐ.ടി.യുടെ സാങ്കേതിക സഹായത്തോടെ ലാസൻ ആൻഡ് ടബ്രോ ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ, പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി നിക്ഷേപിച്ചാണ് കെട്ടടത്തിന്റെ ഭിത്തികൾ നിർമ്മിക്കുന്നത്. പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക ആവശ്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആറുമുതൽ എട്ടുമാസംവരെ സമയമെടുക്കുന്ന പരമ്പരാഗത രീതിയിലുള്ള കെട്ടിടനിർമ്മാണത്തിൽ നിന്ന്…

Read More

കേരളത്തിൽ സാമ്പത്തിക സ്ഥിതി മോശം: ഓണത്തിന് 19,000 കോടിയുടെ ചെലവ്; ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണത്തിന് 19,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. കേരളത്തിന് ലഭിക്കേണ്ട വിഹിതം പോലും കേന്ദ്രം നൽകുന്നില്ല. ഇക്കാര്യത്തിൽ വഞ്ചനാപരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Read More

ലാന്‍ഡര്‍ ചന്ദ്രനോട് കൂടുതല്‍ അടുത്തു ചാന്ദ്രോപരിതലത്തിലേക്ക് ഇനി 113 കിലോമീറ്റര്‍: വീഡിയോ കാണാം

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴത്തല്‍ വിജയകരം. വൈകിട്ട് 4.13ന് നടത്തിയ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. Chandrayaan-3 Mission: View from the Lander Imager (LI) Camera-1 on August 17, 2023 just after the separation of the Lander Module from the Propulsion Module #Chandrayaan_3 #Ch3 pic.twitter.com/abPIyEn1Ad — ISRO (@isro) August 18, 2023 ഇതോടെ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്തു. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉള്‍പ്പെടുന്ന ലാന്‍ഡറിന്റെ…

Read More

സൈനിക പരീക്ഷയിൽ പരാജയപ്പെട്ടു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു : സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ബെളഗാവി ജില്ലയിലെ നിപ്പാണി ഹഞ്ചിനൽ സ്വദേശി അപ്പസൊ ശിവാജി പനദെ (24) ആണ് മരിച്ചത്. സൈന്യത്തിൽ ചേരാൻ ചെറുപ്പംമുതലേ ആഗ്രഹിച്ചിരുന്നയാളാണ് യുവാവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം മഹാരാഷ്ട്രയിലെ സ്വകാര്യഫാക്ടറിയിൽ ജോലി ചെയ്തിരുന്നപ്പോഴും സൈന്യത്തിൽചേരാനുള്ള പരീക്ഷകൾക്ക് ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ, പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us