പി എസ് ജി വിട്ട് സൗദിയിലെ അല്‍ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്. അല്‍ ഫൈഹയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെയ്മറിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ സമയം രാത്രി 10.45നായിരിക്കും നെയമറുടെ പ്രസന്റേഷന്‍. അല്‍ഹിലാലിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണ് നെയ്മറിന്റേത്. പി എസ് ജിയില്‍ നിന്ന് നൂറ് മില്യണോളം നല്‍കിയാണ് അല്‍ഹിലാല്‍ ക്ലബ്ബ് ഈ ബ്രസീല്‍ താരത്തെ സ്വന്തമാക്കിയത്.നെയ്മറിന് 30 മില്യണിലധികം രണ്ട് വര്‍ഷം കൊണ്ട് വേതനമായി അല്‍ഹിലാല്‍ നല്‍കും.
Read MoreMonth: August 2023
ജെയ്ക്ക് സി തോമസിന്റെ പിതാവിന്‍റെ പ്രായം, ആസ്തികളെക്കുറിച്ചുള്ള അധിക്ഷേപങ്ങൾ; പ്രതികരണവുമായി സഹോദരൻ രംഗത്ത്
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡല ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറഞ്ഞ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ് നിരവധി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നത്. അതേസമയം പിതാവിനെ പരാമർശിക്കുന്ന അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നുവെന്നും ജെയ്‌ക്കിനെ വിമർശിക്കാം, പക്ഷേ അച്ഛനെ വെറുതെ വിടണമെന്നും തോമസ് സി തോമസ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിച്ചു . കൂടാതെ സ്വത്ത് വിവാദം അനാവശ്യമെന്നും ജെയ്ക് സി തോമസിന്റെ സഹോദരൻ തോമസ് സി തോമസ് കൂട്ടിച്ചേർത്തു. ജെയ്ക്കിന് പാരമ്പര്യമായി സ്വത്തുണ്ട്. ഹൈവേയിൽ ഭൂമിയുടെ വില കൂടുന്നത് സ്വാഭാവികമാണ്. കൂടാതെ ജേക്കിന്റെ…
Read Moreബിബിഎംപി തീപിടിത്തം: പരിക്കേറ്റ ചീഫ് എൻജിനീയർ വെന്റിലേറ്ററിൽ
ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെഡ് ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലാബിലുണ്ടായ തീപിടിത്തത്തിന് ഒരാഴ്ച തികയുന്നു. ക്വാളിറ്റി കൺട്രോൾ സെല്ലിലെ ചീഫ് എഞ്ചിനീയർ ശിവകുമാർ ഗുരുതരാവസ്ഥയിൽ ഇതോടെ വ്യാഴാഴ്ച രാത്രി മുതൽ അദ്ദേഹം വെന്റിലേറ്ററിലാണ് എന്നുമാണ് റിപ്പോർട്ടുകൾ . ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഡീനും ഡയറക്ടറുമായ ഡോ.രമേഷ് കൃഷ്ണയും ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാവരും സുഖം പ്രാപിക്കുന്നുണ്ടെന്നും ഡോ. കൃഷ്ണ പറഞ്ഞു. ശിവകുമാർ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സപ്പോർട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിക്കേറ്റ എല്ലാവരുടെയും സുഖം പ്രാപിച്ചതിന് ശേഷം സ്കിൻ…
Read Moreകെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ ഉദ്യാൻ എക്സ്പ്രസ് കോച്ചുകളിൽ തീപിടിത്തം
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ മുംബൈ-ബെംഗളൂരു ഉദ്യാൻ എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 11301) രണ്ട് എസി കോച്ചുകളിൽ തീപിടിത്തം. ഏകദേശം 5.45 ഓടെയാണ് ട്രെയിൻ എത്തിയത്. ട്രെയിൻ എത്തി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴാണ് കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും 7.35ഓടെ സംഘം സ്ഥലത്തെത്തി. രാവിലെ 7.10 ഓടെയാണ് സ്‌റ്റേഷൻ ചെയ്ത ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ചീഫ് പിആർഒ അനീഷ് ഹെഗ്‌ഡെ പറഞ്ഞു. എല്ലാ യാത്രക്കാരും…
Read Moreമുഖ്യമന്ത്രി പിണറായി വിജയൻറെ കന്നി വന്ദേ ഭാരത് യാത്ര ഇന്ന്
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് ഉള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്രചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് കൊണ്ടുതന്നെ ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. കൂടാതെ കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോൺ പറത്തി പരിശോധനയും ഉണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.
Read Moreഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി
കൊല്‍ക്കത്ത; ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഗോകുലം കേരള ക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരത്തിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യമായിരുന്നു കൊല്‍ക്കത്തയില്‍. യുവ വിദേശ താരം ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ ലീഡെഡുത്തു. 14ാം മിനിറ്റില്‍ വിപിന്‍ മോഹനന്റെ അസിസ്റ്റ് ജസ്റ്റിന്‍ കൃത്യമായി വലയിലെത്തിച്ചു. ലീഡുയര്‍ത്താന്‍ ഡാനിഷ് ഫാറൂഖിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുവശത്ത് സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ പൂര്‍ണമായും റിസേര്‍വ് സ്‌ക്വാഡുമായാണ്…
Read Moreപോര്‍വിളിയുടെ ഓര്‍മപുതുക്കി ഓണത്തല്ല്; തൃശ്ശൂരിൽ ഇത്തവണ ആഗസ്റ്റ് 30ന് ഓണത്തല്ല് അരങ്ങേറും
തൃശൂര്‍; കുന്നംകുളത്ത് സംഘടിപ്പിച്ച് വരുന്ന ഓണത്തല്ല് അഥവാ കയ്യാങ്കളി ഇത്തവണ ആഗസ്റ്റ് 30ന് ഉച്ചതിരിഞ്ഞ് രണ്ടിന് ജവഹർ സ്ക്വയറിൽ അരങ്ങേറും. തൃശ്ശൂര്‍ കുന്നംകുളം പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെൻ്റർ ആണ് ഓണ്ണത്തല്ല് സംഘടിപ്പിച്ച് വരുന്നത്. സാമ്പത്തിക നഷ്ടം സഹിച്ചു കൊണ്ടാണ് എല്ലാവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുന്നംകുളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നാണ് ഓണത്തല്ല്. വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി ഓണത്തല്ലിന് പ്രത്യേക സഹായം നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. 3 വർഷമായി സംസ്ഥാന സർക്കാരിൻ്റെ സഹായം ലഭിക്കാറില്ല. അഞ്ചര ലക്ഷം…
Read Moreപതിവ് തെറ്റാതെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര; പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന്
തൃപ്പൂണിത്തുറ: പതിവ് തെറ്റിക്കാതെ അത്തച്ചമയഘോഷയാത്രയ്ക്കൊരുക്കി തൃപ്പുണിത്തുറ. അത്തച്ചമയ ഘോഷയാത്രയുടെ പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന് നടക്കും. രാജ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസ് അങ്കണത്തിൽ വെച്ച് രാജകുടുംബത്തിന്റെ പ്രതിനിധിയായ അനുജൻ തമ്പുരാനിൽ നിന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് പതാക ഏറ്റുവാങ്ങും. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിലാണ് പതാക ഉയർത്തുക. തുടർന്ന് ഹിൽ പാലസിൽ നിന്ന് തുടങ്ങുന്ന അത്തം ഘോഷയാത്രയുടെ വിളംബരം അറിയിച്ചുള്ള ചെറു ഘോഷയാത്ര കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ സ്വീകരണം നൽകും. അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം 20നു രാവിലെ 9.30നു മുഖ്യമന്ത്രി…
Read Moreചല്ലഘട്ടെ സ്റ്റേഷനിലേക്ക് കാൽനടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു
ബെംഗളൂരു: മെട്രോ സ്റ്റേഷനിലേക്ക് കാൽനടക്കാർക്കായി മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തം. സ്റ്റേഷൻ ഉൾപ്പെടെ ചല്ലഘട്ടെ – കെങ്കേരി പാതയിൽ അടുത്തമാസം സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ ബെംഗളൂരു- മൈസുരു ദേശിയ പാതയിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മെട്രോ സർവീസ് ആരംഭിക്കുന്നതോടെ തിരക്ക് വർധിക്കും. മേൽപ്പാലം നിർമിക്കാത്ത പക്ഷം തിരക്കേറിയ റോഡിന് കുറുകെ കടക്കേണ്ടി വരും. ഇത് വൻ അപകട ഭീഷണി ഉയർത്തുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ബി.എം.ആർ.സി.യോ ദേശിയ പാത അതോറിറ്റിയോ ഇതിനായി മുൻകൈഎടുക്കണമെന്നും യാത്രക്കാർ പറയുന്നു. നേരെത്തെ ചല്ലഘട്ട പോലീസ് കാൽനടപ്പാലം നിർമിക്കണമെന്ന ആവശ്യം…
Read Moreഎം.വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട കേസ്; കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് മൊഴി നല്‍കിയേക്കും. എറണാകുളം സിജിഎം കോടതിയിലാണ് മൊഴി നല്‍കുക. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ പീഡനം നടക്കുമ്പോള്‍ സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്നും ഇത് മറച്ചുവെച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ഇതിനെതിരെയാണ് എം.വി ഗോവിന്ദന്‍, ദേശാഭിമാനി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ സുധാകരന്‍ മാനഷ്ടകേസ് നല്‍കിയത്.
Read More