ബിബിഎംപി തീപിടിത്തം: പരിക്കേറ്റ ചീഫ് എൻജിനീയർ വെന്റിലേറ്ററിൽ

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെഡ് ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലാബിലുണ്ടായ തീപിടിത്തത്തിന് ഒരാഴ്ച തികയുന്നു.

ക്വാളിറ്റി കൺട്രോൾ സെല്ലിലെ ചീഫ് എഞ്ചിനീയർ ശിവകുമാർ ഗുരുതരാവസ്ഥയിൽ ഇതോടെ വ്യാഴാഴ്ച രാത്രി മുതൽ അദ്ദേഹം വെന്റിലേറ്ററിലാണ് എന്നുമാണ് റിപ്പോർട്ടുകൾ .

ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഡീനും ഡയറക്ടറുമായ ഡോ.രമേഷ് കൃഷ്ണയും ഇക്കാര്യം സ്ഥിരീകരിച്ചത്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

എല്ലാവരും സുഖം പ്രാപിക്കുന്നുണ്ടെന്നും ഡോ. കൃഷ്ണ പറഞ്ഞു. ശിവകുമാർ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സപ്പോർട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിക്കേറ്റ എല്ലാവരുടെയും സുഖം പ്രാപിച്ചതിന് ശേഷം സ്കിൻ ഗ്രാഫ്റ്റിംഗ് ആരംഭിക്കും.

ബിബിഎംപി ഹെഡ് ഓഫീസിൽ പൊള്ളലേറ്റ എല്ലാവരെയും ഓഗസ്റ്റ് 11 ന് വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിലേക്ക് മാറ്റിയിരുന്നു . ഇരകളിൽ ഭൂരിഭാഗവും മുഖത്തും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്.

പരിക്ക് ആഴമുള്ളതും സുഖപ്പെടാൻ സമയമെടുക്കുന്നതുമാണ്. സാധാരണ ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതിയിലേക്ക് ആരും എത്തിയിട്ടില്ല അതുകൊണ്ടു തന്നെ ദ്രാവക രൂപത്തിലാണ് ഇവർക്ക് ഭക്ഷണം നൽകുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts