ചല്ലഘട്ടെ സ്റ്റേഷനിലേക്ക് കാൽനടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: മെട്രോ സ്റ്റേഷനിലേക്ക് കാൽനടക്കാർക്കായി മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തം. സ്റ്റേഷൻ ഉൾപ്പെടെ ചല്ലഘട്ടെ – കെങ്കേരി പാതയിൽ അടുത്തമാസം സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരക്കേറിയ ബെംഗളൂരു- മൈസുരു ദേശിയ പാതയിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മെട്രോ സർവീസ് ആരംഭിക്കുന്നതോടെ തിരക്ക് വർധിക്കും. മേൽപ്പാലം നിർമിക്കാത്ത പക്ഷം തിരക്കേറിയ റോഡിന് കുറുകെ കടക്കേണ്ടി വരും.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഇത് വൻ അപകട ഭീഷണി ഉയർത്തുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ബി.എം.ആർ.സി.യോ ദേശിയ പാത അതോറിറ്റിയോ ഇതിനായി മുൻകൈഎടുക്കണമെന്നും യാത്രക്കാർ പറയുന്നു.

നേരെത്തെ ചല്ലഘട്ട പോലീസ് കാൽനടപ്പാലം നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച എൻ.എച്ച്.ഐയ്ക്ക് കത്തെഴുതിയിരുന്നു. ചല്ലഘട്ട – കെങ്കേരി 1.5 കിലോമീറ്റർ പാതയിൽ സിഗ്നൽ പരീക്ഷണവും പുരോഗമിക്കുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts