ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴത്തല്‍ വിജയകരം. വൈകിട്ട് 4.13ന് നടത്തിയ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
Chandrayaan-3 Mission:
View from the Lander Imager (LI) Camera-1
on August 17, 2023
just after the separation of the Lander Module from the Propulsion Module #Chandrayaan_3 #Ch3 pic.twitter.com/abPIyEn1Ad— ISRO (@isro) August 18, 2023
ഇതോടെ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്തു. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉള്‍പ്പെടുന്ന ലാന്‍ഡറിന്റെ കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമായി.
അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് നടക്കും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചാന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.