തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ ആറ് വയസുകാരിയെ കൊന്ന പുലിയെ പിടികൂടി. കുഞ്ഞിനെ ആക്രമിച്ചതിന് സമീപമായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഇതോടെ തിരുപ്പതിയില്‍ കുട്ടികളുമായി ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തി.
A cheetah that attacked a baby near the Alipiri trail three days ago got trapped in a tiger cage#tirumala #tirupati #ttd #tirupatidistrict #tirupatibalaji #lordvenkateshwara #alipiri pic.twitter.com/fh1UHi7lKH
— BeautifulSrikalahasti (@srikalahasti01) August 14, 2023
രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ കുട്ടികളുമായി എത്തുന്നവരെ കടത്തിവിടു. മലകയറാന്‍ എത്തുന്നവരെ നൂറ് പേരുള്ള സംഘങ്ങളായി തിരിക്കും.
ഓരോ സംഘത്തിനുമൊപ്പം ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ അയക്കാനും തീരുമാനമായി. വെള്ളിയാഴ്ച വൈകിട്ടാണ് മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടിയാണ് അക്രമിക്കപ്പെട്ടത്.
ആന്ധ്ര സ്വദേശിയായ ലക്ഷിതയാണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് രാത്രി കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെയാണ് മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പും ഒരു കുട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.