തൃശ്ശൃര്‍: പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴര വയസുകാരൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം. അമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടർ അതേ ദിശയിൽ നിന്ന് വന്നിരുന്ന കാറിൽ തട്ടി സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയെ ഉടൻ തന്നെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Read MoreMonth: July 2023
കനത്ത മഴ; സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; എം.യു പരീക്ഷകൾ മാറ്റിവച്ചു
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗലാപുരം സർവകലാശാല ഡികെ, ഉഡുപ്പി, കുടക് ജില്ലകളിലെ അഫിലിയേറ്റഡ് കോളേജുകളിലെ യുജി വിദ്യാർത്ഥികൾക്കായി ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മംഗളൂരു സർവ്വകലാശാല രജിസ്ട്രാർ (മൂല്യനിർണ്ണയം) ഡോ രാജു കൃഷ്ണ ചലന്നവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നത് ചില ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. ഗംഗാവലി നദിയിലെ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് ഉത്തർ കന്നഡ ജില്ലയിലെ കാർവാർ, ഹൊന്നേബൈൽ, ബിലിഹോയ്യഗെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. അപകടത്തിൽപ്പെട്ടവരെ അങ്കോളയിലെ രക്ഷാകേന്ദ്രത്തിലേക്ക്…
Read Moreമെട്രോയ്ക്കുള്ളിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു; മെട്രോ ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരു: വയോധികൻ മെട്രോ ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണ് മണിക്കൂറുകൾക്ക് ശേഷം മരിച്ചതിനെത്തുടർന്ന് അശ്രദ്ധമൂലം മരണത്തിന് കാരണമായതിന് ബിഎംആർസിഎൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ജീവനക്കാർ കൃത്യസമയത്ത് വൈദ്യസഹായം നൽകാത്തതിനാലാണ് പിതാവ് തിമ്മഗൗഡ (67) മരിച്ചതെന്ന് ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മുത്തുരാജ് പറഞ്ഞു. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഇൻസ്‌പെക്ടറായ മുത്തുരാജ് ടിയാണ് മരിച്ചയാളുടെ മകൻ. ജൂലൈ 20ന് രാത്രി ഒമ്പത് മണിയോടെ തിമ്മെഗൗഡ കെങ്കേരിയിലേക്ക് പോകാനായി ബൈയപ്പനഹള്ളിയിൽ മെട്രോയിൽ കയറിയത് തുടർന്ന് സ്വന്തം ജില്ലയായ ചാമരാജനഗറിലേക്ക്…
Read Moreനാട്ടിലേക്കുള്ള ഓണം യാത്ര : 30% വരെ അധിക ഫ്ലെക്സി നിരക്ക് ഈടാക്കി കേരള ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ: ടിക്കറ്റ് നിരക്കുകൾ അറിയാം
ബെംഗളൂരു: ഓണം ബുക്കിങ് ആരംഭിച്ചതോടെ കേരള ആർ. ടി. സി സ്വിഫ്റ്റ് ബസുകളിൽ ഈടാക്കുന്നത് 30% വരെ അധിക ഫ്ലെക്സി നിരക്ക്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെയുള്ള ദിവസങ്ങളിൽ സർവീസുകൾക്കാണ് ഫ്ലെക്സി നിരക്ക് ഈടാക്കുന്നത്. നാട്ടിലേക്ക് കൂടുതൽ തിരക്ക് തിരക്ക് പ്രതീക്ഷിക്കുന്ന 25 വരെയുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതോടെ സ്പെഷ്യൽ സർവീസ് ബുക്കിങ് ആരംഭിക്കും. സ്പെഷ്യൽ സർവീസുകളിൽ ഏൻഡ് ടു ഏൻഡ്ടിക്കറ്റ് നിരക്കുകളാണ് ഈടാക്കുന്നത്. കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനന്തര ഗതാഗത കരാർ പ്രകാരം വാരാന്ത്യാങ്ങളിലും…
Read Moreട്വിറ്ററിന്റെ നീലക്കിളി പറന്നു പോയി; ട്വിറ്റര്‍ ഇനി അറിയപ്പെടുക എക്‌സ് എന്ന പുതിയ ലോഗോയിലൂടെ
ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിക്ക് വിട. എക്‌സ് എന്ന പുതിയ ലോഗോയിലൂടെയാണ് ഇനി ട്വിറ്റര്‍ അറിയപ്പെടുക. ട്വിറ്ററിന്റെ എല്ലാ ലോഗോ കിളികളും ഇതോടെ പറന്നകലുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങിയതു മുതലാണ് ഇലോണ്‍ മസ്‌ക്കിന്റെ ഈ വന്‍ പരിഷ്‌കാരങ്ങള്‍. നീലക്കിളിക്ക് പകരം ഇനിമുതല്‍ ഇംഗ്ലീഷ് അക്ഷരമായ എക്‌സ് ആയിരിക്കും ട്വിറ്ററിന്റെ മുഖമുദ്ര. പുതിയ മാറ്റങ്ങള്‍ ട്വിറ്ററിന് വരാന്‍ പോകുകയാണെന്ന് നേരത്തെ തന്നെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിനൊപ്പം കിളിയുടെ ചിഹ്നം നീക്കുകയും ട്വിറ്ററിന്റെ നീല…
Read Moreമദനി വീണ്ടും ആശുപത്രിയിൽ
കൊല്ലം: പിഡിപി ജനറൽ അബ്ദുൾ നാസർ മനിയയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവ് കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
Read Moreതിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു; രണ്ടാം സമ്മാനത്തിൽ പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. സമ്മാനത്തുകയിൽ മാറ്റമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബമ്പറിന്റെ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം…
Read Moreഡിഐജിയുടെ മൊബൈൽ ഫോൺ കവർന്ന് മോഷ്ടാക്കൾ
ഗുവാഹത്തി: വീട് കൊള്ളയും മൊബൈൽ മോഷണവും വർധിച്ചുവരുന്ന സംഭവങ്ങൾക്കിടെ, അസമിൽ ചില കള്ളന്മാർ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെട്ടു. ഗുവാഹത്തിയിൽ നടന്നുപോകുന്നതിനിടെയാണ് ഈ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ മോഷ്ടാക്കൾ മോഷ്ടിച്ചത്. സംസ്ഥാന ക്രമസമാധാന വകുപ്പിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) വിവേക് രാജ് സിംഗാണ് മൊബൈൽ നഷ്ടപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഇവിടെയുള്ള ഉലുബാരി റസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ചില കള്ളന്മാർ വന്ന് ഡിഐജി സിംഗിനെ തടഞ്ഞുനിർത്തി സംസാരിക്കുകയും. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന്…
Read Moreവെള്ളച്ചാട്ടത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ഉഡുപ്പി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. ശരത് കുമാർ എന്ന യുവാവാണ് മരിച്ചത്. ബൈന്ദൂർ ജില്ലയിലെ കൊല്ലൂർ താലൂക്കിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉഡുപ്പി ജില്ലയിൽ കനത്ത മഴയാണ്. ശരത് കുമാർ (23) വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഈ സമയം കാൽ വഴുതി വീഴുകയും വീഴുന്ന ദൃശ്യം മറ്റൊരു യുവാവിന്റെ മൊബൈലിൽ പതിഞ്ഞിരുന്നു. കൊല്ലൂരിനടുത്ത് അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് കാറിൽ എത്തിയതായിരുന്നു ഈ യുവാവ്.
Read Moreമദ്യം വാങ്ങാൻ പണം ലഭിക്കുന്നതിന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. മദ്യം കഴിക്കുന്നതിന് പണം ലഭിക്കുന്നതിനായി ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനുമാണ് അറസ്റ്റിലായ പ്രതികൾ. ജയ്ദേബ് ചൗധരി (അച്ഛൻ), സതി ചൗധരി (അമ്മ), കനായി ചൗധരി (മുത്തച്ഛൻ) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ വിൽക്കുന്നതിതിന് മുത്തച്ഛൻ ഇടനിലക്കാരനായി പ്രവർത്തിച്ചതായി പൊലീസ് പറഞ്ഞു. വിറ്റ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചപ്പോൾ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യം വാങ്ങാൻ…
Read More