ബെംഗളൂരു: മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് എംഎൽഎ മാർ ഇരുപതിലധികം പരാതി നൽകി. ഭരണനിർവഹണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തേക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് നിരവധി തവണ ഓർമ്മിപ്പിച്ചിട്ടും പല മുതിർന്ന മന്ത്രിമാരും പ്രതികരിക്കുന്നില്ലെന്ന് നിയമസഭാ കക്ഷികളുടെ പരാതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി യോഗം ചേരും.
Read MoreMonth: July 2023
സാങ്കേതിക തകരാർ പരിഹരിച്ചതായി റെയിൽവേ
ഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.
Read Moreറെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു. വെബ് സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആണ് തടസപ്പെട്ടത്. അതേസമയം, ആമസോൺ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ ബി2സി പ്ലെയറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഐ.ആർ.സി.ടി.സി ട്വീറ്റ് ചെയ്തു. സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ അറിയിക്കുമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.
Read Moreഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി ; ആവശ്യപ്പെട്ടത് 50 ലക്ഷം പാകിസ്ഥാൻ ബാങ്കിൽ നിക്ഷേപിക്കാൻ
ബെംഗളൂരു: ഹൈകോടതിയിലെ ആറ് ജഡ്ജ്മാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൌണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുmയിരുന്നു ഭീഷണി. ബംഗളൂരു സൈബർ ക്രൈം പോലീസ് കേസ് എടുത്തു. ഹൈക്കോടതി പബ്ലിക് റിലേഷൻസ് ഓഫിസർ കെ. മുരളീധറിനാണ് വാട്സ്ആപ്പിൽ ഭീഷണി സന്ദേശം ലഭിച്ഛത്. പാകിസ്താനിലുള്ള എ.ബി.എൽ ബാങ്കിൽ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നതായി പോലിസിന് നലകിയ പരതിയിൽ പറയുന്നു. ജൂലൈ 12ന് വൈകുന്നേരമാണ് ഔദ്യോഗിക മൊബൈൽ നമ്പരിലെ വാട്സ്ആപ്പിൽ ഭീഷണി സന്ദേശം കിട്ടുന്നത്. പണം കൈമാറിയില്ലെങ്കിൽ ഹൈകോടതി ജഡ്ജ്മാരായ മുഹമ്മദ് നവാസ്,…
Read More1000 തൊഴിലാളികൾക്ക് ഉച്ചഭക്ഷണത്തിന് വിളമ്പിയ കാന്റീനിലെ പരിപ്പ് കറിയിൽ ചത്ത പാമ്പിനെ കണ്ടെത്തി
ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കമ്പനിയുടെ കാന്റീനിൽ വെള്ളിയാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെടുത്തു. കമ്പനിയിലെ 1,000-ത്തിലധികം ജീവനക്കാർക്കാണ് പ്രസ്തുത ഭക്ഷണം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്‌ചറിംഗ് (ഇഎസ്‌ഡിഎം) കമ്പനിയായ ഇസിഐഎല്ലിന്റെ കാന്റീനിൽ ഭക്ഷണത്തിന്റെ ഭാഗമായി വിളമ്പിയ ദാലിൽ നിന്നുമാണ് ജീവനക്കാരൻ ചത്ത പാമ്പിനെ കണ്ടെത്തിയത്. https://twitter.com/mysteriousavhi/status/1682386343597572096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682386343597572096%7Ctwgr%5E5a085145de6de10a76bc67e0e7eb6dd86bca5c60%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fhyderabad%2Fhyderabad-dead-snake-found-in-dal-served-with-lunch-to-over-1000-ecil-workers-at-canteen-article-102057396 താമസിയാതെ, പ്ലേറ്റിനുള്ളിൽ ചത്ത പാമ്പിന്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും പൊതുജന പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. കമ്പനി ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം മാനേജ്‌മെന്റിനെതിരെ…
Read Moreമാതാപിതാക്കൾ പട്ടിണിക്കിട്ടു എട്ടു വയസുകാരി ചെയ്തത് സാഹസികം
വെർജിനിയ: യുഎസിലെ വെസ്റ്റ് വെർജിനിയയിൽ മാതാപിതാക്കൾ പട്ടിണിക്കിട്ട എട്ടുവയസ്സുകാരി തന്റെ ടെഡിബിയർ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്കു ചാടി. താഴെ എത്തിയ കുട്ടി അടുത്തുള്ള കടയിൽ എത്തി ഭക്ഷണത്തിനായി അപേക്ഷിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ റയാൻ കെയ്ത്ത് ഹാർഡ് മാൻ, എലിയോ ഹാർഡ്മാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ദിവസങ്ങളായി മാതാപിതാക്കൾ തനിക്കു ഭക്ഷണം നൽകാറില്ലെന്ന് പെൺകുട്ടി കടയുടമയോട് പറഞ്ഞു. മാതാപിതാക്കൾക്കു തന്നെ ആവശ്യമില്ലെന്നും പെൺകുട്ടി പറഞ്ഞു. ഈ ചെറിയ പെൺകുട്ടി ഞങ്ങളുടെ കടയിലേക്കു നടന്നു വന്നതാണ്. എന്നിട്ട് അവൾക്ക് വിശക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു.…
Read Moreറെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു
സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
Read Moreമഴ കനത്തു: മണ്ണിടിച്ചിലിനെ തുടർന്ന് മടിക്കേരി-മംഗളൂരു റോഡ് തകർന്നു; വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കുടുങ്ങി
ബെംഗളൂരു: മദേനാട് കാർത്തോജിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മടിക്കേരി-മംഗളൂരു റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം നൂറുകണക്കിന് വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ചെളി നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. റോഡിലെ ചെളി നീക്കിയ ശേഷമേ വാഹനങ്ങൾ കടത്തിവിടൂവെന്ന് തഹസിൽദാർ കിരൺ ഗൗരയ്യ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ കലബുറഗി, ബിദർ, യാദ്ഗിർ, വിജയപുര എന്നീ നാല് ജില്ലകളിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂണിൽ 56 ശതമാനം മഴക്കുറവ് ഉണ്ടായപ്പോൾ ജൂലൈയിൽ സംസ്ഥാനത്ത്…
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ഈ മാസം വേഗപരിധി ലംഘിച്ചതിന് 2,000-ത്തിലധികം പേർക്ക് പിഴ വീണു
ബെംഗളൂരു: ഈ വർഷം തുടർച്ചയായി അതിവേഗ പാതയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗതയിൽ സഞ്ചരിച്ച ആയിരക്കണക്കിന് വാഹനങ്ങൾക്കെതിരെ ട്രാഫിക് പോലീസ് കേസെടുത്തു. ജൂലൈ അവസാന 24 ദിവസത്തിനുള്ളിൽ 2000-ലധികം ഡ്രൈവർമാർക്കെതിരെ അമിതവേഗതയ്ക്ക് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലുള്ള വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനായി സ്പീഡ് റഡാറുകൾ ഘടിപ്പിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ എക്‌സ്പ്രസ് വേയിൽ വിന്യസിച്ചിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രൂപീകരിച്ച സുരക്ഷാ സമിതി എക്‌സ്പ്രസ് വേയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോർട്ട്…
Read Moreനടിയെ ആക്രമിച്ച കേസ്: കേസുകാരണം നഷ്ടമായത് തന്റെ ജീവിതമെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നല്‍കിയ ഹര്‍ജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും…
Read More