ബെംഗളൂരു: പതിറ്റാണ്ടുകൾക്ക് ശേഷം ഒരു മലയാള നാടകം ബെംഗളൂരു പ്രഫഷണൽ നാടക വേദിയിൽ അരങ്ങേറുകയാണ്. ഈ വരുന്ന ജൂലായ് 22, 23 തീയതികളിൽ വൈറ്റെഫീൽഡിലെ ജാഗ്രിതി തിയേറ്ററിൽ വച്ചാണ് “തുഷാഗ്നി” എന്ന മലയാള നാടകം അരങ്ങേറുന്നത്. വേൾഡ് മലയാളി ഫെഡറഷന്റെ ആർട്ട് ആൻഡ് കൾചാറൽ ഫോറമാണു മലയാള നാടക ചരിത്രത്തിന്റെ പ്രൌഡിയും മഹിമയും നഗരത്തിലെ മറ്റു നാടക കലസ്വാദകർക്കു വേണ്ടി അനാവരണം ചെയ്യുന്നത്. നാടകങ്ങൾ ധാരാളമായി അരങ്ങേറുന്ന, നഗരത്തിലെ പ്രഫഷണൽ തിയേറ്റർ നാടക തട്ടകത്തിൽ മലയാളത്തിലുള്ള നാടക പരീക്ഷണങ്ങൾ അധികം കണ്ടു വരാറില്ല. മറ്റെല്ലാ…
Read MoreDay: 5 July 2023
യുവാവ് വെട്ടേറ്റ് മരിച്ചു
മംഗലാപുരം:ചന്നരായപട്ടണ ടൗണില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ മാസ്തിഗൗഡ എന്ന കൃഷ്ണയാണ് (30) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് യുവാവിനെ വെട്ടിക്കൊന്നത്. ധനലക്ഷ്മി മൂവി തീയേറ്ററിന് മുന്നില്‍ കാറില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും തുരുതുരാ വെട്ടുകയായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമ കാരണം അറിവായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇയാള്‍ ബജ്രംഗദള് പ്രവര്‍ത്തകനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആക്രമണങ്ങള്‍ക്ക്…
Read Moreആദിവാസിക്ക് നേരെ മൂത്രമൊഴിച്ച കേസ്; പ്രതി പ്രവേശന് ശുക്ല അറസ്റ്റിൽ, വീട് തകർത്ത് സർക്കാർ
മധ്യപ്രദേശ്: ആദിവാസി യുവാവിന് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വസതി സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ച് തകർത്തതായി സൂചന. ചൊവ്വാഴ്ചയാണ് ആദിവാസി യുവാവിന് നേരെ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് പ്രതിയെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിൽ ആദിവാസി യുവാവിനെ മൂത്രമൊഴിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രവേഷ് ശുക്ലയുടെ (30) വസതിയുടെ ഒരു ഭാഗം ബുധനാഴ്ച അധികൃതർ തകർത്തു . ആരോപണവിധേയമായ സംഭവം ചിത്രീകരിച്ച് മൂന്ന് മാസം മുമ്പുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ബിജെപിയുടെ സിദ്ധി എംഎൽഎ കേദാർനാഥ് ശുക്ലയുമായുള്ള…
Read Moreകേരള സമാജം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു. ചടങ്ങിൽ പ്രസിഡന്റ് ടി. ജെ തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത് എം. ജെ പ്രവർത്തന റിപ്പോർട്ടും ഖജാൻജി അരവിന്ദാക്ഷൻ കണക്കുകളും അവതരിപ്പിച്ചു. പൊതുയോഗത്തിൽ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
Read Moreഅഖിൽ മാരാർ അഭിനയരംഗത്തേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു
അഖില്‍ മാരാരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഓമന എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഷിജുനൊപ്പം ചേര്‍ന്നാണ് മാരാര്‍ തിരക്കഥ എഴുതിയത്.ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാന്‍ കഴിഞ്ഞേക്കുമെന്നും മാരാര്‍ നാട്ടില്‍ നല്കിയ സ്വീകരണത്തിനിടയില്‍ പറഞ്ഞു. പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം. പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്. കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത് എന്നാണ് അഖില്‍ പറഞ്ഞത്. ജോജുവിന്റെ സിനിമ ഒരുങ്ങുകയാണെന്നും അതില്‍ ഭാഗമാകാന്‍…
Read Moreബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് ഒറ്റ ദിവസം 44 ഓളം പേർക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗതയിൽ വാഹനമോടിച്ചതിന് 44 പേർക്കെതിരെ കേസെടുത്തതായി കർണാടക പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (ട്രാഫിക് ആൻഡ് സേഫ്റ്റി) അലോക് കുമാർ പറഞ്ഞു. രാമനഗര പോലീസ് റഡാർ ഗണ്ണുകൾ ഉപയോഗിച്ച് എക്സ്പ്രസ് വേയിൽ സ്പീഡ് പരിശോധന നടത്തുകയും അനുവദനീയമായ പരിധിയിൽ കൂടുതൽ വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്തു. Booking cases using Speed Radar Guns for over speeding on Bangalore- Mysore Expressway Appreciate action by SP Ramanagara & his team👍 “Follow traffic…
Read Moreകലിതുള്ളി മഴ; ഭീമന് പാറക്കഷണം റോഡിലേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കനത്തമഴ തുടരുന്ന നാഗാലാന്‍ഡില്‍ ഭീമന് പാറക്കഷണം റോഡിലേക്ക് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭീമന് പാറക്കക്ഷണം കാറുകള്‍ക്കു മുകളിലേക്ക് വീഴുകയും കാറുകള്‍ പൂര്‍ണമായും തകരുന്ന കാഴ്ചയുമാണ് ദൃശ്യങ്ങളിലുള്ളത്. നാഗാലാന്‍ഡില്‍ ദിമാപുരിനും കോഹിമയ്ക്കുമിടയില്‍ ചുമൗക്കേദിമ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് പാറക്കല്ല് റോഡിലേക്ക് വീണത്. രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreകുതിരാന്‍ സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; ഗതാഗത നിയന്ത്രണം
തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ കുതിരാനിൽ കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. രണ്ട് അടിയോളം ആഴത്തിലാണ് താഴ്ന്നത്. സംഭവത്തിന്റെ പശ്ചാതലത്തില്‍ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയത്.. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ. രാജന്റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാനിദ്ധ്യത്തിൽ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ കഴിഞ്ഞ ദിവസം യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിച്ചിരുന്നു. കരാറുകരുടെ ചിലവിൽ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനർ നിർമ്മിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് വിളളലുണ്ടായ…
Read Moreട്വിറ്ററിനെതിരെ മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം “ത്രെഡ്സ്” നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
ട്വിറ്ററിനെതിരെ മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ഇതിനെ അവതരിപ്പിക്കുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡാണ് ത്രെഡ്സിന്. ഒപ്പം സൗജന്യ സേവനമായിരിക്കും ത്രെഡ്സിന്റെത് . ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സിന് പ്രയോജനകരമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ത്രെഡ്സിന്റെ ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ തുടക്കത്തില്‍ തന്നെ ത്രെഡ്സിലേക്ക്…
Read Moreവൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് 29 വര്‍ഷം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് 29 വര്‍ഷം തികയുന്നു. നിഘണ്ടുവില്‍ പോലും കാണാന്‍ കഴിയാത്ത വാക്കുകളാണ് ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകത. അനുഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം സ്വന്തം ഭാഷ തന്നെ സൃഷ്ടിച്ചെടുത്തു. ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പദങ്ങളും പ്രയോഗങ്ങളും ബഷീര്‍ മലയാളത്തിന് സമ്മാനിച്ചു.
Read More