ട്വിറ്ററിനെതിരെ മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം “ത്രെഡ്സ്” നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

Meta social media Threads

ട്വിറ്ററിനെതിരെ മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ഇതിനെ അവതരിപ്പിക്കുന്നത്.

ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡാണ് ത്രെഡ്സിന്. ഒപ്പം സൗജന്യ സേവനമായിരിക്കും ത്രെഡ്സിന്റെത് . ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സിന് പ്രയോജനകരമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

ത്രെഡ്സിന്റെ ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ തുടക്കത്തില്‍ തന്നെ ത്രെഡ്സിലേക്ക് കൊണ്ടുപോവാന്‍ മെറ്റയ്ക്ക സാധിച്ചേക്കും. അതേസമയം മസ്‌കും സക്കര്‍ബര്‍ഗും തമ്മിലുള്ള തുറന്ന യുദ്ധത്തിന്റെ ഭാഗമായാണ് മെറ്റാ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്‌ഫോം അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അടുത്തിടെ ട്വിറ്റര്‍, വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്വിറ്ററിനെതിരെ മാസ്റ്റഡണ്‍, ട്രംപിന്റെ ദി ട്രൂത്ത് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയും ബ്ലൂ സ്‌കൈ എന്ന പേരില്‍ ട്വിറ്ററിനെതിരെ പുതിയ പ്ലാറ്റ് ഫോം അവതരിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts