ബെംഗളൂരു: സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ശക്തി യോജന കാരണം സ്ത്രീ യാത്രക്കാരുടെ തിരക്ക് അനിയന്തിരതമായതോടെ കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്നു. വർധിച്ചുവരുന്ന സ്ത്രീ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുമ്പോൾ സർക്കാർ നടത്തുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ കണ്ടക്ടർമാർക്ക് വലിയ തലവേദനയായി മാറുകയാണ്.ശനിയാഴ്ച ചാമരാജനഗറിൽ, മേലെ മഹാദേശ്വര ഹിൽസിലേക്കുള്ള (എംഎം ഹിൽസ്) ബസിന്റെ വാതിലാണ് തകർന്നത്. ശനിയാഴ്ച അമാവാസിയായത് കൊണ്ട് (പൗർണമി ദിനം) ധാരാളം സ്ത്രീ യാത്രക്കാർ മലേ മഹാദേശ്വര കുന്നുകളിലേക്ക് പോയിരുന്നു. ഈ സമയം വന്ന ബസിൽ കയറാൻ വലിയ തിരക്കായിരുന്നു. ബസിൽ…
Read MoreMonth: June 2023
നിയമനം ലഭിച്ചമുൻ വിദ്യാർത്ഥികളുടെ ശമ്പളത്തിന്റെ 2.1% ആവശ്യപ്പെട്ട് നഗരത്തിലെ എഞ്ചിനീയറിംഗ് കോളേജ്!
ബെംഗളൂരു: നഗരത്തിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചതിന് ശേഷം ലഭിക്കുന്ന ശമ്പളത്തിൽ ഒരു ശതമാനം ആവശ്യപ്പെട്ടതായി ആരോപണം. പർപ്പിൾ റേജ് എക്‌സ് എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട പോസ്റ്റ് ഞായറാഴ്ച വൈറലായി. വിദ്യാർത്ഥിയുടെ ശമ്പളത്തിന്റെ 2.1% കോളേജ് ആവശ്യപ്പെടുന്നതായി ആരോപിച്ച് കൊണ്ടുളള പർപ്പിൾ റേജ് എക്‌സ് എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട പോസ്റ്റ് ഇപ്പോൾ വൈറലാണ്. ബെംഗളൂരു റെഡ്ഡിറ്റ് ഗ്രൂപ്പിലെ പർപ്പിൾ റേജ് എക്‌സ് എന്ന ഉപയോക്താവിന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിലും മറ്റ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി…
Read Moreഫ്‌ളൈ ഓവറിന് കീഴിൽ സ്പോർട്ട്സ് ട്രാക്കുകൾ നിർമിക്കാനുള്ള പദ്ധതി ബിബിഎംപി ഉപേക്ഷിച്ചു
ബെംഗളൂരു: ശിവാനന്ദ സർക്കിൾ ഫ്‌ളൈ ഓവറിന് കീഴിൽ കായികരംഗം നിർമിക്കുന്നതിനെ നാട്ടുകാർ എതിർത്ത പശ്ചാത്തലത്തിൽ പദ്ധതി ബിബിഎംപി ഉപേക്ഷിച്ചു. ഫ്ലൈ ഓവർ തണലിൽ ആളുകൾക്ക് വിശ്രമിക്കാൻ ബെഞ്ചുകളും പൊതു ടോയ്‌ലറ്റുകളും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തീമുകൾ വരച്ച് തൂണുകൾ മനോഹരമാക്കാനും ബിബിഎംപി തീരുമാനിച്ചിട്ടുണ്ട് . ഫ്‌ളൈ ഓവറിന് കീഴിൽ കുട്ടികൾക്കായി ഒരു ബാസ്‌ക്കറ്റ്‌ബോൾ ഗ്രൗണ്ടും സ്കേറ്റിംഗ് റിങ്കും വികസിപ്പിക്കാൻ ഏജൻസി നേരത്തെ നിർദ്ദേശിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. അവിടെ ഒരു ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടും മറ്റ് കായിക സൗകര്യങ്ങളും വികസിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ…
Read Moreഒപ്പം പോയില്ല, ലൈംഗിക തൊഴിലാളിയെ മൂന്നു പേർ ചേർന്ന് തല്ലിച്ചതച്ചു
ബെംഗളൂരു:പ്രായപൂർത്തിയാകാത്തവർക്കൊപ്പം പോകാൻ വിസമ്മതിച്ചതിന് 32 കാരിയായ ലൈംഗികത്തൊഴിലാളിയെ മൂന്ന് അജ്ഞാതർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിനുള്ളിലാണ് സംഭവം. ടി ദാസറഹള്ളി സ്വദേശിനിയായ യുവതിയാണ് എടിഎം കിയോസ്‌കിന് സമീപംവെച്ച് ആക്രമിച്ചത്. തന്നെ സമീപിച്ച യുവാക്കൾക്ക് 20 വയസ്സ് മാത്രമാണ് പ്രായമെന്ന് മനസ്സിലായപ്പോൾ യുവതി അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് പ്രകോപനമായത്. പിന്നീട് മറ്റൊരു ലൈംഗികത്തൊഴിലാളിയുമായി മൂവർസംഘം വഴക്കിട്ടപ്പോൾ ടി ദാസറഹള്ളി സ്വദേശിനി യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് രാത്രി 10നും 1.10നും ഇടയിലുള്ള സമയത്ത് മരപ്പലക കൊണ്ട് യുവതിയെ ആക്രമിച്ചതെന്ന്…
Read More118 കോടി രൂപയുടെ വ്യാജ ബിൽ തട്ടിപ്പ്; എട്ട് ബിബിഎംപി എൻജിനീയർമാരെ സസ്പെൻഡ് ചെയ്തത് സർക്കാർ
ബെംഗളുരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ 118 കോടി രൂപയുടെ വ്യാജ ബില്ലുകൾ ഉണ്ടാക്കിയതിന് എട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലെ (ബിബിഎംപി) എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. ലോകായുക്തയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി ബെംഗളൂരു ഡിവിഷൻ റീജണൽ കമ്മീഷണർ അംലൻ ബിശ്വാസിനെ നിയമിച്ചു. ദൊഡ്ഡയ്യ (ചീഫ് എഞ്ചിനീയർ), സതീഷ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ), ബസവരാജ് (എക്സിക്യൂട്ടീവ് എൻജിനീയർ), സിദ്ധരാമയ്യ (അസിസ്റ്റന്റ് എൻജിനീയർ), ഉമേഷ് (എഇഇ), ശ്രീനിവാസ് (ഇഇ), വെങ്കടലക്ഷ്മി (എഇഇ), ശ്രീതേജ് (എഇഇ) എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട…
Read Moreവൈദ്യുതി നിരക്ക് വർധന; ജൂൺ 22ന് ബന്ദിന് ആഹ്വാനം ചെയ്ത് കർണാടക വ്യവസായ സംഘടന
ബെംഗളൂരു: കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (കെസിസിഐ) മറ്റെല്ലാ ജില്ലാ ചേംബർ ഓഫ് കൊമേഴ്‌സും ജൂൺ 22 ന് സമീപകാല വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്കെതിരെ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്തു. വൈദ്യുതി വിതരണ കമ്പനികൾ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് എല്ലാ വ്യാപാരി വ്യവസായി അംഗങ്ങളോടും അവരുടെ സ്ഥാപനങ്ങൾ അടച്ചിടാൻ അവർ അഭ്യർത്ഥിച്ചു. വൈദ്യുതി ചാർജ് വർദ്ധനയുടെ ആഘാതത്തിന്റെ ഗൗരവം അറിയിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ട് ദിവസമായി നടത്തുന്നതെന്ന് കെസിസിഐ വൈസ് പ്രസിഡന്റ് സന്ദീപ് ബിദസാരിയ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരിൽ നിന്നോ സർക്കാർ…
Read Moreവൈദ്യുതി നിരക്ക് വർദ്ധന നീട്ടിവെക്കണമെന്ന് ആവശ്യം; ഊർജ മന്ത്രിക്ക് കത്തയച്ച് ഹോട്ടലുടമകൾ
ബെംഗളൂരു: വൈദ്യുതി നിരക്ക് വൻതോതിൽ വർധിപ്പിച്ചതിനെ തുടർന്ന് നിരക്ക് വർധന ഒരു വർഷത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകൾ ഊർജ മന്ത്രി കെ ജെ ജോർജിന് കത്തയച്ചു. ഇന്ധന അഡ്ജസ്റ്റ്‌മെന്റ് ചാർജുകളിലെ വർധനയും താരിഫ് വർദ്ധനയ്‌ക്കൊപ്പം ഫിക്‌സഡ് ഡിമാൻഡ് ചാർജുകളും ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ വർധിപ്പിച്ചതായി ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രസിഡന്റ് പി സി റാവു പറഞ്ഞു. പകരം പ്രക്ഷേപണത്തിലും വിതരണത്തിലും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിലും ഭരണച്ചെലവ് കാര്യക്ഷമമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹോട്ടലുടമകൾ നിർദ്ദേശിച്ചു. കൂടാതെ, നികുതി 9 ശതമാനത്തിൽ നിന്ന്…
Read Moreപ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു
പ്രശസ്ത നടന്‍ പൂജപ്പുര രവി (86)അന്തരിച്ചു. മറയൂരിലുള്ള മകളുടെ വീട്ടില്‍ വച്ചാണ് അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണം.വ്യത്യസ്തമായ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നടനാണ്. കഴിഞ്ഞ ആറുമാസമായി അദ്ദേഹം പൂജപ്പുരയില്‍ നിന്നു മാറിനിന്നിട്ട്. മകന്‍ ഐയര്‍ലാന്‍ഡിലേക്ക് പോയതിനെ തുടര്‍ന്നാണ് മകളുടെ വീട്ടിലേക്ക് താമസം മാറിയത്. എണ്ണൂറുകളോളം സിനിമയില്‍ അഭിനയിച്ചു. വേലുത്തമ്പി ദളവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നിരവധി നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Read Moreബെംഗളൂരു എയർപോർട്ട് പാസഞ്ചർ ഷട്ടിൽ ബസ് അപകടത്തിൽപ്പെട്ടു; കുട്ടി ഉൾപ്പെടെ പത്ത് പേർക്ക് പരിക്ക്
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെഐഎ) ടെർമിനൽ 2 ൽ നിന്ന് ടെർമിനൽ 1 ലേക്ക് 17 വ്യക്തികളുമായി പോയ പാസഞ്ചർ ഷട്ടിൽ ബസ് അപകടത്തിൽപ്പെട്ടു, സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 5.15 ഓടെ ബസ് T2-ൽ നിന്ന് T1-ലേക്കുള്ള യാത്രയിലായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും തൂണിൽ ഇടിക്കുകയും ചെയ്തതോടെയാണ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റത്. എയർപോർട്ട് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകി, ഒരു കുട്ടി ഉൾപ്പെടെ പരിക്കേറ്റ എല്ലാ യാത്രക്കാരെയും കെഐഎയുടെ ടെർമിനൽ…
Read Moreട്രെക്കിങ്ങിനിടെ വിദ്യാർത്ഥികളെ കൊള്ളയടിച്ച മൂന്ന് മോഷ്ടാക്കൾ പിടിയിൽ
ബെംഗളൂരു: ട്രെക്കിങ് യാത്രയ്ക്കിടെ എൻജിനീയറിങ് വിദ്യാർഥികളുടെ മൊബൈൽ ഫോൺ കവർന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വ്യാഴാഴ്ച അർദ്ധരാത്രിയിൽ വഴിതെറ്റിയവർ സ്ഥലം പരിശോധിക്കുന്നതിനിടെയാണ് സംഭവം. രണ്ട് മണിക്കൂറിനുള്ളിൽ മൂവരെയും പോലീസ് പിടികൂടി. കെങ്കേരി പട്ടണഗരെ സ്വദേശികളായ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ മൻവിത് റാവു എ, ദൃതി, അഷ്മിത, ജോഷ്വ, റിയ എന്നിവരെയാണ് ബലരാമനും കൂട്ടാളികളായ തിഗലരപാളയ സ്വദേശികളായ മോഹൻ, ചേതൻ എന്നിവർ കൊള്ളയടിച്ചത്. വിദ്യാർഥികൾ അവരുടെ കോളേജിന് സമീപം ഒത്തുകൂടി വീരഭദ്രേശ്വര ക്ഷേത്രത്തിലേക്ക് ഒരു ക്യാബ് ബുക്ക് ചെയ്തെങ്കിലും തെറ്റായ സ്ഥലട്ടാണ് സംഘടകർ ഇവർ ഇറക്കി വിട്ടത്. മറ്റൊരു…
Read More