കൊച്ചി:ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് നടൻ പൃഥ്വിരാജ് ആശുപത്രിയിൽ. കാലിന് ഗുരുതരമായി പരുക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിലായത്ത് ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്. താരത്തിന് നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് നടന്നിരുന്നത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല
Read MoreDay: 25 June 2023
നിയമം കൈയിലെടുക്കുന്നവരെ പിടിച്ച് അകത്തിടണം ; സംസ്ഥാന പോലീസിന് നിർദേശം
ബെംഗളൂരു: ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കര്‍ണാടക പോലീസിന് നിര്‍ദേശം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം കലബുര്‍ഗി ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍ശന നിര്‍ദേശം നല്‍കിയത്. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ഗോരക്ഷാ പ്രവര്‍ത്തനം എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും അവരെ പിടിച്ച് അകത്തിടണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച് ജയിലിലിടണം-ഖാര്‍ഗെ ഉത്തരവിട്ടു. നിയമം വളരെ വ്യക്തമാണെന്നും നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന്…
Read More‘ഗര്‍ഭിണിയായ പുരുഷന്‍’ മെഡിക്കല്‍ ലോകം പോലും ഞെട്ടി; കുഞ്ഞിനെ വയറ്റിൽ ചുമന്ന് ഒരാൾ ജീവിച്ചത് 36 വർഷം
സ്വന്തം ഇരട്ടയെ വയറ്റിൽ ചുമന്ന് ശാസ്ത്രലോകത്തിന് തന്നെ ഒരു അത്ഭുതമായി ഒരാൾ ജീവിച്ചത് 36 വർഷം. നാഗ്പൂരിലെ 1963 ൽ ജനിച്ച സഞ്ജു കൂട്ടുകാർക്കിടിയിലും നാട്ടുകാർക്കിടിയലും ‘ഗർഭിണിയായ പുരുഷൻ’ എന്നായിരുന്നു അറിയപ്പെട്ടു വന്നിരുന്നത്. . അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്. കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാൽ, അന്ന് അതൊന്നും വീട്ടുകാർ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളർന്നു കൊണ്ടിരുന്ന വയർ ഒരു പ്രശ്നമായി തുടങ്ങിയത്. കർഷകനായിരുന്ന സഞ്ജു ആദ്യമൊന്നും ഇത്…
Read Moreവാടക വീട്ടിൽ ഹൈടെക്ക് കഞ്ചാവ് കൃഷി ; മലയാളി ഉൾപ്പെടെ 5 മെഡിക്കൽ വിദ്യാർത്ഥികൾ
ബെംഗളൂരു: വാടക താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയ മലയാളി ഉൾപ്പെടെ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ശിവമോഗ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദൊറൈ (27) എന്നിവരാണ് താമസിക്കുന്ന വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയതിന് പിടിയിലായത്. നഗരത്തിലെ സുബ്ബയ്യ മെഡിക്കല്‍ കോളേജിന് സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക…
Read Moreനടൻ വിജയ് ബിജെപി യിലേക്കോ? സൂചനയുമായി അണ്ണാമലൈ
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ബിജെപിയിലേക്കെത്തുമോ? ക്ഷണവുമായി അണ്ണാമലൈ.. ആകാംക്ഷയോടെയാണ് ഇതിനായി തമിഴ്നാട് കാത്തിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് വിജയിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതം ചെയ്തിരുന്നു . വിജയിനെപ്പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. വിജയിന്‍റെ രാഷ്ട്രീയ പ്രവേശം ഏറ്റവും അധികം തമിഴ്നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇക്കഴിഞ്ഞ ദിവസം 49ാം പിറന്നാളിനോടനുബന്ധിച്ച് വിജയ് ഉടന്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് സ്ഥിരീകരിച്ച് തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. വിജയിക്ക് 49-ാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ്…
Read Moreതട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ച് യുബർ ഡ്രൈവറെ വെടിവച്ചു കൊന്ന് യുവതി
കടത്തികൊണ്ടുപോകുകയാണെന്ന് കരുതി ഊബർ ഡ്രൈവറെ യുവതി. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിനു കേെസെടുത്തു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തന്നെ തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ചാണ് ഫോബെ കോപാസ് എന്ന 45 കാരിയായ യുവതിയാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്ക്കു നേരെ നിറയൊഴിച്ചത്. കെന്റക്കി സ്വദേശിയായ യുവതി തന്റെ പുരുഷസുഹൃത്തിനെ കാണുന്നതിനായാണ് ടെക്സസിൽ എത്തിയത്. മെക്സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടപ്പോൾ യുവതി ആശങ്കാകുലയായി. തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി യുവതി ഡ്രൈവറുടെ തലയ്ക്കു പിറകിലേക്കു വെടിവച്ചു. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. പൊലീസിനെ വിളിക്കുന്നതിനു മുൻപ് ഇവർ കാമുകനു…
Read Moreവളർത്തു നായയെ കൊന്ന പുലിയ്ക്ക് കീടനാശിനി നൽകി കൊന്ന കർഷകൻ അറസ്റ്റിൽ
ബെംഗളൂരു: വളര്‍ത്തുനായയെ കടിച്ചുകൊന്ന ദേഷ്യത്തില്‍ പുലിയെ കൊലപ്പെടുത്തി തൊഴിലാളി. സംഭവത്തില്‍ കര്‍ഷക തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബന്ദിപ്പൂരിന് സമീപം കൂറ്റനൂര്‍ ഗ്രാമത്തിലാണ് സംഭവം. ജി ആര്‍ ഗോവിന്ദരാജുവിന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ രമേശിനെയാണ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പുലിയുടെ ജഡവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്. നാലുദിവസം മുന്‍പാണ് രമേശിന്റെ വളര്‍ത്തുനായയെ പുലി കൊന്നുതിന്നത്. വളര്‍ത്തുനായയെ ഏറെ സ്‌നേഹിച്ചിരുന്ന രമേശിന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് രമേശ് പുലിയെ കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.…
Read Moreഗവൺമെന്റ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ഒരുങ്ങുന്നു
ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ആലോചന. പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ടുവച്ച 21 നിർദ്ദേശങ്ങളിലൊന്നാണ് ഇത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന് സമർപ്പിച്ചു. സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടവിഴയ്ക്ക് സാധ്യതയുണ്ട്. ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇത് നടപ്പിലാക്കാൻ. 20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ആളുകൾക്ക് നോൺ പ്രാക്ടിസിംഗ് അലവൻസ് നൽകുന്നുണ്ട്. ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ…
Read Moreവൈ. എസ് ഷർമിള കോൺഗ്രസിലേക്ക്
ബെംഗളൂരു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്. ഇതിന്റെ ഭാഗമായി ഷർമിളയുടെ വൈ എസ് ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. മെയ് 29 നു ഷർമിള ബെംഗളൂരുവിൽ എത്തി ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. അവസാന ഘട്ട ചർച്ചകൾക്കായി വ്യാഴാഴ്ച ഷർമിള ഡൽഹിയിലെത്തി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.
Read Moreനാലു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയില്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി ശിവയാണ് (26) അറസ്റ്റിലായത്. സിര്‍സിയില്‍ ഒരുമാസമായി ദിവസവേതന തൊഴിലെടുത്തു വരുകയായിരുന്നു ശിവ. കഴിഞ്ഞ ദിവസം വൈകീട്ടാണ് മദ്യലഹരിയിലായിരുന്ന ശിവ, അയല്‍വാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് സിര്‍സി ന്യൂ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഭീമശങ്കര്‍ പറഞ്ഞു. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസും…
Read More