‘ഗര്‍ഭിണിയായ പുരുഷന്‍’ മെഡിക്കല്‍ ലോകം പോലും ഞെട്ടി; കുഞ്ഞിനെ വയറ്റിൽ ചുമന്ന് ഒരാൾ ജീവിച്ചത് 36 വർഷം

സ്വന്തം ഇരട്ടയെ വയറ്റിൽ ചുമന്ന് ശാസ്ത്രലോകത്തിന് തന്നെ ഒരു അത്ഭുതമായി ഒരാൾ ജീവിച്ചത് 36 വർഷം. നാഗ്പൂരിലെ 1963 ൽ ജനിച്ച സഞ്ജു കൂട്ടുകാർക്കിടിയിലും നാട്ടുകാർക്കിടിയലും ‘ഗർഭിണിയായ പുരുഷൻ’ എന്നായിരുന്നു അറിയപ്പെട്ടു വന്നിരുന്നത്. .

അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്. കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാൽ, അന്ന് അതൊന്നും വീട്ടുകാർ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളർന്നു കൊണ്ടിരുന്ന വയർ ഒരു പ്രശ്നമായി തുടങ്ങിയത്.

കർഷകനായിരുന്ന സഞ്ജു ആദ്യമൊന്നും ഇത് അത്ര കാര്യമാക്കിയിരുന്നില്ല. ദരിദ്ര കുടുംബത്തെ പുലർത്തേണ്ട ഉത്തരവാദിത്തം സ്വന്തം ചുമലിലായതിനാൽ ആരോഗ്യകാര്യത്തിൽ അത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല. ബലൂൺ പോലെ വയർ വലുതാകാൻ തുടങ്ങിയതോടെ

അവനെ തന്റെ ചെറിയ സമൂഹത്തിൽ വേറിട്ടുനിർത്തുകയും കൂട്ടുകാർക്കിടയിലും നാട്ടുകാർക്കിടിയലും പരിഹാസത്തിനും കാരണമായി. ഒടുവിൽ 1999 ൽ വീർത്തു വന്ന വയർ കാരണം ശ്വാസ തടസം ഉണ്ടാകുന്നതോടെയാണ് സഞ്ജു ഡോക്ടറെ കാണുന്നത്. സഞ്ജുവിനെ പരിശോധിച്ച മുംബൈയിലെ ഡോക്ടർ അജയ് മേഹ്ത ആദ്യം കരുതിയത് വയറ്റിൽ ട്യൂമർ ഉണ്ടെന്നായിരുന്നു. എന്നാൽ, കൂടുതൽ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ഡോക്ടറെ പോലും അത്ഭുതപ്പെടുത്തി.

സഞ്ജുവിന്റെ വയറ്റിനുള്ളിൽ മറ്റൊരാൾ കൂടിയുണ്ടെന്നായിരുന്നു ഡ‍ോക്ടറുടെ കണ്ടെത്തൽ. പരിശോധനയിൽ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങൾ പോലും ഉണ്ടെന്ന കണ്ടെത്തി. കൈകാലുകൾ, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകൾ എന്നിവയെല്ലാമുള്ള പാതി വളർച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോ. അശോക് മെഹ്ത സഞ്ജു ഭഗത്തിന്റെ വയറ്റിൽ കണ്ടെത്തിയത്.

തന്റെ മെഡിക്കൽ ജീവിതത്തിൽ അത്ഭുതവും പരിഭ്രമവും ആശയക്കുഴപ്പവുമെല്ലാം ഒന്നിച്ചുണ്ടാക്കിയ സംഭവമായിരുന്നു ഇതെന്നാണ് ഡോക്ടർ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളത്. സ‍ഞ്ജുവിന്റെ അവസ്ഥ “വാനിഷിംഗ് ട്വിൻ സിൻഡ്രോം” ആണെന്നായിരുന്നു ആദ്യം കരുതിയതെന്നും ഡോക്ടർ പറയുന്നു.

ഗർഭാവസ്ഥയിൽ ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് ‘വാനിഷിംഗ് ട്വിൻ സിൻഡ്രോം’. ഇത് പലപ്പോഴും മറുക് രൂപത്തില്‍ മറ്റേ കുഞ്ഞിന്‍റെ ശരീരത്തിൽ എവിടെയെങ്കിലും കാണുമെന്നും പറയുന്നുണ്ട്.

സഞ്ജു ജനിച്ചതിൽ പിന്നെ അദ്ദേഹത്തിന്റെ ഇരട്ട അയാൾക്കുള്ളിൽ തന്നെ ഒരു പരാന്നഭോജിയെ പോലെ വളരുകയാണ് ഉണ്ടായത്. എന്തായാലും ശസ്ത്രക്രിയയിലൂടെ 36 വർഷം താൻ വയറ്റിൽ ചുമന്നു നടന്ന ഇരട്ടയെ സഞ്ജു ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us