നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയില്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ.

ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി ശിവയാണ് (26) അറസ്റ്റിലായത്.

സിര്‍സിയില്‍ ഒരുമാസമായി ദിവസവേതന തൊഴിലെടുത്തു വരുകയായിരുന്നു ശിവ. കഴിഞ്ഞ ദിവസം വൈകീട്ടാണ് മദ്യലഹരിയിലായിരുന്ന ശിവ, അയല്‍വാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് സിര്‍സി ന്യൂ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഭീമശങ്കര്‍ പറഞ്ഞു.

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ കേബിള്‍ ഉപയോഗിച്ച്‌ കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു.

പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts