മലയാളി യുവാവ് ബെംഗളൂരുവിൽ കവർച്ചക്കിരയായി

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളി കവർച്ചക്കിരയായി. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആലപ്പുഴ സ്വദേശിയും ബെംഗളൂരു നാഗവാരയിലെ ഐ.ടി. ഉദ്യോഗസ്ഥനുമായ ശ്രീകുമാറിനെ കവർച്ചയ്ക്ക് ഇരയായത്. ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ഹുലിമംഗലയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വഴി തടഞ്ഞു നിർത്തി മൊബൈൽഫോണും നാല് പവനുള്ള സ്വർണമാലയും പണമടങ്ങിയ പേഴ്‌സും ശ്രീകുമാറിൽ നിന്നും രണ്ടംഗ സംഘം കൊള്ളയടിക്കുകയായിരുന്നു.

  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും

ഇവിടെയുള്ള പഞ്ചായത്ത് ഓഫീസിലേക്ക് ബന്ധുവിൻ്റെ സ്ഥലത്തിൻ്റെ കരമടയ്ക്കാനായി നടന്നു പോകവേയാണ് സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം പിറകെ എത്തി ശ്രീകുമാറിനെ ആക്രമിച്ചത്. റോഡിൽ മറ്റു ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോൺ, കഴുത്തിലുണ്ടായിരുന്ന നാല് പവൻ്റെ മാല, 10,500 രൂപ അടങ്ങിയ പേഴ്സ് എന്നിവ ബലമായി എടുത്ത് ശേഷം ശ്രീകുമാറിനെ നിലത്ത് തള്ളിയിട്ട് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഏകദേശം 25-30 പ്രായം തോന്നുന്ന യുവാക്കളാണ് ആക്രമിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. ശ്രീകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹെബ്ബാഗുഡി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us