രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു

ഡൽഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം.അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിക്കുന്ന ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു . 2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാൻം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും…

Read More

ക്യാബിനറ്റ് പദവികൾ നിഷേധിക്കപ്പെട്ടവർ എന്നെപ്പോലെ സ്ഥിരോത്സാഹമുള്ളവരായിരിക്കണം: കർണാടക ഉപമുഖ്യമന്ത്രി ഡികെഎസ്

ബെംഗളൂരു: കാബിനറ്റ് പദവികൾ ലഭിക്കാത്തതിനെ ചൊല്ലി കോൺഗ്രസ് നേതാക്കളുടെ വിയോജിപ്പിന്റെ ബഹളങ്ങൾക്ക് ഇടയിൽ ശനിയാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിരാശരായ നേതാക്കളോട് തന്നെപ്പോലെ സ്ഥിരോത്സാഹമുള്ളവരായിരിക്കാൻ ആവശ്യപ്പെട്ടു. ധരം സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെയും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെയും കാലത്ത് എനിക്ക് മന്ത്രിസഭയിൽ ചേരാൻ അവസരമൊന്നും ലഭിച്ചില്ല. പക്ഷേ എനിക്ക് ക്ഷമ നഷ്ടപ്പെട്ടില്ല. അതുപോലെ ക്യാബിനറ്റ് പദവി നിഷേധിക്കപ്പെട്ടവർക്കും ക്ഷമയുണ്ടാകണമെന്നും ശിവകുമാർ വ്യക്തമാക്കി. എല്ലാവർക്കും അവസരങ്ങൾ ലഭിക്കാൻ പോകുന്നു, എന്തുകൊണ്ട് അത് നിങ്ങളിലേക്ക് വരാതിരിക്കണം ? എന്നും ശിവകുമാർ ചോദ്യം ചെയ്തു.…

Read More

കർണാടക മന്ത്രിസഭാ വിപുലീകരണം: അതൃപ്തി പ്രതിഷേധം തെരുവിലേക്ക് ഒഴുകി

ബെംഗളൂരു: 24 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ രാജ്ഭവനിൽ ആഹ്ലാദം അലതല്ലി. എന്നാൽ സിദ്ധരാമയ്യ സർക്കാരിന്റെ 34 അംഗ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട പല മുതിർന്ന നിയമസഭാംഗങ്ങളുടെയും അതൃപ്തി പുറത്ത് പ്രതിഷേധത്തിന്റെ രൂപത്തിൽ പ്രകടനങ്ങൾ നടത്തി. മന്ത്രിസഭയിലെത്താൻ കഴിയാത്ത നിയമസഭാംഗങ്ങളുടെ നിരാശരായ അനുയായികൾ മന്ത്രിമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവർണറുടെ വസതിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചു. ബെംഗളൂരുവിന് പുറമെ തുമകുരു, മൈസൂരു, ഹാവേരി, കുടക് തുടങ്ങിയ സ്ഥലങ്ങളിലെ സിറയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു, അസംതൃപ്തരായ നിരവധി നിയമസഭാംഗങ്ങളും അവരുടെ അനുയായികളും അതൃപ്തി അറിയിച്ചു. ബെംഗളൂരുവിൽ വിജയനഗർ…

Read More

വാഗ്ദാനങ്ങൾ പാലിക്കാൻ സംസ്ഥാനത്ത് സമ്പൂർണ മന്ത്രിസഭ രൂപീകരിച്ചു: മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ ഭരണത്തിന് പുതിയ സ്പർശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് 34 ക്യാബിനറ്റ് ബെർത്തുകളും നിറഞ്ഞിരിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനാണ് അനുവദിച്ച എല്ലാ മന്ത്രിസ്ഥാനങ്ങളും നികത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ മന്ത്രിസഭ രൂപീകരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ 33 തസ്തികകളിലും നിയമനം നടന്നിട്ടുണ്ട്.വകുപ്പ് വിഹിതം ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ മുഖങ്ങളും പഴയ മുഖങ്ങളും ഇടകലർന്നതാണ് ഇതെന്നും സംസ്ഥാന മന്ത്രിസഭയുടെ സ്വഭാവം വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായി ജയിച്ച…

Read More

മലിനജലം കുടിച്ച് ശിശുമരണം; പഞ്ചായത്ത് ഓഫീസറെ സസ്പെൻഡ് ചെയ്തു

water

ബെംഗളൂരു: ദേവദുർഗ താലൂക്കിലെ റെക്കൽമാർഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ആൺകുട്ടി മരിച്ച സംഭവത്തിൽ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർ രേണുകയെ സസ്പെൻഡ് ചെയ്തു. പൊട്ടിയ പൈപ്പിലൂടെ മലിനജലം കലരുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  മലിനജലം കുടിച്ച് അരകേര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച 30 ഗ്രാമവാസികളിൽ 15 പേർ സുഖം പ്രാപിച്ച് കേന്ദ്രത്തിൽ നിന്ന് ഇതിനോടകം ഡിസ്ചാർജ് ചെയ്യപെട്ടിയുണ്ട്. ആശാ പ്രവർത്തകരടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് ജനങ്ങളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഗ്രാമത്തിൽ 58 കുടുംബങ്ങളുണ്ട്.…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലത്തിന്റെ പണികള്‍ അന്തിമ ഘട്ടത്തിൽ 

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലത്തിന്റെ പണികള്‍ അന്തിമ ഘട്ടത്തിലേക്ക്. 18,000 കോടി ചെലവിട്ട് 22 കി.മീ നീളത്തില്‍ പണികഴിപ്പിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2018 ഏപ്രിലിലാണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നത്. പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ സെന്‍ട്രല്‍ മുംബൈയിലെ സെവ്രിയില്‍ നിന്ന് നവി മുംബൈയിലെ ചിര്‍ലെയിലേക്ക് 15-20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. കൂടാതെ 22…

Read More

ഐപിഎൽ വാതുവെപ്പ് വിവാദത്തിന്റെ പേരിൽ യുവാവിനെ തല്ലി കൊന്നു

ബെംഗളൂരു: വ്യാഴാഴ്ച രാത്രിയാണ് ഐപിഎൽ വാതുവെപ്പ് വിഷയത്തിൽ യുവാവിനെ ഒരു സംഘം യുവാക്കൾ തല്ലിക്കൊന്നു. മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ ബോരാപുര ഗ്രാമത്തിലെ വിസി കനാലിനു സമീപമാണ് സംഭവം. . ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന പോലീസ് വെള്ളിയാഴ്ച രാവിലെയോടെ കേസുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു. ചിക്കരസിനകെരെ ഗ്രാമത്തിലെ പുനീത് (28) ആണ് മരിച്ചത്. പുനീതും ദർശനും സുഹൃത്തുക്കളായിരുന്നുവെന്നും ഐപിഎൽ സീസൺ ആരംഭിച്ച ദിവസം മുതൽ ക്രിക്കറ്റ് വാതുവെപ്പിൽ ഏർപ്പെട്ടിരുന്നതായും പറയപ്പെടുന്നു. അടുത്തിടെ വാതുവെപ്പിൽ ദർശൻ 11,000 രൂപ നേടിയിരുന്നു. ബോറപുര ഗ്രാമത്തിലെ ശരത്തിനാണ്…

Read More

സിദ്ധരാമയ്യ മന്ത്രിസഭയിലെ വകുപ്പ് വിഭജിച്ചു; ധനകാര്യം സിദ്ധരാമയ്യക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ!!

ബെം​ഗളൂരു: കർണാടകയിലേ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും. ഭരണപരിഷ്കാരങ്ങൾ, ഇന്റലിജൻസ്, ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ്, മറ്റുള്ളവർക്ക് നൽകിയിട്ടില്ലത്ത മറ്റ് വകുപ്പുകൾ എന്നിവയുടെ ചുമതല കൂടി മുഖ്യമന്ത്രി നേരിട്ട് നിർവഹിക്കും. ജലസേചനം, ബെംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ആഭ്യന്തരം ജി പരമേശ്വരയ്ക്കാണ് നൽകിയത്. എം ബി പാട്ടീല്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യും. മന്ത്രിമാരും വകുപ്പുകളും 1. സിദ്ധരാമയ്യ (മുഖ്യമന്ത്രി) – ധനകാര്യം, ഭരണപരിഷ്കാരങ്ങൾ, ഇന്റലിജൻസ്, ഇൻഫർമേഷൻ…

Read More

ധൈര്യമുണ്ടെങ്കിൽ ആർഎസ്എസിനെ നിരോധിക്കു: കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ്

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കോൺഗ്രസ് സർക്കാരിനെ വെല്ലുവിളിച്ച് മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും മുൻ കർണാടക മന്ത്രിയുമായ ആർ അശോക. ആർഎസ്എസിനും ബജ്റംഗ്ദളിനും എതിരായ നിരോധന നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. , “നിങ്ങളുടെ പിതാവിന് ആർഎസ്‌എസിനെ നിരോധിക്കാൻ കഴിഞ്ഞില്ല, അത് നിങ്ങളുടെ മുത്തശ്ശിയ്ക്കും ചെയ്യാൻ സാധിച്ചില്ല. , നിങ്ങൾക്ക് ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും?” എന്നും പാർട്ടി ആർഎസ്‌എസിന്റെ ഒരു ശാഖയെ എങ്കിലും പാർട്ടി നിരോധിച്ചാൽ അത് സംസ്ഥാനത്ത് ഒരിടത്തും ഉണ്ടാകില്ല എന്ന കർണാടക കാബിനറ്റ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ…

Read More

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: സഹപ്രവർത്തകയുടെ  കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും മറ്റ് സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്താപുര സ്വദേശിയായ രഘുറാമിനെയാണ് എച്ച്‌.എ.എല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിസര്‍ഗ ഗാര്‍ഡനിലാണ് സംഭവം. പ്രതിയുടെ കാറ്ററിങ് ശാലയില്‍ ജോലി ചെയ്യുന്ന 22കാരിയായ ബംഗാള്‍ സ്വദേശിനിയുടെ കുളിമുറി ദൃശ്യമാണ് യുവാവ് പകര്‍ത്തിയത്. ഇതു ശ്രദ്ധയില്‍പെട്ട മറ്റു യുവതികള്‍ ബഹളംവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.മറ്റു പെണ്‍കുട്ടികളോട് ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ അവരുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Read More