ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലത്തിന്റെ പണികള്‍ അന്തിമ ഘട്ടത്തിൽ 

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലത്തിന്റെ പണികള്‍ അന്തിമ ഘട്ടത്തിലേക്ക്. 18,000 കോടി ചെലവിട്ട് 22 കി.മീ നീളത്തില്‍ പണികഴിപ്പിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2018 ഏപ്രിലിലാണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നത്. പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ സെന്‍ട്രല്‍ മുംബൈയിലെ സെവ്രിയില്‍ നിന്ന് നവി മുംബൈയിലെ ചിര്‍ലെയിലേക്ക് 15-20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. കൂടാതെ 22 കിലോമീറ്റര്‍ നീളമുള്ള പാലം ഗോവ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെ മുംബൈയോട് അടുപ്പിക്കുകയും ചെയ്യും. പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, സിസി ടിവി ക്യാമറ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഓപ്പണ്‍ റോഡ് ടോളിംഗ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമായിരിക്കും.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

ഓപ്പണ്‍ റോഡ് ടോളിംഗ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമായിരിക്കും മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് നിര്‍മാണച്ചുമതല. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 30.1 മീറ്റര്‍ വീതിയാണ് ആറുവരിപ്പാലത്തിനുള്ളത്. പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള ഗതാഗതം വേഗത്തിലാക്കാനും മുംബൈയില്‍ നിന്ന് പൂനെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും ഏകദേശം 30 വര്‍ഷം മുമ്പാണ് പദ്ധതി വിഭാവനം ചെയ്ത്. 2017 നവംബറിലാണ് പദ്ധതിയുടെ കരാറുകള്‍ നല്‍കിയത്. 2018 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിച്ച്, 4.5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് മൂലം നിര്‍മാണം എട്ടുമാസത്തോളം വൈകുകയായിരുന്നു. നിലവില്‍ 2023 ഡിസംബറില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ണ്ണമായും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts